ട്രെയിന്‍ ടിക്കറ്റ് ഇങ്ങനെയെടുത്താല്‍ ഇനി കൈപൊള്ളും!

By Web Team  |  First Published Sep 1, 2019, 12:39 PM IST

ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകൾക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ


ദില്ലി: ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകൾക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെയുള്ള എസി ക്ലാസുകള്‍ക്ക് 30 രൂപയും മറ്റ് ക്ലാസുകള്‍ക്ക്  15 രൂപയുമാണ് ഒരു  ഇ-ടിക്കറ്റിന് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഒപ്പം ചരക്ക് സേവന നികുതി (ജിഎസ്ടി) യുമുണ്ട്. പുതിയ നിരക്ക് ഇന്ന് മുതൽ (സെപ്‍തംബര്‍ 1) പ്രാബല്യത്തിൽ വരും. 

മുമ്പുണ്ടായിരുന്ന സര്‍വ്വീസ് ചാര്‍ജ്ജുകള്‍ 2016 ലാണ് റെയില്‍വേ പിൻവലിച്ചത്. ഓൺലൈൻ, ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഈ സര്‍വ്വീസ് ചാര്‍ജ്ജുകളാണ് ഇപ്പോള്‍ പുനസ്ഥാപിക്കുന്നത്. സർവീസ് ചാർജ് പിൻവലിച്ചതിനെ തുടർന്ന് റെയിൽവേക്കുണ്ടായിട്ടുള്ള നഷ്ടം ഇത് തിരികെ കൊണ്ട് വരുന്നതിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Latest Videos

undefined

സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന സംവിധാനം പുനഃസ്ഥാപിക്കാന്‍  കേന്ദ്ര ധനമന്ത്രാലയം റെയിൽ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതുസംബന്ധിച്ച്  ഈ മാസം ആദ്യം റെയില്‍വേ ബോര്‍ഡ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) അനുമതിയും നല്‍കി. സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനുള്ള പദ്ധതി താല്‍ക്കാലികമായിരുന്നെന്നു ധനമന്ത്രാലയം പറയുന്നു. 

നേരത്തെ സ്ലീപ്പർ ക്ലാസിന് 20 രൂപയും എസിക്ക് 40 രൂപയുമായിരുന്നു സർവീസ് ചാർജ്. എന്നാല്‍ പുതിയ സർവീസ് ചാർജ് സ്ലീപ്പർ ക്ലാസിന് 15ഉം എസിക്ക് 30ഉം ആണെന്നത് പ്രത്യേകതയാണ്. ഗുഡ്‌സ് ആൻഡ് സർവീസ് ചാർജ് (ജിഎസ്‌ടി) ഓരോ ടിക്കറ്റിലും പ്രത്യേകം രേഖപ്പെടുത്തിയിരിക്കും.

click me!