പുതിയ മോഡൽ വരുംമുമ്പേ സ്റ്റോക്ക് തീർക്കണം! ആറ് എയർബാഗുകളുള്ള ഈ ഹ്യൂണ്ടായ് എസ്‌യുവിക്ക് വമ്പൻ വിലക്കിഴിവും!

By Web Team  |  First Published Jul 6, 2024, 11:31 PM IST

ഈ കാലയളവിൽ ഹ്യുണ്ടായ് അൽകാസർ വാങ്ങുന്നവർക്ക് പരമാവധി 85,000 രൂപ ലാഭിക്കാം. ഹ്യുണ്ടായ് അൽകാസറിൻ്റെ പെട്രോൾ, ഡീസൽ വേരിയൻ്റുകളിൽ ഈ കിഴിവ് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകൾ. 


രു പുതിയ എസ്‌യുവി വാങ്ങാൻ പോകുന്ന ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ വിൽപ്പന കമ്പനിയായ ഹ്യുണ്ടായ് 2024 ജൂലൈയിൽ അതിൻ്റെ ജനപ്രിയ എസ്‌യുവി അൽകാസറിന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ ഹ്യുണ്ടായ് അൽകാസർ വാങ്ങുന്നവർക്ക് പരമാവധി 85,000 രൂപ ലാഭിക്കാം. ഹ്യുണ്ടായ് അൽകാസറിൻ്റെ പെട്രോൾ, ഡീസൽ വേരിയൻ്റുകളിൽ ഈ കിഴിവ് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകൾ. 

ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉൾപ്പെടുന്നു. കിഴിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. അതേസമയം 2024 അവസാനത്തോടെ ഹ്യൂണ്ടായ് അൽകാസറിൻ്റെ അപ്‌ഡേറ്റ് പതിപ്പ് പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. അതുകൊണ്ട് തന്നെ അൽക്കാസറിന്റെ നിലവിലെ സ്റ്റോക്ക് വിറ്റവിക്കാനാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഹ്യുണ്ടായ് അൽകാസറിൻ്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി നമുക്ക് അറിയാം..

Latest Videos

undefined

ഹ്യുണ്ടായ് അൽകാസറിൻ്റെ ഇൻ്റീരിയറിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ  ലഭിക്കുന്നു. ഇതിനുപുറമെ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വോയ്‌സ് നിയന്ത്രിത പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്. സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്. വിപണിയിൽ മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയുമായാണ് ഹ്യുണ്ടായ് അൽകാസർ മത്സരിക്കുന്നത്. ഹ്യൂണ്ടായ് അൽകാസറിൻ്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില 16.77 ലക്ഷം രൂപയിൽ തുടങ്ങി മുൻനിര മോഡലിന് 21.28 ലക്ഷം രൂപ വരെയാണ്.

 ഹ്യുണ്ടായ് അൽകാസറിൽ, ഉപഭോക്താക്കൾക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 160 ബിഎച്ച്പി കരുത്തും 253 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. ഇത് കൂടാതെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും കാറിലുണ്ട്. കാർ എഞ്ചിനിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിൻ്റെ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും. നിലവിൽ ഹ്യൂണ്ടായ് അൽകാസർ എട്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ഇതുകൂടാതെ ഹ്യൂണ്ടായ് അൽകാസറിൽ മൂന്ന് ഡ്രൈവ് മോഡുകളുടെ ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും. 

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

click me!