വില ചോദിച്ചാൽ ചെറുചിരി മാത്രം! ലേലത്തിൽ വച്ച ബ്രിട്ടീഷ് രാജ്ഞിയുടെ കാർ രഹസ്യമായി സ്വന്തമാക്കി ഇന്ത്യക്കാരൻ!

By Web Team  |  First Published Feb 26, 2024, 1:43 PM IST

ഈ കാർ ഏകദേശം 18,000 മൈലുകൾ ഓടിയിട്ടുണ്ട്. ലേല നടപടികൾ ഒഴിവാക്കി സ്വകാര്യമായി കാർ വാങ്ങുകയായിരുന്നു പൂനവല്ല എന്നാണ് റിപ്പോർട്ടുകൾ.


ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഏതും വസ്‍തവും ലേലത്തിന് വയ്ക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ അത് വാങ്ങാൻ പങ്കെടുക്കുന്നു. 224,850 പൗണ്ട് അതായത് രണ്ടുകോടി രൂപയിലധികം വിലയുള്ള റേഞ്ച് റോവർ ഏതാനും മാസങ്ങൾക്ക് മുമ്പ് ലേലത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട അത്തരത്തിലുള്ള ഒരു കാറാണ്. 2016 മുതൽ 17 വരെയുള്ള കാലയളവിൽ അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്‍റെ രാജകീയ യാത്രകളുടെ  ഭാഗമായിരുന്നു ഈ കാർ. ഇപ്പോൾ ഈ കാർ ഇന്ത്യൻ ശതകോടീശ്വരനും പൂനവല്ല ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടറുമായ യോഹാൻ പൂനവല്ല സ്വന്തമാക്കിയിരിക്കുന്നു. ഇക്കണോമിക് ടൈംസുമായുള്ള സംഭാഷണത്തിൽ പൂനാവാല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്താണ് ഈ കാറിന്‍റെ പ്രത്യേകത?
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ 'കാർ കളക്ടർ' എന്നാണ് യോഹാൻ പൂനാവാല അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ഗാരേജിൽ ഏറ്റവും വിലകൂടിയ ആഡംബര കാറുകളും വിൻ്റേജ് കാറുകളും ഉൾപ്പെടുന്നു. എലിസബത്ത് രണ്ടാമൻ്റെ കാലത്തെ രജിസ്‌ട്രേഷൻ നമ്പർ അതേപടി തുടരുമെന്നതാണ് ഈ കാറിൻ്റെ ഏറ്റവും പ്രത്യേകത. മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും 2016 ഏപ്രിലിൽ ബ്രിട്ടനിൽ നടത്തിയ സന്ദർശനത്തിനിടെ ഈ കാറിനൊപ്പമുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. 

Latest Videos

undefined

'ഒരുപിടി അവിലുമായി ജന്മങ്ങൾ താണ്ടി'യ പോലെ മോദി കടലിൽ മുങ്ങി, ദ്വാരക കാഴ്ചകൾ ട്രെൻഡിംഗാകുന്നു!

കാറിന്‍റെ വില എത്ര?
യോഹാൻ പൂനാവാല ഇക്കണോമിക്ക് ടൈംസിനോട് പറഞ്ഞത് ഇങ്ങനെ : “ഈ ലേലത്തെക്കുറിച്ച് കേട്ടപ്പോൾ, ഞാൻ ഉടൻ തന്നെ എൻ്റെ ഭാര്യയോടും മക്കളോടും സംസാരിക്കുകയും ഉടൻ അത് വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു. അതിൻ്റെ രജിസ്ട്രേഷൻ നമ്പർ OU16 XVH എലിസബത്ത് II ൻ്റെ കാലത്ത് ഉണ്ടായിരുന്നതുപോലെ തന്നെ തുടരും. ഈ കാർ 2016 റേഞ്ച് റോവർ SDV8 ഓട്ടോബയോഗ്രാഫി ലോംഗ് വീൽ ബേസ് പതിപ്പാണ്. കാറിൽ വരുത്തിയ എല്ലാ പരിഷ്കാരങ്ങളും ഞാൻ നിലനിർത്തും.." എന്നാൽ, ഈ കാറിന്‍റെ വില വെളിപ്പെടുത്താൻ പൂനാവാല തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. അതൊരു സ്വകാര്യ ഇപാടാണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി എന്നാണ് റിപ്പോർട്ടുകൾ.

ലോയര്‍ ബ്ലൂ നിറത്തിലാണ് ഈ റേഞ്ച് റോവര്‍ ഒരുങ്ങിയിരിക്കുന്നത്. ഐവറി നിറത്തിലുള്ള ലെതര്‍ ഉപയോഗിച്ചാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. പോലീസ് എമര്‍ജന്‍സി ലൈറ്റിങ്, ഫുട്ട് സ്റ്റെപ്പുകള്‍ എന്നിവയ്ക്ക് പുറമെ രാജ്ഞിയുടെ നിര്‍ദേശം അനുസരിച്ചുള്ള മാറ്റങ്ങളും ഈ വാഹനത്തില്‍ വരുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

youtubevideo

click me!