മഴക്കാലത്ത് ഈ അബദ്ധം പറ്റിയാൽ കാർ നന്നാക്കാൻ ലക്ഷങ്ങൾ വേണ്ടിവരും!

By Web Team  |  First Published Jun 8, 2024, 2:49 PM IST

മഴക്കാലത്ത് കാർ എഞ്ചിനിൽ വെള്ളം കയറുന്ന ഇത്തരം സംഭവങ്ങളാണ് കൂടുതലായും കാണുന്നതും കേൾക്കുന്നതും. വെള്ളം കയറിയാൽ, നിങ്ങളുടെ കാർ വാറൻ്റി കാലയളവിലാണെങ്കിൽപ്പോലും, നിങ്ങൾക്ക് അതിന് ക്ലെയിം ലഭിക്കില്ല. എന്നാൽ നിങ്ങൾ കാർ ഇൻഷുറൻസിനൊപ്പം എഞ്ചിൻ പ്രൊട്ടക്റ്റ് ആഡ്-ഓൺ വാങ്ങിയാൽ, ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് സ്വയം രക്ഷപ്പെടാം.  


ൺസൂൺ കാലം എത്തിക്കഴിഞ്ഞു. അതിനാൽ വാഹന ഉടമകൾ മുൻകൂട്ടി തയ്യാറെടുക്കുകയും വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പലപ്പോഴും നഷ്‍ടമാകുക ലക്ഷക്കണക്കിന് രൂപയാണ്.

മൺസൂൺ മഴക്കാലത്ത് കാർ എഞ്ചിനിൽ വെള്ളം കയറുന്ന ഇത്തരം സംഭവങ്ങളാണ് കൂടുതലായും കാണുന്നതും കേൾക്കുന്നതും. വെള്ളം കയറിയാൽ, നിങ്ങളുടെ കാർ വാറൻ്റി കാലയളവിലാണെങ്കിൽപ്പോലും, നിങ്ങൾക്ക് അതിന് ക്ലെയിം ലഭിക്കില്ല. എന്നാൽ നിങ്ങൾ കാർ ഇൻഷുറൻസിനൊപ്പം എഞ്ചിൻ പ്രൊട്ടക്റ്റ് ആഡ്-ഓൺ വാങ്ങിയാൽ, ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് സ്വയം രക്ഷപ്പെടാം.  

Latest Videos

മൺസൂണിന് മുമ്പ് ആഡ്-ഓണുകൾ വാങ്ങുക
വെള്ളക്കെട്ടും പ്രവചനാതീതമായ കാലാവസ്ഥയും നിങ്ങളുടെ വാഹനത്തിന് നാശം വിതച്ചേക്കാവുന്ന, ചെലവേറിയ അറ്റകുറ്റപ്പണികൾക്ക് കാരണമാകും. അതിനാൽ, മഴക്കാലത്ത് നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ കൂടെ ചില ആഡ്-ഓണുകൾ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.  മഴക്കാലം കനക്കുന്നതിന് മുമ്പ്, നിങ്ങളുടെ വാഹനത്തിൻ്റെ സുരക്ഷയ്ക്കായി എഞ്ചിൻ പ്രൊട്ടക്റ്റ് ആഡ്-ഓൺ വാങ്ങുക. വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നും മികച്ച ആഡ് ഓൺ ഇൻഷുറൻസ് നിങ്ങൾക്ക് തിരിഞ്ഞെടുക്കാം. 

പാർക്കിംഗ്
മഴക്കാലത്ത് റോഡിൽ അമിതമായി വെള്ളക്കെട്ടുണ്ടായാൽ ബേസ്‌മെൻ്റിലേക്ക് വെള്ളം കയറുകയും അമിതമായി വെള്ളം നിറഞ്ഞ് കേടുപാടുകൾ സംഭവിക്കുകയും ചെയ്താൽ നിങ്ങൾക്ക് ക്ലെയിം എളുപ്പത്തിൽ ലഭിക്കും.

വെള്ളക്കെട്ടിൽ പെടരുത്
മഴക്കാലത്ത് പല റോഡുകളിലും വെള്ളക്കെട്ടിൻ്റെ പ്രശ്‌നം കാണാറുണ്ട്. വാഹനം ഓടിക്കുമ്പോൾ, വെള്ളം കുറവാണെന്ന് കരുതി അത് എളുപ്പത്തിൽ കടന്നുപോകുമെന്ന് പലരും വണ്ടി ഓടിച്ചേക്കാം. പക്ഷേ ജലനിരപ്പിൻ്റെ മധ്യത്തിൽ എത്തിയതിനുശേഷം കാറിൻ്റെ എഞ്ചിനിൽ വെള്ളം കയറി ഓഫായാൽ നിങ്ങൾക്ക് എഞ്ചിൻ പ്രൊട്ടക്റ്റ് ആഡ്-ഓൺ ഉണ്ടെങ്കിൽപ്പോലും നിങ്ങൾക്ക് ക്ലെയിം ലഭിക്കില്ല.

കാർ എഞ്ചിൻ നന്നാക്കാൻ എത്ര ചിലവാകും?
ഹാച്ച്ബാക്ക് പോലെയുള്ള ചെറിയ പെട്രോൾ കാറിൻ്റെ എഞ്ചിനിൽ വെള്ളം കയറിയാൽ എഞ്ചിൻ നന്നാക്കാൻ ഏകദേശം 50,000 രൂപ ചിലവാകും. ഒരു ഡീസൽ കാർ നന്നാക്കാൻ 70000 മുതൽ 80000 രൂപ വരെ ചിലവാകും. അതായത് ഡീസൽ എഞ്ചിൻ നന്നാക്കുന്നതിന് പെട്രോൾ എഞ്ചിനേക്കാൽ 15,000 മുതൽ 20,000 രൂപ വരെ അധികമാകും. മെഴ്‌സിഡസ്, ഔഡി തുടങ്ങിയ ആഡംബര വാഹനങ്ങളുടെ എൻജിൻ നന്നാക്കാൻ 10 ലക്ഷം രൂപ വരെ ചിലവാകും. ലക്ഷക്കണക്കിന് രൂപ മുടക്കുന്നത് ഒഴിവാക്കാനും കാറിന് എഞ്ചിൻ പ്രൊട്ടക്റ്റ് ആഡ്-ഓൺ വാങ്ങാനും താൽപ്പര്യമില്ലെങ്കിൽ, മഴക്കാലത്ത് കനത്ത വെള്ളക്കെട്ടുള്ള അത്തരം റോഡിലൂടെ നിങ്ങൾ കടന്നുപോകരുത്. ഇത്തരത്തിൽ അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരും.

click me!