ഡാഷ് ക്യാമുമായി ഹ്യുണ്ടായ് വെന്യു നൈറ്റ് എഡിഷൻ

By Web Team  |  First Published Aug 18, 2023, 4:46 PM IST

പുതിയ വെന്യു നൈറ്റ് എഡിഷൻ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 10 ലക്ഷം മുതൽ 13.48 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. 


ക്രെറ്റ അഡ്വഞ്ചർ എഡിഷൻ അവതരിപ്പിച്ചതിന് ശേഷം , ഹ്യുണ്ടായ് വെന്യൂ സബ്-4 മീറ്റർ എസ്‌യുവിയുടെ നൈറ്റ് എഡിഷൻ പുറത്തിറക്കി. പുതിയ വെന്യു നൈറ്റ് എഡിഷൻ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 10 ലക്ഷം മുതൽ 13.48 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. 

ഹ്യുണ്ടായ് വെന്യു നൈറ്റ് എഡിഷൻ അധിക ഫീച്ചറുകൾക്കൊപ്പം സൗന്ദര്യവർദ്ധക മാറ്റങ്ങളുമായാണ് എത്തുന്നത്. എസ്‌യുവി കറുത്ത പെയിന്റിൽ പൂർത്തിയാക്കിയിരിക്കുന്നു. മുൻ ഗ്രില്ലിലും റൂഫ് റെയിലുകളിലും അലോയ്‌കളിലും ഒആർവിഎമ്മുകളിലും സ്‌കിഡ് പ്ലേറ്റുകളിലും ബ്ലാക്ക് ഔട്ട് എലമെന്റുകൾ നൽകിയിട്ടുണ്ട്. അതിന്റെ സ്‌റ്റൈലിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ബ്ലാക്ക്ഡ്-ഔട്ട് എലമെന്റുകളിൽ ഹ്യുണ്ടായ് പിച്ചള നിറത്തിലുള്ള ഘടകങ്ങൾ ചേർത്തിട്ടുണ്ട്. ബമ്പറുകൾ, അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ പിച്ചള നിറത്തിലുള്ള ട്രീറ്റ്മെന്റ് ചേർത്തിരിക്കുന്നു. എസ്‌യുവിക്ക് റെഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ ലഭിക്കുന്നു. ലോഗോകൾ ഇരുണ്ട ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം നൈറ്റ് എംബ്ലം ടെയിൽഗേറ്റിൽ സ്ഥാപിച്ചിരിക്കുന്നു.

Latest Videos

ആ ഫഠ് ഫഠ് ശബ്‍ദം തൊട്ടരികെ, എൻഫീല്‍ഡ് ജനപ്രിയൻ എത്തുക മോഹവിലയില്‍!

വെള്ള, ചാര, ചുവപ്പ്, കറുപ്പ് ഇൻസെർട്ടുകളും വാഹനത്തിലുണ്ട്. ഡ്യുവൽ-ടോൺ പെയിന്റ് സ്‍കീമിനൊപ്പവും ഈ പതിപ്പും വാഗ്ദാനം ചെയ്യുന്നു. ക്യാബിനിനുള്ളിൽ, പുതിയ വെന്യൂ നൈറ്റ് എഡിഷന് ഓൾ-ബ്ലാക്ക് അപ്‌ഹോൾസ്റ്ററിയും ബ്രാസ് ട്രീറ്റ്‌മെന്റും ഉള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ സ്കീം ലഭിക്കുന്നു. എസ്‌യുവിക്ക് ഡാഷ്‌ക്യാമും ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിററും ലഭിക്കുന്നു. ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം എക്‌സ്‌റ്ററിലും വെന്യൂവിന്റെ എൻ-ലൈൻ പതിപ്പിലും ലഭ്യമാണ്.

വെന്യു നൈറ്റ് എഡിഷൻ 1.2-ലിറ്റർ NA പെട്രോളും 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളിൽ മാത്രമേ ലഭ്യമാകൂ. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1.2L കപ്പ എഞ്ചിന്റെ S(O), SX വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ എഞ്ചിന് 83ബിഎച്ച്പിയും 114എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.

കൂടുതൽ ശക്തമായ 1.0L ടർബോ പെട്രോൾ എഞ്ചിന്റെ നൈറ്റ് എഡിഷൻ SX(O) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ എഞ്ചിന് 120 bhp കരുത്തും 172 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ ആറ് സ്‍പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്‍മിഷൻ എന്നിവ ഉൾപ്പെടുന്നു.

youtubevideo

click me!