ഏയ്, മാരുതി, ടാറ്റ, മഹീന്ദ്ര... ദാ വെല്ലിവിളി കേട്ടോ ! അടുത്ത വർഷത്തെ സ‍ർപ്രൈസ് ഇതാ, 2 കിടിലൻ എസ്‍യുവി വരുന്നു

By Web Team  |  First Published Sep 26, 2024, 5:27 AM IST

പുതിയ ഹ്യുണ്ടായ് 7 സീറ്റർ എസ്‌യുവി (N1i എന്ന കോഡ് നാമം) രാജ്യത്തെ ബ്രാൻഡിൻ്റെ ആദ്യത്തെ പെട്രോൾ-ഹൈബ്രിഡ് മോഡലായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.


ദക്ഷിണ കൊറിയൻ ജനപ്രിയ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ എസ്‌യുവി ഉൽപ്പന്ന ശ്രേണി അടുത്ത വർഷം ആദ്യം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു. മാരുതി സുസുക്കി ഫ്രോങ്‌ക്‌സ്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര എക്‌സ്‌യുവി 700 എന്നിവയെ വെല്ലുവിളിക്കാൻ രണ്ട് പുതിയ പെട്രോൾ എസ്‌യുവികളായ ഹ്യുണ്ടായ് ബയോൺ ക്രോസ്ഓവറും മൂന്ന് വരി എസ്‌യുവിയും കമ്പനിയുടെ പ്ലാനിൽ ഉൾപ്പെടുന്നു. പുതിയ ഹ്യുണ്ടായ് 7-സീറ്റർ എസ്‌യുവി കമ്പനിയുടെ ഉൽപ്പന്ന നിരയിൽ അൽകാസറിന് മുകളിലും ട്യൂസണിന് താഴെയുമായിരിക്കും സ്ഥാനംപിടിക്കുക.

പുതിയ ഹ്യുണ്ടായ് 7 സീറ്റർ എസ്‌യുവി (N1i എന്ന കോഡ് നാമം) രാജ്യത്തെ ബ്രാൻഡിൻ്റെ ആദ്യത്തെ പെട്രോൾ-ഹൈബ്രിഡ് മോഡലായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. കമ്പനിയുടെ തലേഗാവ് പ്ലാന്‍റിൽ നിർമ്മിക്കുന്ന ആദ്യത്തെ ഹ്യുണ്ടായി കാറുകളിൽ ഒന്നായിരിക്കും ഇത്. അടുത്ത വർഷം വരാനിരിക്കുന്ന പുതുതലമുറ ഹ്യുണ്ടായ് വെന്യൂവിൻ്റെ ഉൽപ്പാദന കേന്ദ്രമായും ഇതേ പ്ലാൻ്റ് പ്രവർത്തിക്കും. ഹ്യൂണ്ടായ് ഹൈബ്രിഡ് എസ്‌യുവി 2027 ഓടെ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. വാർഷിക അടിസ്ഥാനത്തിൽ ഏകദേശം 50,000 യൂണിറ്റുകൾ ഔദ്യോഗികമായി ലക്ഷ്യമിടുന്നു.

Latest Videos

undefined

പുതിയ ഹ്യുണ്ടായ് 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവിയുടെ വിശദാംശങ്ങൾ ഇപ്പോൾ വളരെ കുറവാണ്. എങ്കിലും, ഇതിന് ട്യൂസണേക്കാൾ നീളമുള്ള വീൽബേസ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒരുപക്ഷേ ഏകദേശം 4680 എംഎം ആയിരിക്കും വീൽബേസ്. 1.6 എൽ പെട്രോൾ ഹൈബ്രിഡ് സജ്ജീകരണത്തോടെ വരുന്ന ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന ടക്‌സണുമായി മോഡൽ അതിൻ്റെ പവർട്രെയിൻ പങ്കിടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കമ്പനി അതിൻ്റെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിനൊപ്പം ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയും അവതരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.

2026 ൻ്റെ രണ്ടാം പകുതിയിൽ ഇൻസ്റ്റെർ ചെറിയ ഇലക്ട്രിക് എസ്‌യുവിയുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും മാസ്-മാർക്കറ്റ് ഇവി സെഗ്‌മെൻ്റിലേക്ക് കടക്കും. 3825 എംഎം നീളമുള്ള മോഡൽ ടാറ്റ പഞ്ച്.ഇവിനെതിരെ ഉയരും. ആഗോളതലത്തിൽ, 97bhp, സ്റ്റാൻഡേർഡ് 42kWh ബാറ്ററി, 115bhp, ലോംഗ് റേഞ്ച് 49kWh ബാറ്ററി ഓപ്‌ഷനുകളോടെയാണ് ഹ്യൂണ്ടായ് ഇൻസ്റ്റർ ഇവി വാഗ്‍ദാനം ചെയ്യുന്നത്.

ചരിത്രത്തിലാദ്യം, കെഎസ്ആർടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാർ

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!