ക്വാളിസ്,'പൊറുക്കി'യാകുമെന്ന് ചിലർ പരിഹസിച്ചവൻ!ഇന്ന് മഞ്ഞുമ്മലിലെ പിള്ളേർക്കൊപ്പം വമ്പന്മാരെ തൂക്കിയടിച്ചവൻ!

By Web TeamFirst Published Mar 11, 2024, 11:50 AM IST
Highlights

ക്വാളിസ് ക്ലിക്കാകാൻ സാധ്യതയില്ലെന്ന് ടൊയോട്ട അന്ന് ഭയന്നിരുന്നു. വാഹനത്തിന്‍റെ ഡിസൈൻ കാലഹരണപ്പെട്ടതാണെന്ന ചില വിമർശകരുടെ അഭിപ്രായമാണ് ടികെഎമ്മിനെ ഭയപ്പെടുത്തിയത്. ഇപ്പോൾ ഹിറ്റായി ഓടുന്ന മഞ്ഞുമ്മൽ ബോയിസിനൊപ്പം ജനഹൃദയങ്ങൾ കീഴടക്കിയ ടൊയോട്ട ക്വാളിസിന്‍റെ ചില വിശേഷങ്ങൾ

ബോക്സ് ഓഫീസ് കളക്ഷനില്‍ പുതുചരിത്രം രചിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന മലയാള ചിത്രം. വമ്പൻമാരെയും ഞെട്ടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‍സ് കോടിക്കിലുക്കത്തിന്റെ പുത്തൻ നേട്ടങ്ങളിലേക്ക് അതിവേഗം കുതിക്കുന്നത്. ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 150 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മലിലെ ബോയിസിനൊപ്പം പ്രേക്ഷക മനസിൽ സ്ഥാനം പിടിച്ചൊരു വണ്ടിയുണ്ട്. ഒരു ചുവന്ന ടൊയോട്ട ക്വാളിസ് ആണ് ആ താരം. 

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം. 2006ൽ നടന്ന ഒരു യതാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകൻ ചിദംബരം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.  അടുത്തിടെ പുറത്തിറങ്ങിയ കണ്ണൂർ സ്ക്വാഡിലെ ടാറ്റ സുമോയെപ്പോലെ മഞ്ഞുമ്മൽ ബോയിസിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ഈ ടൊയോട്ട ക്വാളിസ്. കണ്ണൂർ സ്ക്വാഡിൽ നമ്മുടെ വണ്ടിയും പൊലീസാണെന്ന് മമ്മൂട്ടി പറയുന്നതുപോലെ മഞ്ഞുമൽ ബോയിസിൽ ഈ ടൊയോട്ട ക്വാളിസിനും കാര്യമായ പ്രാധാന്യമുണ്ട്. യഥാർഥ സംഭവത്തിൽ 2004 മോഡൽ വൈറ്റ് കളർ ക്വാളിസിലാണ് സുഹൃത്ത് സംഘം കോടൈക്കനാലിലേക്ക് യാത്ര പോയതെങ്കിൽ സിനിമയിൽ ചുവന്ന ക്വാളിസ് ആണെന്ന് മാത്രം. ഇതാ ചില ടൊയോട്ട ക്വാളിസ് വിശേഷങ്ങൾ.

