ബംബർ ടു ബംബർ ഇൻഷുറൻസ് കവറേജ് ഉള്ള കാർ വെള്ളത്തിൽ മുങ്ങി, ഇൻഷുറൻസ് തുക നൽകിയില്ല, നഷ്ടവും പിഴയും നൽകാൻ ഉത്തരവ്

By Web Team  |  First Published Oct 23, 2024, 6:54 PM IST

വെള്ളപ്പൊക്കത്തിൽ പെട്ട കാറിൻ്റെ ഇൻഷുറൻസ് തുക നൽകിയില്ല,  രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 


എറണാകുളം: ബംബർ ടു ബംബര്‍ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെ തുടർന്ന് ഇൻഷൂറൻസ് നൽകിയില്ലെന്ന പരാതിയിൽ നടപടി. സർവീസ് സെൻററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതി ചെലവും ഇൻഷുറൻസ് തുകയും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചു. എറണാകുളം സ്വദേശി പി.ടി ഷാജു, സായി സർവീസസ് ഇടപ്പിള്ളി, മാരുതി ഇൻഷൂറൻസ്, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

മാരുതി ബലേനോ ആൽഫാ പെട്രോൾ കാർ ആണ് പരാതിക്കാരൻ വാങ്ങിയത്. ബംബർ ടു ബംബര്‍ ഇൻഷുറൻസ് കവറേജും എടുത്തു. 10,620 രൂപയാണ് ഇൻഷുറൻസ് പ്രീമിയമായി അടച്ചത്. എക്സ്റ്റൻഡഡ് വാറണ്ടിയും എതിർകക്ഷികൾ വാഗ്ദാനം ചെയ്തു. വെള്ളത്തിലായ കാറിന്റെ എഞ്ചിൻ ബ്ലോക്ക് ആവുകയും റിപ്പയർ ചെയ്യാൻ കഴിയില്ല എന്ന് സർവീസ് സെൻറർ അറിയിക്കുകയും ചെയ്തു. മാറ്റിവയ്ക്കുന്നതിനുള്ള ചിലവായ 64,939 രൂപയിൽ ഇൻഷുറൻസ് പരിരക്ഷ വെറും 8000 രൂപ മാത്രമേ അനുവദിച്ചുള്ളൂ. ബാക്കി തുകയായ 56939രൂപയും 40000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.

Latest Videos

undefined

എന്നാൽ 8000 രൂപ മാത്രമേ അനുവദിക്കാൻ നിർവാഹമുള്ളൂ എന്ന നിലപാടാണ് എതിർകക്ഷികൾ സ്വീകരിച്ചത്. എതിർ കക്ഷികക്ഷികളുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. കേസിലെ ഒന്നും രണ്ടും എതിർ കക്ഷികൾ  ഇൻഷുറൻസ് തുകയായ  56,93 രൂപയും 30,000 രൂപ നഷ്ടപരിഹാരവും 15,000  രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന്  ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. ഈശ്വരപ്രസാദ് ഹാജരായി.

ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 21 വർഷം,‌ 28 കേസുകളിലെ പ്രതി ഒടുവി‌ൽ മലപ്പുറത്ത് പിടിയിൽ, നിർണായകമായത് ഫോൺ കോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!