ട്രെയിന്‍ യാത്രകളിലെ വിരസതയകറ്റാന്‍ യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
തിരുവനന്തപുരം: ട്രെയിന്‍ യാത്രകളിലെ വിരസതയകറ്റാന്‍ യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വിനോദങ്ങളും വാർത്തകളുമൊക്കെ യാത്രക്കാരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന കണ്ടൻറ് ഓൺ ഡിമാൻറ് എന്ന സംവിധാനമാണ് റെയില്‍വേ ഒരുക്കുന്നത്. ഇതിനായി സൗജന്യ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള ശ്രമങ്ങളിലാണ് റെയില്‍വേയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റെയിൽ ടെൽ കോർപറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ മുൻകൂട്ടി അപ്ലോഡ് ചെയ്ത പരിപാടികളിൽ നിന്നും തങ്ങൾക്ക് ഇഷ്ടമുള്ളവ യാത്രക്കാർക്ക് തെരഞ്ഞെടുക്കാം. വിനോദം, വാർത്ത, ആനുകാലിക വിഷയങ്ങൾ തുടങ്ങിയവയെല്ലാം ട്രെയിൻ കാത്തിരിക്കുമ്പോഴും യാത്രയിലുമൊക്കെ ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
undefined
റെയിൽവേയുടെ സൗജന്യ വൈഫൈ ലഭിക്കുന്ന 1600 സ്റ്റേഷനുകളില്‍ ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമാകും. പിന്നീട് 4700 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നീക്കം.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. യാത്രക്കാർക്ക് ചിലവില്ലാത്ത പരസ്യവരുമാനമാണ് പ്രധാന ലക്ഷ്യം. വിദേശങ്ങളിലെ റെയിൽവേ സംവിധാനങ്ങള്‍ക്ക് 10 മുതൽ 20 ശതമാനം വരെ ടിക്കറ്റിതര വരുമാനത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലത് വെറും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ്. കണ്ടൻറ് ഓൺ ഡിമാൻറ് പോലുള്ള സംവിധാനങ്ങളിലൂടെ അടുത്ത അഞ്ച് വർഷത്തിനിടെ അതിന് മാറ്റമുണ്ടാക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.