Latest Videos

ജനപ്രിയ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ഇന്ത്യയിലെ ആദ്യ മോഡലായിരുന്നു ടൊയോട്ട ക്വാളിസ്. 1997 ൽ കിർലോസ്‌കർ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ ഇന്ത്യയിൽ പ്രവേശിച്ചത് . ടൊയോട്ട മോട്ടോർ കോർപ്പറേഷൻ അഥവാ ടിഎംസിയുടെ 89 ശതമാനം ഓഹരിയും കിർലോസ്കർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള 11 ശതമാനം ഓഹരികളും ചേർന്നതാണ് ടൊയോട്ട കിർലോസ്‍കർ മോട്ടഴ്സ് അഥവാ ടികെഎം. ബെംഗളുരുവിനടുത്തുള്ള കർണാടകയിലെ ബിദാദിയിലാണ് ടികെഎമ്മിന്‍റെ ആസ്ഥാനം .  ക്വാളിസായിരുന്നു ഇന്ത്യൻ വിപണിയിൽ ടികെഎമ്മിന്‍റെ ആദ്യവാഹനം. 2000 ജനുവരിയിലായിരുന്നു ക്വാളിസിന്‍റെ അവതരണം. എന്നാൽ ഇന്ത്യയിൽ ക്വാളിസ് എന്ന പേരിൽ മൾട്ടി യൂട്ടിലിറ്റി വിഭാഗത്തിലേക്ക് എത്തുന്നതിനും കാൽനൂറ്റാണ്ടുകൾക്കും മുമ്പേ മറ്റൊരു പേരിൽ വിദേശ വിപണികളിൽ ടൊയോട്ട ഈ വാഹനം വിറ്റിരുന്നു. ആ കഥ ഇങ്ങനെ. 

1976 ഡിസംബറിലാണ് ടൊയോട്ട ഫിലിപ്പീൻസിൽ ഈ വാഹനത്തെ ആദ്യമായി നിർമ്മിക്കുന്നത്. ടൊയോട്ട താമരാവ് എന്നായിരുന്നു പേര്.  1975-ൻ്റെ മധ്യത്തിൽ ജക്കാർത്തയിൽ ഇതിന്‍റെ  പേരിടാത്ത പ്രോട്ടോടൈപ്പ് മോഡൽ പ്രദർശിപ്പിച്ചു. ശേഷം 1977 ജൂണിൽ ഇന്തോനേഷ്യയിൽ കിജാങ് എന്ന പേരിൽ ഇത് അവതരിപ്പിച്ചു . ടൊയോട്ട കിജാങ്ങിന്‍റെ ആദ്യത്തെ രണ്ട് തലമുറകൾ ഫാക്ടറിയിൽ നിന്ന് പിക്കപ്പ് ട്രക്കുകളായി നിർമ്മിക്കപ്പെട്ടു. മൂന്നാം തലമുറ മോഡലിന് ശേഷം ആഫ്രിക്ക, തായ്‌വാൻ തുടങ്ങിയ കൂടുതൽ വിപണികളിലേക്ക് ഇതിന്‍റെ വിൽപ്പന വ്യാപിപ്പിച്ചു. ഈ ടൊയോട്ട കിജാങ്ങാണ് 2000 ജനുവരയിൽ ടൊയോട്ട ഇന്ത്യയുടെ ആദ്യ വാഹനമായി നമ്മുടെ നിരത്തിലേക്ക് എത്തിയത്. 

വളരെപ്പെട്ടെന്ന് നിരത്തുകള്‍ കീഴടക്കി ക്വാളിസ് കുതിച്ചുപാഞ്ഞു.  ടൊയോട്ട കിജാങ്ങ് മൂന്നാം തലമുറയുടെ ആഗോള മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ക്വാളിസ്. എന്നാൽ ഫ്രണ്ട് ആൻഡ് റിയർ സ്റ്റൈലിംഗ്, നാലാം തലമുറ കിജാങ്ങിൽ നിന്നുള്ള സ്വിച്ച് ഗിയർ, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റിയർ എയർ കണ്ടീഷനിംഗ് ബ്ലോവർ യൂണിറ്റ് എന്നിവ ഉപയോഗിച്ച് പുതുക്കിയ ഇൻ്റീരിയർ പരിഷ്കരിച്ചിരുന്നു. കാലഹരണപ്പെട്ട രൂപകൽപ്പനയിൽ എത്തിയ വാഹനം ക്ലിക്കാകാൻ സാധ്യതയില്ലെന്ന് ടൊയോട്ട അന്ന് ഭയന്നിരുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. പക്ഷേ ടാറ്റാ സുമോ , മഹീന്ദ്ര ബൊലേറോ തുടങ്ങിയ അന്നത്തെ എംയുവി വമ്പന്മാരെ ഞെട്ടിച്ച് ടാക്‌സി, ഫ്ലീറ്റ് ഓപ്പറേറ്റർമാരും വലിയ ഇന്ത്യൻ കുടുംബങ്ങളും വാഹനത്തെ സ്വാഗതം ചെയ്‍തു. അങ്ങനെ ക്വാളിസ് സൂപ്പർഹിറ്റായി. മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (എംയുവി) സെഗ്‌മെന്‍റ് ടൊയോട്ട പെട്ടെന്നുതന്നെ കൈവശപ്പെടുത്തി. ക്വാളിസിന്‍റെ വിൽപ്പനകൊണ്ട് രണ്ട് വർഷത്തിനുള്ളിൽ 20 ശതമാനം വിപണി വിഹിതം പിടിച്ചെടുക്കാൻ ടൊയോട്ട ഇന്ത്യയ്ക്ക് സാധിച്ചു. 

