വഴിയില്‍ പേടിക്കേണ്ട, രാജ്യത്ത്​ ഏകീകൃത യാത്രാ മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

By Web Team  |  First Published Aug 8, 2021, 7:24 PM IST

ആഭ്യന്തര യാത്രകൾ എല്ലാ സംസ്​ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇത്​ സംബന്ധിച്ച്​ സംസ്​ഥാനങ്ങൾക്ക്​ ഉടൻ നിർദേശം നൽകുമെന്നും  കേ​ന്ദ്ര ടൂറിസം അഡീഷണൽ ഡയറക്​ടർ 


രാജ്യത്ത്​ ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകും എന്ന് റിപ്പോര്‍ട്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വ്യത്യസ്​ത സംസ്​ഥാനങ്ങളിൽ വിവിധ രീതിയിലുള്ള മാനദണ്ഡങ്ങളുള്ളത്​ യാത്രക്കാരെയും വലക്കുന്നുണ്ടെന്നും ഇതിന്​ അറുതിവരുത്താൻ നടപടി സ്വീകരിക്കുമെന്നും​ കേ​ന്ദ്ര ടൂറിസം അഡീഷണൽ ഡയറക്​ടർ റുപീന്ദർ ബ്രാർ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറേഷൻ ഓഫ്​ ഇന്ത്യ ചേംബേഴ്​സ്​ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​സ്​ട്രി സംഘടിപ്പിച്ച ഇ-കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത്​ ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്നും ഇത്​ ആളുകൾക്ക്​ കൂടുതൽ വ്യക്തത നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര യാത്രകൾ എല്ലാ സംസ്​ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇത്​ സംബന്ധിച്ച്​ സംസ്​ഥാനങ്ങൾക്ക്​ ഉടൻ നിർദേശം നൽകുമെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.

Latest Videos

അന്താരാഷ്ട്ര യാത്രകൾ വീണ്ടും ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയവുമായി ചർച്ച തുടരുകയാണ്​. ആഭ്യന്തര യാത്രക്കാർക്കായി പരമ്പരാഗത ടൂറിസ്റ്റ്​ കേന്ദ്രങ്ങളോടൊപ്പം പുതിയ ലക്ഷ്യസ്​ഥാനങ്ങളും തയാറാക്കുന്നുണ്ട്​. ന്യൂജെൻ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക്​ ആകർഷിക്കാൻ വിമാനത്താവളങ്ങളിൽ കാമ്പയിനുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാല സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ലക്ഷ്യസ്ഥാന വിപണന പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ വലിയ രീതിയിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കി. 

രാജ്യത്ത്​ കോവിഡിന്‍റെ പശ്ചാത്തലത്തിൽ പല സംസ്​ഥാനങ്ങളും വ്യത്യസ്​ത രീതിയിലുള്ള നിബന്ധനകളാണ്​ യാത്രക്കാർക്കായി പുറപ്പെടുവിച്ചിട്ടുള്ളത്​. ചില സംസ്​ഥാനങ്ങൾ വാക്​സിൻ എടുത്താൽ തന്നെ പ്രവേശനം അനുവദിക്കും. എന്നാൽ, ചിലയിടങ്ങളിൽ ഇതിന്​ പുറമെ ആർ.ടി.പി.സി.ആർ ഫലവും നിർബന്ധമാണ്​. ദക്ഷിണേഷ്യൻ സംസ്​ഥാനങ്ങളിലാണ്​ ഇത്തരം നിബന്ധനകൾ അധികമുള്ളത്​ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!