കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം വർധിച്ചത് പരിഗണിച്ച്, ഹ്യൂണ്ടായും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഈ ശ്രേണിയിൽ, ഹ്യുണ്ടായ് ക്രെറ്റ ഇവിയും ഇൻസ്റ്റർ ഇവിയും ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനൊപ്പം, കമ്പനി അതിൻ്റെ ജനപ്രിയ മോഡലായ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് , ഹ്യുണ്ടായ് വെന്യു എന്നിവയുടെ ഇലക്ട്രിക് വകഭേദങ്ങൾ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
ഹ്യുണ്ടായ് കാറുകൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വലിയ ഡിമാൻഡാണ്. മാരുതി സുസുക്കി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയാണ് ഹ്യൂണ്ടായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം വർധിച്ചത് പരിഗണിച്ച്, ഹ്യൂണ്ടായും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ശ്രേണിയിൽ, ഹ്യുണ്ടായ് ക്രെറ്റ ഇവിയും ഇൻസ്റ്റർ ഇവിയും ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഇതിനൊപ്പം, കമ്പനി അതിൻ്റെ ജനപ്രിയ മോഡലായ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് , ഹ്യുണ്ടായ് വെന്യു എന്നിവയുടെ ഇലക്ട്രിക് വകഭേദങ്ങൾ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഈ കാറുകളുടെ ഇലക്ട്രിക് വേരിയൻ്റുകളുടെ ശേഷി കമ്പനി ഇപ്പോൾ വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹ്യുണ്ടായിയുടെ ഈ രണ്ട് ഇലക്ട്രിക് കാറുകളും നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും ഗാഡിവാദി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത തലമുറ ഗ്രാൻഡ് i10 നിയോസ്, Ai4 എന്ന കോഡുനാമത്തിലാണ് വികസപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് 2027 അവസാനത്തോടെ ഇന്ത്യയിൽ എത്തിയേക്കും. വെന്യു, ഗ്രാൻഡ് i10 നിയോസ് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളുടെ സാധ്യതകൾ കമ്പനി വിലയിരുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
2019-ൽ പുറത്തിറക്കിയ രണ്ടാം തലമുറ ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസിൽ മനോഹരമായ ബമ്പർ, ഹ്യുണ്ടായിയുടെ സിഗ്നേച്ചർ 'കാസ്കേഡിംഗ് ഗ്രിൽ', ഹാച്ച്ബാക്ക് എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, 15 ഇഞ്ച് അലോയി വീലുകൾ, ഷാർക്ക് ഫിൻ ആൻ്റിന തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ, 1.2-ലിറ്റർ, 4-സിലിണ്ടർ പെട്രോൾ, 1.2-ലിറ്റർ, 3-സിലിണ്ടർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ കാർ ലഭ്യമാണ്. പെട്രോൾ എഞ്ചിന് പരമാവധി 83 bhp കരുത്തും 114 Nm ടോർക്കും സൃഷ്ടിക്കാൻ കഴിയും. ഡീസൽ എഞ്ചിൻ പരമാവധി 75 bhp കരുത്തും 190 Nm ടോർക്കും സൃഷ്ടിക്കുന്നു.
അടുത്ത തലമുറ ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസിനെ കുറിച്ച് പറയുമ്പോൾ, പുതിയ ഫ്രണ്ട് ഫേഷ്യയും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പോലുള്ള പുതിയ സവിശേഷതകൾ ലഭിക്കാൻ സാധ്യതയുണ്ട്. മെക്കാനിക്കലായി, 83bhp പരമാവധി കരുത്തും 114Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.2-ലിറ്റർ NA പെട്രോൾ എഞ്ചിൻ തന്നെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത തലമുറ ഹ്യുണ്ടായ് വെന്യു 2025 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം HE1i എന്ന കോഡുനാമത്തിൽ ഹ്യുണ്ടായിയിൽ നിന്നുള്ള വരാനിരിക്കുന്ന സബ്-കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയായ ഇൻസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു, 2026 രണ്ടാം പകുതിയിൽ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ദക്ഷിണ കൊറിയയിലെ ബുസാൻ ഓട്ടോ ഷോയിൽ ബ്രാൻഡ് അടുത്തിടെ ഇൻസ്റ്റർ ഇവി പ്രദർശിപ്പിച്ചിരുന്നു.
ക്രെറ്റ ഇവിക്കായി ഐസിഇ-നിർദ്ദിഷ്‌ട പ്ലാറ്റ്‌ഫോമിൽ നിന്ന് രൂപീകരിച്ച ഇലക്ട്രിക് വാഹന ഡിസൈനാണ് ഹ്യൂണ്ടായ് ഉപയോഗിക്കുന്നത്. അതേസമയം HE1i ഇവി ചെറുകിട വിപണിയിലുള്ള ഇലക്ട്രിക് കാറുകൾക്കായി വികസിപ്പിച്ചെടുത്ത ആഗോള താങ്ങാനാവുന്ന ആർക്കിടെക്ചറായ ബോൺ ഇലക്ട്രിക് E-GMP (K) പ്ലാറ്റ്‌ഫോമിനെയാണ് കമ്പനി ആശ്രയിക്കുന്നത് . പഞ്ച് ഇവി എതിരാളികൾ ബ്രാൻഡിൻ്റെ ശ്രീപെരുമ്പത്തൂർ ആസ്ഥാനമായുള്ള ഫാക്ടറിയിൽ നിർമ്മിക്കും.