ഹ്യുണ്ടായി കാസ്‍പർ ഇലക്ട്രിക്ക് മിനി എസ്‍യുവി നിർമ്മാണം തുടങ്ങുന്നു

By Web Team  |  First Published Jul 5, 2024, 4:35 PM IST

ഇൻസ്റ്റർ എന്ന പേരിലാണ് വിദേശ വിപണികളിൽ ഈ ഇവി വിൽക്കുക. ഈ വേനൽക്കാലത്ത് ദക്ഷിണ കൊറിയയിൽ ആദ്യം ലോഞ്ച് ചെയ്യും. തുടർന്ന് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക് എന്നിവിടങ്ങളിലെ വിപണികളിൽ എത്തും.  


ഹ്യുണ്ടായ് മോട്ടോറിൽ നിന്നും വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാസ്‌പർ ഇലക്ട്രിക്കിൻ്റെ ഉൽപ്പാദനം ദക്ഷിണ കൊറിയയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഗ്വാങ്‌ജുവിൽ ഈ മാസം അവസാനം ആരംഭിക്കുമെന്ന് റിപ്പോർട്ട്.

ഇൻസ്റ്റർ എന്ന പേരിലാണ് വിദേശ വിപണികളിൽ ഈ ഇവി വിൽക്കുക. ഈ വേനൽക്കാലത്ത് ദക്ഷിണ കൊറിയയിൽ ആദ്യം ലോഞ്ച് ചെയ്യും. തുടർന്ന് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക് എന്നിവിടങ്ങളിലെ വിപണികളിൽ എത്തും.  സിയോളിൽ നിന്ന് 270 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നെയിംസേക്ക് സിറ്റി ആസ്ഥാനമായുള്ള ഹ്യുണ്ടായ് മോട്ടോർ കരാർ നിർമ്മാതാക്കളായ ഗ്വാങ്ജു ഗ്ലോബൽ മോട്ടോഴ്‌സ് (ജിജിഎം) ജൂലൈ 15 മുതൽ കാസ്‌പർ ഇലക്ട്രിക്കിൻ്റെ സമ്പൂർണ്ണ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

Latest Videos

undefined

ഡിസംബറോടെ തങ്ങളുടെ ടാർഗെറ്റ് ഔട്ട്‌പുട്ട് 21,400 യൂണിറ്റായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ജിജിഎം പറഞ്ഞു. ഇത് കമ്പനിയുടെ  പ്രാരംഭ ലക്ഷ്യമായ 17,400 യൂണിറ്റിൽ നിന്ന് 23 ശതമാനം കൂടുതലാണ്. ഫെബ്രുവരി മുതൽ പ്ലാൻ്റ് കാസ്‌പർ ഇലക്ട്രിക്കിൻ്റെ പരീക്ഷണ ഉൽപ്പാദനം ആരംഭിച്ചതായും ഇതുവരെ ഏകദേശം 300 യൂണിറ്റുകൾ നിർമ്മിച്ചതായും യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം നടന്ന '2024 ബുസാൻ ഇൻ്റർനാഷണൽ മോട്ടോർ ഷോ'യിൽ അനാച്ഛാദനം ചെയ്‌ത കാസ്‌പർ ഇലക്ട്രിക്, 2021-ൽ ആദ്യമായി അവതരിപ്പിച്ച കാസ്‌പറിൻ്റെ വൈദ്യുതീകരിച്ച പതിപ്പാണ്. എന്നാൽ കൂടുതൽ മെച്ചപ്പെടുത്തലുകളോടെയാണ് വാഹനം എത്തുന്നത്.  കാസ്പർ ഇലക്ട്രിക് 49kWh നിക്കൽ-കൊബാൾട്ട്-മാംഗനീസ് ബാറ്ററിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ 315 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വെറും 30 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.

click me!