കൺമുന്നിൽ ഇന്ത്യക്കാരെ തല്ലിച്ചതച്ചു, ബ്രിട്ടീഷ് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പഞ്ചസാര കോരിയിട്ട് രത്തൻ ടാറ്റ!

By Web Team  |  First Published Oct 10, 2024, 4:02 PM IST

സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ സമര സേനാനികളെ ക്രൂരമായി മർദ്ദിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കാറുകളെയും ഇരുചക്ര വാഹനങ്ങളെയും തകരാറിലാക്കിയ രത്തൻ ടാറ്റ എന്ന കുട്ടിയുടെ കഥ


രാജ്യം പുതിയ ഇന്ത്യ എന്ന സ്വപ്‍നം നെയ്തെടുക്കുന്ന കാലത്തായിരുന്നു രത്തൻ ടാറ്റ ജനിച്ചത്. 1937ൽ ജനിച്ച രത്തൻ ടാറ്റ ബ്രിട്ടീഷ് ഇന്ത്യയെക്കുറിച്ചുള്ള ഓർമകൾ പലരുമായും പങ്കുവച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഇന്ത്യയെ അടിമയായി കാണുന്നത് തന്നെ അസ്വസ്ഥനാക്കിയെന്ന് ഒരു അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ ജയിക്കുന്നത് കാണാൻ എന്നും അദ്ദേഹം ആഗ്രഹിച്ചു. 

അന്നത്തെ ബോംബെയിലെ ആസാദ് മൈതാനത്തിന് സമീപമായിരുന്നു രത്തൻ ടാറ്റയുടെ വസതി. വീടിൻ്റെ ബാൽക്കണിയിൽ നിന്ന് താൻ പലപ്പോഴും ആസാദ് മൈതാനിലെ നീക്കങ്ങൾ വീക്ഷിച്ചിരുന്നതായി രത്തൻ ടാറ്റ ഓർമ്മിച്ചിട്ടുണ്ട്. പലപ്പോഴും സ്വാതന്ത്ര്യ സമര സേനാനികൾ ഒത്തുചേരുന്നിടത്ത് നേതാക്കൾ വരുകയും പ്രസംഗങ്ങൾ നടത്തുകയും അതേ സമയം ബ്രിട്ടീഷ് പട്ടാളക്കാരുമായി ഏറ്റുമുട്ടുകയും ചെയ്യുമായിരുന്നു. ആസാദ് മൈതാനിലെ ലാത്തി ചാർജിൻ്റെയും കലാപത്തിൻ്റെയും അക്രമത്തിൻ്റെയും ചിത്രങ്ങൾ തൻ്റെ വീട്ടിൽ നിന്ന് താൻ പലപ്പോഴും കാണാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴും ഓർത്തെടുത്തിട്ടുണ്ട്. 

Latest Videos

undefined

കുട്ടിക്കാലത്ത് തന്‍റെ കൂട്ടുകാർക്കൊപ്പം ബ്രിട്ടീഷ് വാഹനങ്ങളിലെ ഇന്ധന ടാങ്കുകളിൽ പഞ്ചസാര വാരി ഇടാറുണ്ടായിരുന്നുവെന്ന് മാധ്യമപ്രവർത്തകനായ കരൺ ഥാപ്പറുമായുള്ള ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റ മുമ്പ് പറഞ്ഞിരുന്നു.  ഈ സംഭവത്തെക്കുറിച്ച് രത്തൻ ടാറ്റ പറഞ്ഞത് ഇങ്ങനെയാണ്, "സ്വാതന്ത്ര്യസമരത്തെ കാലത്തെക്കുറിച്ച് എനിക്ക് പലതും ഓർമ്മയില്ല, പക്ഷേ കലാപം ഞാൻ ഓർക്കുന്നു, ആസാദ് മൈതാനത്തിനടുത്തുള്ള തെരുവിലാണ് എൻ്റെ കുടുംബ വീട്, ഈ ആസാദ് മൈതാനത്ത് നിരവധി മീറ്റിംഗുകൾ നടക്കാറുണ്ട്, അവിടെ ഉപയോഗിച്ചിരുന്നു. ലാത്തി ചാർജ് ചെയ്യാൻ, ഇതെല്ലാം എൻ്റെ ബാൽക്കണിയിൽ നിന്ന് കണ്ടത് ഞാൻ ഓർക്കുന്നു."

ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് ഓടിപ്പോകണമെന്ന് തന്‍റെ ബാലമനസ് അതിയായി ആഗ്രഹിച്ചിരുന്നതായും അദ്ദേഹം ഓർക്കുന്നു. ഇതിനായി സുഹൃത്തുക്കളുമായി എന്തെങ്കിലും ചെയ്യാറുണ്ടായിരുന്നുവെന്നും രത്തൻ ടാറ്റ പറയുന്നു. അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളിലേക്ക്: "ഞങ്ങൾ ആൺകുട്ടികൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും പെട്രോൾ ടാങ്കുകളിൽ പഞ്ചസാര ഇടുന്നത് ഞാൻ ഓർക്കുന്നു, ഞങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഞങ്ങൾ അത്തരം കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നു" പല ബ്രിട്ടീഷ് കാറുകളിലും താൻ ഇത് ചെയ്തിട്ടുണ്ടെന്ന് രത്തൻ പറഞ്ഞിരുന്നു. ബ്രിട്ടീഷുകാർക്കെതിരായ ഒരു ബാലിശമായ മനസിൻ്റെ ചെറുത്തുനിൽപ്പായിരുന്നു അക്ഷരാർത്ഥത്തിൽ ഇത്.

കാറുകളുടെ പെട്രോൾ, ഡീസൽ ടാങ്കുകളിൽ പഞ്ചസാര ചേർത്താൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?
ഏതെങ്കിലും യന്ത്രത്തിൻ്റെ ഇന്ധന ടാങ്കിൽ പഞ്ചസാര ഇട്ടാൽ മതി, ആ യന്ത്രം കേടാകാൻ. പഞ്ചസാരയ്ക്ക് ഇന്ധന ഫിൽട്ടറിനെ തടസ്സപ്പെടുത്താനും ഇന്ധന വിതരണം വിച്ഛേദിക്കാനും എഞ്ചിൻ സ്‍തംഭിപ്പിക്കാനും കഴിയും. പഞ്ചസാര പരലുകൾ കാരണം എയർ ഫിൽട്ടർ അടഞ്ഞുപോകും. വായു പ്രവാഹം കുറയ്ക്കുകയും എഞ്ചിൻ തകരാറിലാകുകയും ചെയ്യും. മൊത്തത്തിൽ, പഞ്ചസാര എത്തിക്കഴിഞ്ഞാൽ വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുമെന്ന് ഉറപ്പാണ്.

ഈ വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകളെ രത്തൻ ടാറ്റ നെഞ്ചോടുചേർത്തിരുന്നു!

"നേരേവരുന്ന കല്ലുകൾ കൂട്ടിവയ്ക്കുക, നിങ്ങളുടെ കൊട്ടാരം പണിയാൻ അവ മതി" ജിവിതം പഠിപ്പിച്ച രത്തൻ ടാറ്റ..

അധിക്ഷേപിച്ച ഫോർഡ് മുതലാളി ഒടുവിൽ സഹായം തേടിയെത്തി! കടക്കണെയിലായ കമ്പനി വാങ്ങി രത്തൻ ടാറ്റയുടെ പ്രതികാരം

ഇൻഡിക്ക ഇറങ്ങിയപ്പോൾ പേടിച്ച് മാരുതി വില കുറച്ചു, ഉരുക്കുറപ്പുള്ള കാർ കമ്പനിയായി ടാറ്റയെ വളർത്തിയ ബുദ്ധിശാലി

വില രണ്ടരലക്ഷം മാത്രം! 26 വർഷം മുമ്പ് രത്തൻ ടാറ്റയുടെ അത്ഭുതം!പക്ഷേ വിധി ചതിച്ചു, എന്നാൽ അതിജീവിച്ചത് ഇങ്ങനെ!

കനത്തമഴ, റോഡിലെ ആ കാഴ്ചകണ്ട് കാറിലിരുന്ന രത്തൻ ടാറ്റയുടെ കണ്ണുനിറഞ്ഞു; സാധാരണക്കാരനൊരു കാർ പിറന്നു!

സിപിഎമ്മിനെ കരയിച്ചു, മമതയെ പൊള്ളിച്ചു, ഗുജറാത്തിനെ ചിരിപ്പിച്ചു! രത്തൻ ടാറ്റയുടെ ഈ കാർ ചില്ലറക്കാരനല്ല!

click me!