ഇനിയില്ലേ ഈ ജനപ്രിയ ബൈക്ക്? ആരുമറിയാതെ നീക്കം ചെയ്‍ത് ഹോണ്ട, ശേഷിക്കുന്നതിന് വൻ വിലക്കിഴിവിന് സാധ്യത!

By Web TeamFirst Published Sep 13, 2024, 8:10 AM IST
Highlights

ഹോണ്ടയുടെ എക്‌സ്-ബ്ലേഡ് മോട്ടോർസൈക്കിളിൻ്റെ വിൽപ്പന നിർത്തിവച്ചതായി റിപ്പോര്‍ട്ട്. കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇത് നീക്കം ചെയ്തു.

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ടയുടെ എക്‌സ്-ബ്ലേഡ് മോട്ടോർസൈക്കിളിൻ്റെ വിൽപ്പന നിർത്തിവച്ചതായി റിപ്പോര്‍ട്ട്. കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇത് നീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ബൈക്ക് വളരെ കുറവാണ് വിറ്റത്. അതിനാൽ, നിർത്തിലാക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണം വിൽപ്പന കുറവാണെന്നാണ് കരുതുന്നത്. എന്നാൽ, ഹോണ്ട ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യൻ വിപണിയിൽ 150 മുതൽ 160 സിസി ബൈക്ക് സെഗ്‌മെൻ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇതിൽ ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചെ തുടങ്ങിയ മോഡലുകൾക്ക് ആവശ്യക്കാരേറെയാണ്. ഈ മത്സരത്തിനിടയിൽ, എക്സ്-ബ്ലേഡിന് അതിൻ്റെ ശക്തി തെളിയിക്കാൻ കഴിഞ്ഞില്ല. കമ്പനി ഈ ബൈക്കിനെ 2018 ലാണ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. 

Latest Videos

ഡീലർമാരിൽ അവശേഷിക്കുന്ന എക്സ്-ബ്ലേഡിൻ്റെ യൂണിറ്റുകൾ കമ്പനി വിൽക്കുന്നത് തുടരും. അത്തരമൊരു സാഹചര്യത്തിൽ, ശേഷിക്കുന്ന സ്റ്റോക്ക് വലിയ കിഴിവോടെ വിറ്റഴിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ, നിങ്ങളുടെ അടുത്തുള്ള ഹോണ്ട ഡീലർഷിപ്പിൽ പോയി ഈ ബൈക്കിന് ലഭ്യമായ വിലക്കിഴിവുകൾ കണ്ടെത്താം. 

ഹോണ്ട എക്സ്-ബ്ലേഡ് ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും
ഹോണ്ട RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക് യൂണിറ്റ്, ഫ്രണ്ട്, സിംഗിൾ ചാനൽ എബിഎസ്, റിയർ ഡിസ്‌ക് ബ്രേക്ക് ഓപ്ഷനോട് കൂടിയ ഫീച്ചറുകളാണ് ബൈക്കിനുള്ളത്. ഏകദേശം 1.15 ലക്ഷം രൂപയാണ് എക്‌സ്-ബ്ലേഡിൻ്റെ ഇന്ത്യൻ വിപണിയിലെ പ്രാരംഭ എക്‌സ് ഷോറൂം വില. മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക്, സ്ട്രോൺഷ്യൽ സിൽവർ മെറ്റാലിക്, സ്‌പോർട്‌സ് റെഡ് എന്നീ നാല് കളർ ഓപ്ഷനുകളിൽ X-ബ്ലേഡ് വാങ്ങാം. 

സിബി ഹോർണെറ്റ് 160R ൻ്റെ ആദ്യ തലമുറ മോഡലിനെ അടിസ്ഥാനമാക്കിയാണ് X-Blade ബൈക്ക് എത്തിയത്. ഈ ബൈക്ക് വളരെ ഷാർപ്പായതും സ്‍പോർട്ടിയുമായ ഡിസൈനിലാണ് വന്നത്. സീറ്റും ടാങ്കും CB ഹോർണറ്റ് 160R-ൽ നിന്ന് വ്യത്യസ്തമായിരുന്നു. അതേസമയം  പുതിയ അപ്‌ഡേറ്റുകളും ഡിസൈനും ഉപയോഗിച്ച് കമ്പനി ഈ മോട്ടോർസൈക്കിൾ വീണ്ടും അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. 

 

click me!