ഹോണ്ട ജൂണില്‍ വിറ്റത് 2.34 ലക്ഷം യൂണിറ്റ് ടൂവീലറുകള്‍

By Web Team  |  First Published Jul 2, 2021, 11:07 PM IST

2021 ജൂണില്‍  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ ഇരുചക്രവാഹന ഡിമാന്‍ഡ് വര്‍ധിച്ചതായി കമ്പനി


കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഡീലര്‍ ശൃംഖലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ, 2021 ജൂണില്‍  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ ഇരുചക്രവാഹന ഡിമാന്‍ഡ് വര്‍ധിച്ചതായി കമ്പനി.

11 ശതമാനം വളര്‍ച്ചയോടെ 2,34,029 യൂണിറ്റുകളാണ് ഹോണ്ട ജൂണില്‍ വിറ്റഴിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ 2,12,446 യൂണിറ്റുകള്‍ അഭ്യന്തര വിപണിയിലാണ്. 21,583 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‍തു. 2020 ജൂണില്‍ ആകെ 2,10,879 ഇരുചക്ര വാഹനങ്ങളായിരുന്നു വിറ്റഴിച്ചത്. ഇതില്‍ ആഭ്യന്തര വിപണിയില്‍ 2,02,837 ആയരുന്നു. 8,042 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി. 

Latest Videos

undefined

2021 ഹോണ്ട ഗോള്‍ഡ് വിങ് ടൂര്‍ അവതരണം, ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്വര്‍ക്ക് വിപുലീകരണം എന്നിവയും 20201 ജൂണില്‍ നടന്നു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഡീലര്‍മാരില്‍ 95 ശതമാനവും ബിസിനസ് പുനരാരംഭിച്ചെന്നും, അതിനാല്‍ തങ്ങളുടെ നാലു പ്ലാന്റുകളിലുടനീളം പ്രവര്‍ത്തനം ക്രമേണ വര്‍ധിപ്പിക്കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.  മൊത്തത്തില്‍ 2021 ജൂണിലെ വില്‍പന ഇരുചക്ര വാഹന വിപണിയിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും, കൂടുതല്‍ ഉപയോക്താക്കള്‍ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുകയും ഓണ്‍ലൈന്‍ വഴി അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!