1967 ഡിസംബർ 29-ന് സ്ഥാപിതമായതിന് ശേഷം ആദ്യമായി ജനറൽ മോട്ടോഴ്‌സ്, സ്റ്റെല്ലാന്റിസ് എന്നിവയെ പരാജയപ്പെടുത്താൻ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായി മാറി. മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ടൊയോട്ട ഒന്നാം സ്ഥാനത്തും ഫോക്‌സ്‌വാഗൺ രണ്ടാം സ്ഥാനത്തുമാണ്. അമേരിക്കൻ വാഹന ഭീനായ ജനറൽ മോട്ടോഴ്‌സ്, ഫ്രഞ്ച് - ഇറ്റാലിയൻ- അമേരിക്കൻ വാഹന ഭീമൻ സ്റ്റെല്ലാന്റിസ് എന്നിവയെ പിന്നാലാക്കിയാണ് ഹ്യുണ്ടായിയുടെ ഈ നേട്ടം. 1967 ഡിസംബർ 29-ന് സ്ഥാപിതമായതിന് ശേഷം ആദ്യമായി ജനറൽ മോട്ടോഴ്‌സ്, സ്റ്റെല്ലാന്റിസ് എന്നിവയെ പരാജയപ്പെടുത്താൻ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.
പുതുവര്‍ഷത്തില്‍ ഈ പുത്തൻ എസ്‍യുവികളുമായി പോരിനിറങ്ങാൻ മാരുതിയും ഹ്യുണ്ടായിയും!
undefined
2021-ൽ ഉൽപ്പാദനത്തിലും വിൽപ്പനയിലും ഗണ്യമായ വർധനവ് ഹ്യൂണ്ടായ് റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. കമ്പനി ലോകമെമ്പാടും 6.6 ദശലക്ഷം കാറുകൾ വിറ്റു, ടൊയോട്ട 2021-ൽ 10.5 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ചു. മറുവശത്ത്, രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ 2021-ൽ ലോകമെമ്പാടും 8.9 ദശലക്ഷം കാറുകളുടെ വിൽപ്പന രേഖപ്പെടുത്തി.
ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കള്‍ 2022-ൽ അതിന്റെ വിൽപ്പന ഇനിയും വർധിപ്പിക്കാനുള്ള പാതയിലാണ്. ഹ്യൂണ്ടായ് 2021-ൽ നേടിയതിനേക്കാൾ 21 ശതമാനം കൂടുതൽ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള പ്രമുഖ വാഹന നിർമ്മാതാക്കളിൽ ഏറ്റവും ഉയർന്ന ശരാശരി വളർച്ചാ നിരക്കാണിത്.
വടക്കേ അമേരിക്കൻ മേഖലയിൽ ഹ്യുണ്ടായിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് വളർച്ചയ്ക്ക് കാരണം. വാസ്തവത്തിൽ യുഎസ്എ, കാനഡ, മെക്സിക്കൻ വിപണികൾ അതിന്റെ വിൽപ്പനയുടെ 21 ശതമാനം വിഹിതമാണ്, ഇത് ഹോം മാർക്കറ്റ് സംഭാവനയായ 17 ശതമാനത്തേക്കാൾ കൂടുതലാണ്. വടക്കേ അമേരിക്കയിൽ ഹ്യുണ്ടായ് അഭൂതപൂർവമായ വളർച്ചയും ജനപ്രീതിയും രേഖപ്പെടുത്തുന്നു. 2021-ലെ ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 21 ശതമാനവും യുഎസ്എ, കാനഡ, മെക്സിക്കൻ വിപണികൾ സംഭാവന ചെയ്യുന്നതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ഹ്യുണ്ടായിയുടെ വടക്കേ അമേരിക്കൻ വിൽപ്പന അതിന്റെ ആഭ്യന്തര മാർക്കറ്റിനെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ് എന്നാണ് കണക്കുകള്‍.
ഉടമകള്‍ ജാഗ്രത, ഈ 13 ജനപ്രിയ കാറുകള്‍ ഗുഡ്ബൈ പറയുന്നു; അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഉണ്ടാകില്ല!
വടക്കേ അമേരിക്കയിലെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനാണ് കൊറിയൻ വാഹന നിർമ്മാതാവ് ലക്ഷ്യമിടുന്നത്. യുഎസിൽ പുതിയ ഇവി പ്ലാന്റ് നിർമ്മിക്കാൻ പദ്ധതിയിടുന്നതിനാൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമേരിക്കയിൽ ഫോർഡിനെ പിന്തള്ളി രണ്ടാമത്തെ വലിയ ഇവി നിർമ്മാതാവാകാനും ഹ്യൂണ്ടായ് ലക്ഷ്യമിടുന്നു. നിലവിൽ, യുഎസ്‌എയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവി നിർമ്മാതാക്കളാണ് ടെസ്‌ല. ബിഎംഡബ്ല്യു, ഓഡി, മെഴ്‌സിഡസ് ബെൻസ് എന്നിവയ്‌ക്ക് എതിരാളിയായി ജെനസിസ് ബ്രാൻഡിന് കീഴിലുള്ള ആഡംബര കാറുകളുടെ വിൽപ്പന മെച്ചപ്പെടുത്താനും ഹ്യൂണ്ടായ് ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.