അധിക്ഷേപിച്ച ഫോർഡ് മുതലാളി ഒടുവിൽ സഹായം തേടിയെത്തി! കടക്കണെയിലായ കമ്പനി വാങ്ങി രത്തൻ ടാറ്റയുടെ പ്രതികാരം

By Web Team  |  First Published Oct 10, 2024, 10:27 AM IST

ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡിന്‍റെ ചെയർമാൻ ഒരിക്കൽ രത്തൻ ടാറ്റയെ അപമാനിച്ചു. നിങ്ങൾക്ക് കച്ചവടം ചെയ്യാൻ അറിയില്ലെന്നായിരുന്നു പരിഹസം. അതേ ഫോർഡിനെ കടക്കെണിയിൽ ആയപ്പോൾ സഹായിച്ചത് രത്തൻ ടാറ്റ. ഇതാ ആ മധുരപ്രതികാരത്തിന‍റെ കഥ


ത്തൻ ടാറ്റ ലോകത്തോട് വിട പറഞ്ഞു. 86-ാം വയസ്സിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം എന്നും ഓർക്കും. രത്തൻ ടാറ്റ ഉള്ളിൽ ശക്തനായതുപോലെ ലളിതനായ മനുഷ്യൻ കൂടിയായിരുന്നു. ഏത് ജോലി ചെയ്യാൻ തീരുമാനിച്ചാലും അത് പൂർത്തിയാക്കിയ ശേഷം മാത്രമേ അദ്ദേഹം നിർത്തുകയുള്ളൂ. അത്തരത്തിലുള്ള ഒരു അവിസ്മരണീയ കഥ അദ്ദേഹത്തിനുണ്ട്. രത്തൻ ടാറ്റയുമായി ബന്ധപ്പെട്ട ഒരു പ്രതികാര കഥയാണിത്. അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് മോട്ടോഴ്‌സിൻ്റെ ചെയർമാനിൽ നിന്നേറ്റ അപമാനത്തിന് വളരെ രസകരമായ രീതിയിൽ അദ്ദേഹം പ്രതികാരം ചെയ്ത കഥയാണിത്. 

പ്രതികാരത്തിൻ്റെ കഥ ആരംഭിച്ചത് ഇങ്ങനെ
ടാറ്റ സൺസിൻ്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റ മോട്ടോഴ്‌സ് ടാറ്റ ഇൻഡിക്ക എന്ന കാർ പുറത്തിറക്കിയ 1990 കളിലാണ് ഈ സംഭവം നടന്നത്. എന്നാൽ അന്ന് ടാറ്റ കാറിൻ്റെ വിൽപ്പന രത്തൻ ടാറ്റയുടെ പദ്ധതി പ്രകാരം മുന്നോട്ടുപോയില്ല. ടാറ്റ ഇൻഡിക്കയോടുള്ള മോശം ഉപഭോക്തൃ പ്രതികരണവും തുടർച്ചയായി വർദ്ധിച്ചുവരുന്ന നഷ്‍ടവും കാരണം, അവർ പാസഞ്ചർ കാർ ബിസിനസ് വിൽക്കാൻ തീരുമാനിച്ചു. ഇതിനായി അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ് മോട്ടോഴ്‌സുമായി സംസാരിച്ചു. 

Latest Videos

തൻ്റെ പാസഞ്ചർ കാർ ബിസിനസ് ഫോർഡ് മോട്ടോഴ്‌സിന് വിൽക്കാനായിരുന്നു രത്തൻ ടാറ്റയുടെ തീരുമാനം. എന്നാൽ ഫോർഡിൻ്റെ ചെയർമാൻ ബിൽ ഫോർഡ് അദ്ദേഹത്തെ പരിഹസിച്ചു .  'നിങ്ങൾക്കൊന്നും അറിയില്ല, എന്തിനാണ് നിങ്ങൾ പാസഞ്ചർ കാർ ഡിവിഷൻ തുടങ്ങിയത്' എന്ന് പറഞ്ഞായിരുന്നു ഫോർഡ് മുതലാളിയുടെ അധിക്ഷേപം. താൻ ഈ കരാർ ഉണ്ടാക്കിയാൽ, അത് നിങ്ങൾക്ക് ഒരു വലിയ ഉപകാരമായിരിക്കും എന്നുകൂടി ഫോർഡ് മുതലാളി രത്തൻ ടാറ്റയോട് പറഞ്ഞുവത്രെ.  

