പുതിയ ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടർബോ വേരിയൻ്റ് 16 ഇഞ്ച് ഡ്യുവൽ-ടോൺ വീലിലാണ് സഞ്ചരിക്കുന്നത്. ഡാർക്ക് ക്രോം ഫ്രണ്ട് റേഡിയേറ്റർ ഗ്രിൽ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന എന്നിവയുമായാണ് ഇത് വരുന്നത്.
വെന്യു സബ്-4 മീറ്റർ എസ്‌യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയൻ്റ് 10 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിൽ ഹ്യൂണ്ടായ് അവതരിപ്പിച്ചു. 6-സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയൻ്റ് ലഭ്യമാകൂ.
പുതിയ ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടർബോ വേരിയൻ്റ് 16 ഇഞ്ച് ഡ്യുവൽ-ടോൺ വീലിലാണ് സഞ്ചരിക്കുന്നത്. ഡാർക്ക് ക്രോം ഫ്രണ്ട് റേഡിയേറ്റർ ഗ്രിൽ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന എന്നിവയുമായാണ് ഇത് വരുന്നത്. 'എക്‌സിക്യൂട്ടീവ്' എന്ന ചിഹ്നം ടെയിൽഗേറ്റിൽ സ്ഥാപിച്ചിരിക്കുന്നു. ക്യാബിനിനുള്ളിൽ, എസ്‌യുവിക്ക് സ്റ്റോറേജുള്ള ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്, 2-സ്റ്റെപ്പ് റിയർ റിക്ലൈനിംഗ് സീറ്റ്, എല്ലാ യാത്രക്കാർക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ എന്നിവ ലഭിക്കുന്നു.
undefined
പുതിയ വെന്യു എക്‌സിക്യുട്ടീവ് വേരിയൻ്റിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും വോയ്‌സ് റെക്കഗ്നിഷനും ഒപ്പം കളർ ടിഎഫ്‌ടി എംഐഡിയുള്ള ഡിജിറ്റൽ ക്ലസ്റ്ററും സജ്ജീകരിച്ചിരിക്കുന്നു. മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ വൈപ്പർ & വാഷർ എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു.
സുരക്ഷയ്ക്കായി, ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടർബോ വേരിയൻ്റിന് 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറോടുകൂടിയ മൂന്ന്-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ESC, VSM, ഹിൽ-അസിസ്റ്റ് കൺട്രോൾ, IRVM, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭിക്കുന്നു. ഐഡിൽ സ്റ്റോപ്പ് ആൻഡ് ഗോ (ISG) സവിശേഷതയുള്ള 120PS, 172Nm, 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്.
വെന്യു എസ് (ഒ) ടർബോ വേരൻ്റിൽ ഹ്യൂണ്ടായ് പുതിയ സൗകര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവർക്കും യാത്രക്കാർക്കുമായി ഈ വേരിയൻ്റിൽ ഇപ്പോൾ ഇലക്ട്രിക് സൺറൂഫും മാപ്പ് ലാമ്പുകളും ലഭ്യമാണ്. 6-സ്പീഡ് മാനുവൽ, 7DCT ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 1.0L T-GDI എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മാനുവൽ പതിപ്പിന് 10.75 ലക്ഷം രൂപയാണ് വില, ഓട്ടോമാറ്റിക് വേരിയൻ്റിന് 11.86 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.