അൾട്ടോയെക്കാൾ വിലക്കുറവിൽ ഒരു ഹ്യുണ്ടായി മോഡൽ! എത്തുന്നത് മറ്റാരുമല്ല, സാധാരണക്കാരന്‍റെ സ്വന്തം ഓട്ടോറിക്ഷ!

By Web Desk  |  First Published Jan 7, 2025, 12:43 PM IST

ഇപ്പോൾ ത്രീ വീലർ സെഗ്‌മെൻ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായ്. ഈ സെഗ്‌മെൻ്റിലെ  കമ്പനികളിൽ, മഹീന്ദ്ര, ബജാജ്, പിയാജിയോ എന്നിവയുടെ മോഡലുകൾ ഇതിനകം തന്നെയുണ്ട്. ഈ കമ്പനികളുടെ ഉൽപ്പന്നങ്ങൾ സിഎൻജി, ഡീസൽ പവർട്രെയിനുകളോടെയാണ് വരുന്നത്. ഇപ്പോഴിതാ ഈ കമ്പനികളോട് മത്സരിക്കാൻ ഹ്യുണ്ടായിയും എത്തുന്നു.


രാജ്യത്തെ മികച്ച അഞ്ച് കാർ കമ്പനികളിൽ ഒന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഇന്ത്യയിൽ ഹ്യുണ്ടായ് കാറുകൾ വളരെ ജനപ്രിയമാണ്. എന്നാൽ ഇപ്പോൾ ത്രീ വീലർ സെഗ്‌മെൻ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായ്. ഈ സെഗ്‌മെൻ്റിലെ  കമ്പനികളിൽ, മഹീന്ദ്ര, ബജാജ്, പിയാജിയോ എന്നിവയുടെ മോഡലുകൾ ഇതിനകം തന്നെയുണ്ട്. ഈ കമ്പനികളുടെ ഉൽപ്പന്നങ്ങൾ സിഎൻജി, ഡീസൽ പവർട്രെയിനുകളോടെയാണ് വരുന്നത്. ഇപ്പോഴിതാ ഈ കമ്പനികളോട് മത്സരിക്കാൻ ഹ്യുണ്ടായിയും എത്തുന്നു.

ഇന്ത്യയിലെ ത്രീ വീലർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ഹ്യൂണ്ടായ് പങ്കാളിയെ തേടുകയായിരുന്നു. ഇതിനായി ഹ്യൂണ്ടായ് ടിവിഎസിനെ തങ്ങളുടെ പുതിയ പങ്കാളിയാക്കാൻ പോവുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ രണ്ട് കമ്പനികളും ചേർന്ന് വരും കാലങ്ങളിൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇലക്ട്രിക് ത്രീ വീലർ അവതരിപ്പിക്കും. എന്നാൽ ഈ പുതിയ പങ്കാളിത്തത്തെക്കുറിച്ച് ഹ്യുണ്ടായോ ടിവിഎസോ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും നൽകിയിട്ടില്ല. എഞ്ചിനീയറിംഗ്, ഡിസൈനിംഗ് ജോലികളാണ് ഈ സംരംഭത്തിൽ നടക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. ടിവിഎസ് പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കും.

Latest Videos

ഹ്യുണ്ടായിയുടെ പുതിയ മോഡലിൽ നിരവധി മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മൊബൈൽ കണക്റ്റിവിറ്റി, ലൈവ് ട്രാക്കിംഗ്, മെയിൻ്റനൻസ് റിമൈൻഡർ എന്നിവയ്‌ക്കൊപ്പം നിരവധി സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തിൽ നൽകാം. 2025ലെ ഭാരത് മൊബിലിറ്റി ഷോയിൽ ഹ്യുണ്ടായിക്കും ടിവിഎസിനും ഈ മോഡൽ പ്രദർശിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായ്-ടിവിഎസിൻ്റെ ഈ പുതിയ ഇലക്ട്രിക് ഓട്ടോയ്ക്ക് ഒറ്റ ചാർജിൽ 170 മുതൽ 180 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഇതിൻ്റെ വില മാരുതി അൾട്ടോയേക്കാൾ കുറവായിരിക്കാം, അതായത് 4 ലക്ഷം രൂപ പരിധിയിൽ വിപണിയിലെത്താം. ഇന്ത്യയിലെ മുച്ചക്ര വാഹന വിൽപ്പനയിൽ ബജാജ് ഓട്ടോ ആധിപത്യം തുടരുന്നു. ഇപ്പോഴിതാ ഹ്യൂണ്ടായും കടന്നുവരാൻ സാധ്യത.

click me!