ഫോർഡ് ചെയർമാൻ്റെ ഈ വാക്കുകൾ രത്തൻ ടാറ്റയുടെ നെഞ്ചിൽ ഒരു അസ്ത്രം പോലെ തറച്ചു. എന്നാൽ മുഖത്ത് യാതൊരു ഭാവഭേദവും വരുത്താതെ ബിൽ ഫോർഡിൻ്റെ വാക്കുകൾ മാന്യമായി കേട്ട് മനസിൽ ഒരു വലിയ തീരുമാനമെടുക്കുകയായിരുന്നു രത്തൻ ടാറ്റ അപ്പോൾ ചെയ്തത്. അമേരിക്കയിൽ അപമാനിതനായ ശേഷം, കാർ ഡിവിഷൻ വിൽക്കാനുള്ള തീരുമാനം രത്തൻ ടാറ്റ മാറ്റിവച്ചു. പിന്നാലെ ബിൽ ഫോർഡിനെ ഒരിക്കലും സങ്കൽപ്പിക്കാത്ത പാഠം അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു. 

വെറും ഒമ്പത് വർഷത്തിനുള്ളിൽ പ്രതികാരം
അപമാനിച്ചതിന് ശേഷവും രത്തൻ ടാറ്റ ശാന്തനായി ജോലി തുടർന്നു. ഉടൻ പ്രതികരിച്ചില്ലെന്നുമാത്രമല്ല അതേ രാത്രി തന്നെ മുംബൈയിലേക്ക് മടങ്ങി. ഈ അപമാനത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും ആരോടും പരാമർശിച്ചില്ല. പകരം കമ്പനിയുടെ കാർ ഡിവിഷനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ അദ്ദേഹം തൻ്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചു. അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായി, ഏകദേശം ഒമ്പത് വർഷത്തിന് ശേഷം, അതായത് 2008 ൽ, അദ്ദേഹത്തിൻ്റെ ടാറ്റ മോട്ടോഴ്‌സ് ലോക വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയും കമ്പനിയുടെ കാറുകൾ ബെസ്റ്റ് സെല്ലിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 

രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റ മോട്ടോഴ്‌സ് ഉയരങ്ങൾ തൊടുന്ന മുംബൈയിലേക്ക് ഒടുവിൽ അമേരിക്കയിൽ നിന്നും ബിൽ ഫോർഡിന് വരേണ്ടി വന്നു . ഈ കാലയളവിൽ, ബിൽ ഫോർഡിൻ്റെ നേതൃത്വത്തിലുള്ള ഫോർഡ് മോട്ടോഴ്‌സിൻ്റെ അവസ്ഥ ദുർബലമായിരുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന ഫോർഡ് കമ്പനിയെ രക്ഷിക്കാൻ രത്തൻ ടാറ്റ മുന്നിട്ടിറങ്ങി. ഫോർഡ് ചെയർമാൻ ചെയ്ത അപമാനത്തിന് പ്രതികാരം ചെയ്യാനുള്ള ശക്തമായ നടപടിയായിരുന്നു അദ്ദേഹത്തിൻ്റെ നീക്കം.

ഫോർഡിന് വൻ നഷ്ടം നേരിട്ടപ്പോൾ, 2008-ൽ തന്നെ, രത്തൻ ടാറ്റ, ഫോർഡ് കമ്പനിയുടെ ഉപബ്രാൻഡായ ജാഗ്വാർ, ലാൻഡ് റോവർ ബ്രാൻഡുകൾ വാങ്ങാൻ ബിൽ ഫോർഡിനോട് വാഗ്ദാനം ചെയ്തു. ഈ ഇടപാടിനായി രത്തൻ ടാറ്റയ്ക്ക് അമേരിക്കയിൽ പോകേണ്ടി വന്നില്ല, പകരം അദ്ദേഹത്തെ അപമാനിച്ച ബിൽ ഫോർഡിന് തൻ്റെ മുഴുവൻ ടീമും സഹിതം മുംബൈയിലേക്ക് വരേണ്ടി വന്നു.

ഫോർഡ് ചെയർമാൻ്റെ ടോൺ മാറി
മുംബൈയിൽ രത്തൻ ടാറ്റയുടെ ഓഫർ സ്വീകരിക്കുന്നതിനിടെ ബിൽ ഫോർഡിൻ്റെ ശബ്‍ദത്തിലെ ടോൺ മാറി. ടാറ്റ മോട്ടോഴ്‌സിൻ്റെ കാർ ഡിവിഷൻ്റെ കരാറിൻ്റെ സമയത്ത് രത്തൻ ടാറ്റയോട് പറഞ്ഞ കാര്യങ്ങൾ അദ്ദേഹം സ്വയം ആവർത്തിച്ചു. "ജാഗ്വാർ, ലാൻഡ് റോവർ സീരീസുകൾ വാങ്ങുന്നതിലൂടെ നിങ്ങൾ ഞങ്ങൾക്ക് വലിയ ഉപകാരം ചെയ്യുന്നു" എന്ന് പറഞ്ഞ് യോഗത്തിൽ ഫോർഡ് ചെയർമാൻ രത്തൻ ടാറ്റയോട് നന്ദിയും പറഞ്ഞു. ഇന്ന് ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും വിജയകരമായ വിൽപ്പനയുള്ള മോഡലുകളിലൊന്നാണ് ജാഗ്വാർ, ലാൻഡ് റോവർ കാറുകൾ.

click me!