മൂന്നു പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിച്ച് ഹോണ്ട

By Web Team  |  First Published Apr 20, 2023, 4:05 PM IST

 കമ്പനി 2035 ഓടെ ചൈനയിൽ 100 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ ലക്ഷ്യമിടുന്നു.
 


ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, e:NP2 പ്രോട്ടോടൈപ്പ്, e:NS2 പ്രോട്ടോടൈപ്പ്, e:N SUV കൺസെപ്റ്റ് എന്നിവയുൾപ്പെടെ മൂന്നു പുതിയ ഇലക്ട്രിക് എസ്‌യുവികൾ ഷാങ്ഹായ് ഓട്ടോ ഷോ 2023-ൽ അവതരിപ്പിച്ചു. കമ്പനി 2035 ഓടെ ചൈനയിൽ 100 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ ലക്ഷ്യമിടുന്നു.

2027 ഓടെ ചൈനയിൽ 10 ഹോണ്ട ബ്രാൻഡ് ഇലക്ട്രിക് വാഹന മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. e:NP2 പ്രോട്ടോടൈപ്പിന്റെയും e:NS2 പ്രോട്ടോടൈപ്പിന്റെയും പ്രൊഡക്ഷൻ പതിപ്പുകൾ 2024 ന്റെ തുടക്കത്തിൽ പുറത്തിറക്കും. e:N SUV കൺസെപ്റ്റ് മോഡൽ ആയിരിക്കും പുതിയ തലമുറ e:N സീരീസ് മോഡലുകളായി സ്ഥാപിക്കും. എസ്‌യുവിയുടെ ഉത്പാദനം 2024 അവസാനത്തോടെ ആരംഭിക്കും.

Latest Videos

undefined

e:NP2 പ്രോട്ടോടൈപ്പും e:NS2 പ്രോട്ടോടൈപ്പും ചലനാത്മകതയും സാങ്കേതികവിദ്യയും ശൈലിയും മെച്ചപ്പെടുത്തി ബ്രാൻഡ് ഉപഭോക്താക്കൾക്ക് പുതിയ മൂല്യം കൊണ്ടുവരുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. പുതിയ എസ്‌യുവികളുടെ ക്യാബിൻ മനോഹരമായി വൃത്താകൃതിയിലുള്ളതുമായ രൂപങ്ങൾക്കൊപ്പം ഹോണ്ട കണക്ട് 4.0 പോലുള്ള നൂതന സവിശേഷതകളുമായി ഇന്റലിജൻസ് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.

പുതിയ ഹോണ്ട പ്രോട്ടോടൈപ്പുകൾ ഒരു എസ്‌യുവിയുടെ ബോഡി ശൈലികളോടെയാണ് വരുന്നത്. അത് സെഡാനുകളുടെ മിനുസമാർന്ന രൂപവുമായി സംയോജിപ്പിച്ചിരിക്കുന്നു. e:NP2 പ്രോട്ടോടൈപ്പും e:NS2 പ്രോട്ടോടൈപ്പും ഒരു ചരിഞ്ഞ റൂഫ്‌ലൈനോടെയാണ് വരുന്നത്. പിന്നിൽ ഫാസ്റ്റ്ബാക്ക് പോലെയുള്ള സ്റ്റൈലിംഗും ഉണ്ട്. HR-V അടിസ്ഥാനമാക്കിയുള്ള മുൻ e:NS1 & e:NP1 എന്നിവയിൽ നിന്ന് വ്യത്യസ്തമായി, പുതിയ പ്രോട്ടോടൈപ്പുകൾ തനതായ ശൈലിയിലുള്ള വ്യതിരിക്തമായ ഡിസൈൻ വിശദാംശങ്ങളോടെയാണ് വരുന്നത്. പുതിയ ഇലക്ട്രിക് എസ്‌യുവികൾ ഹോണ്ടയുടെ ചൈനീസ് സംയുക്ത സംരംഭങ്ങളിലൊന്നായ ജിഎസി ഹോണ്ട ഓട്ടോമൊബൈൽ, ഡോങ്ഫെങ് ഹോണ്ട ഓട്ടോമൊബൈൽ എന്നിവ നിർമ്മിക്കാൻ സാധ്യതയുണ്ട്.

2021-ൽ അരങ്ങേറിയ വൈൽഡ് ഡിസൈൻ പഠനമാണ് ഹോണ്ട ഇ:എൻ എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിക്കുന്നത്. ഇത് ഉൽപ്പാദനത്തോട് അടുത്ത് കാണുകയും പരമ്പരാഗത എസ്‌യുവി സ്റ്റൈലിംഗും അവതരിപ്പിക്കുകയും ചെയ്യുന്നു. e:N സീരീസ് EV മോഡലുകൾക്ക് മാത്രമായി വികസിപ്പിച്ച e:N ആർക്കിടെക്ചർ W EV-സമർപ്പിതമായ പ്ലാറ്റ്‌ഫോം ആദ്യമായി സ്വീകരിക്കുന്നത് ആശയത്തിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും.

പുതിയ ഇലക്ട്രിക് പ്രോട്ടോടൈപ്പ് ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളും ഡ്രൈവർ സഹായ സംവിധാനങ്ങളും കൂടാതെ AI- പവർഡ് ഹോണ്ട കണക്ട് സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്നു. ചൈനയിൽ പുറത്തിറക്കിയ ഒരു മോഡലിന്റെയും സവിശേഷതകളോ അളവുകളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

click me!