യാതൊരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് കാറുകളിൽ ഇരുത്താതിരിക്കുകയാണ് ഏറ്റവും നല്ലത്. ഇനി അഥവാ കുട്ടിയെ കാറിൽ ഇരുത്തിയാലും, ചില പ്രധാന കാര്യങ്ങൾ നിങ്ങൾ മനസിൽ സൂക്ഷിക്കണം.
വാഹനം ഉപയോഗിക്കുന്നവരുടെ ഒരു ചെറിയ അശ്രദ്ധ പോലും വൻ ദുരന്തത്തിലേക്ക് നയിച്ചേക്കാം. അടുത്തിടെ കാറിൽ കുടുങ്ങി കുട്ടികളുടെ ജീവൻ നഷ്‍ടപ്പെട്ട അത്തരം നിരവധി സംഭവങ്ങൾ നമ്മൾ കേൾക്കുന്നുണ്ട്. ഒരു കാറിൽ പൂട്ടിയിടുന്നത് കാരണം എങ്ങനെ ജീവൻ നഷ്ടപ്പെടുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മണിക്കൂറുകളോളം കാറിൽ പൂട്ടിയിട്ടിരിക്കുമ്പോൾ, ഈ സമയത്ത് കാറിൽ വിഷവാതകം രൂപപ്പെടാൻ തുടങ്ങുന്നു. ഈ വാതകം മൂലം ശ്വാസംമുട്ടൽ സംഭവിക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഇത് എങ്ങനെ ഒഴിവാക്കാം എന്നറിയാം.
നിങ്ങളുടെ കുട്ടിയെ കാറിൽ ഇരുത്തിയാലും, ചില പ്രധാന കാര്യങ്ങൾ നിങ്ങൾ മനസിൽ സൂക്ഷിക്കണം. കാറിൻ്റെ വിൻഡോ ചെറുതായി തുറന്നിടുക, അങ്ങനെ പുറത്തുനിന്നുള്ള ശുദ്ധവായു കാറിനുള്ളിൽ വന്നുകൊണ്ടേയിരിക്കും. അതുവഴി കുട്ടിക്ക് ശ്വാസം മുട്ടില്ല. ഇതുകൂടാതെ, എന്തെങ്കിലും കാരണത്താൽ കുട്ടിയെ കാറിൽ ഇരുത്തേണ്ടി വന്നാൽ, കുട്ടിക്ക് ശ്വാസം മുട്ടാതിരിക്കാൻ എസി ഓണാക്കിവയ്ക്കുക. ചുരുങ്ങിയ നേരത്തേക്ക് മാത്രമേ ഇങ്ങനെ ചെയ്യാവൂ എന്ന് ഉറപ്പാക്കുക.
ഈ പ്രധാനപ്പെട്ട കാര്യങ്ങൾ കുട്ടിയെ പഠിപ്പിക്കുക
ചുറ്റിക ഉപയോഗം
നിങ്ങളുടെ കുട്ടിക്ക് ഒരു പുതിയ കാര്യം പഠിക്കാനുള്ള പ്രായമുണ്ടെങ്കിൽ, കാർ ലോക്ക് ചെയ്യപ്പെടുകയും കുട്ടി തനിച്ചായിരിക്കുകയും ചെയ്താൽ എന്തുചെയ്യണമെന്ന് നിങ്ങൾ കുട്ടിയെ പഠിപ്പിക്കണം. നിങ്ങൾ എപ്പോഴും ഒരു ചുറ്റിക കാറിൽ സൂക്ഷിക്കണം, കുട്ടി എപ്പോഴെങ്കിലും കാറിൽ പെട്ടുപോകുകയാണെങ്കിൽ, ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് പൊട്ടിച്ച് പുറത്തിറങ്ങണമെന്ന് കുട്ടിയോട് പറയണം.
മൊബൈൽ ഫോൺ
മൊബൈലിൽ നിന്ന് ഒരു കോൾ ചെയ്യാൻ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക, അതുവഴി നിങ്ങളുടെ കുട്ടി എപ്പോഴെങ്കിലും കാറിൽ ലോക്ക് ചെയ്യപ്പെടുകയും ഫോൺ കാറിൽ ഉണ്ടായിരിക്കുകയും ചെയ്താൽ, എങ്ങനെ വിളിക്കണമെന്ന് കുട്ടിക്ക് അറിയാമെങ്കിൽ കാര്യങ്ങൾ എളുപ്പം ആയിരിക്കും. കുട്ടിയെ മാതാപിതാക്കളുടെ നമ്പർ പഠിപ്പിക്കുകയും കാറിൽ എപ്പോഴും ഒരു പേപ്പറിൽ എഴുതി സൂക്ഷിക്കുകയും ചെയ്യുക. കാറിൽ ഒരു കലാസും പേനയും സൂക്ഷിക്കുക. എപ്പോഴെങ്കിലും കാറിൽ പെട്ടുപോയാൽ കടലാസിൽ സഹായം എഴുതി കണ്ണാടിയിൽ വയ്ക്കണമെന്ന് കുട്ടിയെ പഠിപ്പിക്കുക. അങ്ങനെ അതുവഴി കടന്നുപോകുന്ന ആർക്കും കുട്ടി അകത്തുണ്ടെന്ന് അറിയാൻ കഴിയും.
കുട്ടികളെ കാറിൽ തനിച്ച് വിടുന്നത് തീച്ചയായും ഒഴിവാക്കുക
കുട്ടികളെ കാറിൽ തനിച്ച് വിടുന്നത് തീച്ചയായും ഒഴിവാക്കുക എന്നതു തന്നെയാണ് ഇത്തരം ദുരന്തങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും വലിയ മുൻകരുതൽ. വാഹനത്തിനുള്ളിലെ വായുവിൽ ഓക്‌സിജൻ്റെ അഭാവം ഉണ്ടാകുകയും കാർബൺ മോണോക്‌സൈഡ് (CO) പോലുള്ള ഹാനികരമായ വാതകങ്ങൾ വർദ്ധിക്കുകയും ചെയ്യുമ്പോൾ മരണംവരെ സംഭവിക്കാം. വാഹനത്തിൻ്റെ എല്ലാ വാതിലുകളും ജനലുകളും അടച്ചിട്ടാൽ വാഹനത്തിൽ വായു സഞ്ചാരം സാധ്യമല്ല. ഈ സാഹചര്യത്തിൽ, കാർബൺ മോണോക്സൈഡിൻ്റെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഓക്സിജനും കുറയും. ഇത് അത്യന്തം അപകടരമാണ്. അതുകൊണ്ടു നിങ്ങളുടെ കുഞ്ഞിനെ കാറിൽ ഒറ്റയ്ക്ക് ഇരുത്തുന്ന കാര്യം പൂർണമായും ഒഴിവാക്കുന്നതാകും ഉചിതം.