അവതരിപ്പിച്ചപ്പോൾ 2.0-ലിറ്റർ 2L-II SOHC ഡീസൽ ഉപയോഗിച്ചാണ് ക്വാളിസ് ആദ്യം എത്തിയത്. ജിഎസ്ടി സൂപ്പർ എന്ന ശ്രേണിയിൽ എഞ്ചിൻ പിന്നീട് ലഭ്യമാക്കി. വിനൈൽ ഇന്‍റീരിയർ, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് എയർ കണ്ടീഷനിംഗ് തുടങ്ങിയവയുള്ള അടിസ്ഥാന ട്രിം ആണ് FS മോഡൽ (10-സീറ്റർ). മിഡിൽ ഗ്രേഡ് GS ട്രിമ്മിന് (10 സീറ്റർ/8 സീറ്റർ) മികച്ച സൗണ്ട് ഡെഡനിംഗ്, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് എയർ കണ്ടീഷനിംഗ് , ഓപ്‌ഷണലായി റിയർ എസി, കൂടാതെ ബോഡി ക്ലാഡിംഗും സ്റ്റാൻഡേർഡായി ഓപ്‌ഷനുകളായി പവർ വിൻഡോകളും സെൻട്രൽ ലോക്കിംഗും നൽകിയിരുന്നു. ടോപ്പ്-എൻഡ് 8 സീറ്റർ GST [39] , പെട്രോൾ GST സൂപ്പർ എന്നിവയിൽ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ വൈപ്പർ, വാഷർ, വുഡ് ട്രിം, റിയർ സ്‌പോയിലർ, അലോയ് വീലുകൾ, കൂടാതെ എല്ലാ GS ഓപ്ഷനുകളും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരുന്നു. 2002-ൽ മോഡൽ ശ്രേണി നവീകരിക്കപ്പെട്ടു. രണ്ടാം നിരയിലെ ഡോറുകളിലേക്ക് റോൾ ഡൗൺ വിൻഡോകൾ ഈ ഫേസ്‍ലിഫ്റ്റിൽ സ്ഥാനംപിടിച്ചു. 

ലൈസൻസ് തെറിക്കും, ഇൻഷുറൻസും കട്ടപ്പുകയാകും! ആ 'വീരകൃത്യം' ഇനി വേണ്ട മക്കളേന്ന് എംവിഡി!

ക്വാളിസിന് പിന്നാലെ 2005ൽ ഇന്നോവയും 2009ൽ ഫോർച്യൂണർ, കാംറി, കൊറോള, എത്തിയോസ്, എത്തിയോസ് ലിവ, യാരിസ് ഇപ്പോൾ മാരുതി സുസുക്കി കൂട്ടുകെട്ടിൽ പിറക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ ടൊയോട്ട ഇന്ത്യയിൽ വളർന്നു പന്തലിച്ചു. എന്നാൽ 2005ൽ തന്നെ ക്വാളിസ് അരങ്ങൊഴിഞ്ഞു. ഇന്നോവ എന്ന ജനപ്രിയന്‍റെ കടന്നുവരവോടെയായിരുന്നു ക്വാളിസ് യുഗം അവസാനിക്കുന്നത്. 

youtubevideo
 

click me!