Honda : CB300Rനെ വീണ്ടും അവതരിപ്പിക്കാന്‍ ഹോണ്ട

By Web Team  |  First Published Dec 4, 2021, 9:23 AM IST

ഇന്ത്യ ബൈക്ക് വീക്ക് (ഐബിഡബ്ല്യു) സംഘാടകർ പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഇന്ത്യൻ വിപണിയിൽ നിന്ന് CB300R നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്‍റെ വില്‍പ്പന ജാപ്പനീസ് (Japanese) ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട (Honda) അവസാനിപ്പിച്ചിരുന്നു. 2019 ഫെബ്രുവരിക്കും 2020 ഏപ്രിലിനും ഇടയിലാണ് മോട്ടോർസൈക്കിൾ വിറ്റത്. ഇപ്പോഴിതാ CB300R രാജ്യത്ത് തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ ബൈക്ക് വീക്ക് (ഐബിഡബ്ല്യു) സംഘാടകർ പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഹോണ്ട CB300R മാത്രമല്ല, 2021 ഡിസംബർ 4-ന് നടക്കാനിരിക്കുന്ന IBW 2021-ൽ (ndia Bike Week 2021) CB350 ഹെനെസ് വാർഷിക പതിപ്പും കമ്പനി അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Latest Videos

undefined

ഹോണ്ട CB300R ഒരു നിയോ-റെട്രോ ശൈലിയിലുള്ള നേക്കഡ് മോട്ടോർസൈക്കിളാണ്. ഭാരം കുറഞ്ഞ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബൈക്ക്. BS4 രൂപത്തിൽ, ഈ മോട്ടോർസൈക്കിളിന് 30.45bhp കരുത്തും 27.4Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 286cc, ലിക്വിഡ്-കൂൾഡ് 4-വാൽവ് സിംഗിൾ സിലിണ്ടർ എഞ്ചിന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. BS6 അല്ലെങ്കില്‍ യൂറോ 5 എമിഷൻ കംപ്ലയിന്റ് CB300R ഫീച്ചർ ചെയ്യുന്ന മോഡലാണ് ഇനി വരുന്നത്. ഈ എഞ്ചിനുള്ള മോഡൽ ആദ്യമായി അവതരിപ്പിക്കുന്ന വിപണി ഇന്ത്യയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നു. ഹോണ്ട ഈ ഹൈ-സ്പെക്ക് മോഡൽ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ചിട്ടില്ല എന്നതുതന്നെ ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പുതിയ CB300R നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ രാജ്യത്ത് പ്രാദേശികമായി നിർമ്മിക്കാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. മുമ്പ്, കമ്പനി മോട്ടോർസൈക്കിൾ സികെഡി യൂണിറ്റായി ഇറക്കുമതി ചെയ്‍തിരുന്നു. 2.41 ലക്ഷം രൂപയായിരുന്നു മോട്ടോർസൈക്കിൾ  എക്സ്-ഷോറൂം വില. ഇത് കെടിഎം 390 ഡ്യൂക്കിനോടും ബിഎംഡബ്ല്യു ജി 310 ആറിനോടും വിപണിയില്‍ മത്സരിക്കും. 

പുതിയ ഹോണ്ട CB300R മോട്ടോർസൈക്കിൾ കമ്പനിയുടെ ജനപ്രിയ ഹൈനെസ് CB350, CB 350 RS എന്നിവയുടെ ശ്രേണിയില്‍ ചേരും. ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി പുതിയ CB300R നെ വിൽക്കുകയും ചെയ്യും. ഹൈനെസ് CB350-യുടെ വാർഷിക പതിപ്പിന് ചില കൂട്ടിച്ചേർക്കലുകളും പുതിയ കളർ ഓപ്ഷനും ചില ക്രോം ബിറ്റുകളും ലഭിക്കാനും സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹൈനസ് സിബി350നെ 2020 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. വളരെപ്പെട്ടെന്നാണ് വാഹനം ജനപ്രിയമായി മാറിയത്. 

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  2020 സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്. ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളില്‍ ഹൈനസ്-സിബി350 ലഭ്യമാണ്. 350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു. ക്ലാസിക്ക് രൂപകല്‍പ്പനയും ആധുനിക ഫീച്ചറുകളും പുതുമയും നിലവാരവും ഗാംഭീര്യ ശബ്‍ദവുമല്ലാം ചേര്‍ന്ന് ഏറെ പ്രശംസ നേടിയ മോഡലാണ് ഹൈനസ് സിബി350.

click me!