എംപിവി സെഗ്‌മെൻ്റിൽ ഭാഗ്യം പരീക്ഷിക്കാൻ കമ്പനി തയ്യാറാണ്. രാജ്യത്തിന് പുറത്ത് എംപിവി വിഭാഗത്തിലും ഹോണ്ട ശക്തമാണ്. അടുത്തിടെ കമ്പനി പുതിയ ഹോണ്ട ഫ്രീഡ് എംപിവി ജപ്പാനിൽ അവതരിപ്പിച്ചു. ഇതിൻ്റെ വില 2.508 ദശലക്ഷം യെൻ (ഏകദേശം 13 ലക്ഷം രൂപ) മുതൽ 3.437 ദശലക്ഷം യെൻ (ഏകദേശം 17 ലക്ഷം രൂപ) വരെയാണ്.
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ടയുടെ എലിവേറ്റ് എസ്‌യുവിക്ക് രാജ്യത്തും പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമ്പനിക്ക് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറും ഇത് തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ എസ്‌യുവി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ കമ്പനിയുടെ ശ്രദ്ധ. അതേസമയം എംപിവി സെഗ്‌മെൻ്റിൽ ഭാഗ്യം പരീക്ഷിക്കാൻ കമ്പനി തയ്യാറാണ്. രാജ്യത്തിന് പുറത്ത് എംപിവി വിഭാഗത്തിലും ഹോണ്ട ശക്തമാണ്. അടുത്തിടെ കമ്പനി പുതിയ ഹോണ്ട ഫ്രീഡ് എംപിവി ജപ്പാനിൽ അവതരിപ്പിച്ചു. ഇതിൻ്റെ വില 2.508 ദശലക്ഷം യെൻ (ഏകദേശം 13 ലക്ഷം രൂപ) മുതൽ 3.437 ദശലക്ഷം യെൻ (ഏകദേശം 17 ലക്ഷം രൂപ) വരെയാണ്.
രണ്ട് പവർട്രെയിനുകളിലായാണ് 2024 ഹോണ്ട ഫ്രീഡ് പുറത്തിറക്കിയിരിക്കുന്നത്. 1.5L NA പെട്രോളും e:HEV ഡ്യുവൽ-മോട്ടോർ സംവിധാനമുള്ള 1.5L പെട്രോളും എന്നിവയാണ് ഈ മോഡലുകൾ. ആദ്യത്തേത് 6,600 ആർപിഎമ്മിൽ 118 പിഎസും 4,300 ആർപിഎമ്മിൽ 142 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് സിവിടി ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. എഡബ്ല്യുഡി ഓപ്ഷനും ഇതിൽ ലഭ്യമാകും. ഹോണ്ട ഫ്രീഡ് എംപിവിക്ക് 4,310 എംഎം നീളവും 1,720 എംഎം വീതിയും 1,780 എംഎം ഉയരവും, വീൽബേസ് 2,740 എംഎം ആണ്.
106 PS ഉം 127 Nm ഉം ഉത്പാദിപ്പിക്കുന്ന 1.5L NA ഫോർ-പോട്ട് പെട്രോൾ എഞ്ചിൻ അടങ്ങുന്ന ഒരു ഡ്യുവൽ മോട്ടോർ ഹൈബ്രിഡ് സിസ്റ്റമാണ് ഹോണ്ടയുടെ e:HEV. ഇത് 48-Ah ലി-അയേൺ ബാറ്ററിയും 123 PS ഉം 253 Nm ഉം ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച് ഒരു ഹൈബ്രിഡ് സിസ്റ്റം രൂപീകരിക്കുന്നു. ഒരു ഇൻ്റലിജൻ്റ് പവർ യൂണിറ്റും (ഐപിയു) ആവശ്യമുള്ളപ്പോൾ പിൻ ആക്‌സിൽ പവർ ചെയ്യുന്നതിനുള്ള സെക്കൻഡറി ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുത്തിയാണ് AWD സംവിധാനം സുഗമമാക്കുന്നത്.
ഹൈബ്രിഡ് വേരിയൻ്റിന് 25 കിമി മൈലേജും സാധാരണ NA പെട്രോളിന് 16.2 kmpl മൈലേജും ലഭിക്കുമെന്ന് ഹോണ്ട് കമ്പനി അവകാശപ്പെടുന്നു. ഈ കാറിൻ്റെ പുറംഭാഗം ക്രോസ്‌റോഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, ക്രോസ്‌സ്റ്റാർ വേരിയൻ്റിന് ഗ്രില്ലിലും ക്ലാഡിംഗിലും സ്‌കിഡ് പ്ലേറ്റിലും കൂടുതൽ കരുത്തുറ്റ ഫിനിഷ് ലഭിക്കുന്നു. ഏറ്റവും പുതിയ എൻ-ബോക്‌സിന് സമാനമായ ഒരു പുതിയ ഡാഷ്‌ബോർഡാണ് ഇൻ്റീരിയർ അവതരിപ്പിക്കുന്നത്.
6, 7 സീറ്റുകളുള്ള ലേഔട്ടുകളിൽ ഫ്രീഡ് എയർ വാങ്ങാം. ക്രോസ്സ്റ്റാർ 5, 5 സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. എഇബി (ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്), എസിസി (അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ), എൽകെഎ (ലെയ്ൻ കീപ്പ് അസിസ്റ്റ്) തുടങ്ങിയ സവിശേഷതകളുള്ള ഈ എംപിവി ഹോണ്ട സെൻസിംഗ് സ്യൂട്ട് സ്റ്റാൻഡേർഡ് ആയിട്ടാണ് എത്തുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫാബ്രിക് ട്രിം കൊണ്ട് ചുറ്റപ്പെട്ട വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റീ പൊസിഷൻ ചെയ്‌ത എസി വെൻ്റുകൾ തുടങ്ങിയ സവിശേഷതകൾ കാറിന് ലഭിക്കുന്നു. ഭിന്നശേഷിക്കാർക്കായി ഈ കാറിന് ഒരു പ്രത്യേക വേരിയൻ്റും ഉണ്ടാകും, അതിൽ വീൽചെയറുകൾക്കായി ദീർഘിപ്പിക്കാവുന്ന റാമ്പും പിവറ്റഡ് ഫ്രണ്ട് പാസഞ്ചർ സീറ്റും ഉൾപ്പെടുന്നു.
ഈ കാർ ഇന്ത്യൻ വിപണിയിലും ഹോണ്ട കാർ ഇന്ത്യ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ഇവിടെ ലോഞ്ച് ചെയ്‍താൽ പുതിയ ഹോണ്ട ഫ്രീഡ് മാരുതി സുസുക്കി എർട്ടിഗ, XL6, കിയ കാരൻസ്, മഹീന്ദ്ര മരാസോ തുടങ്ങിയ മോഡലുകൾക്കെതിരെ മത്സരിക്കും.