ഇതുള്‍പ്പെടെ 17.6 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച കാറ്റാടി യന്ത്രങ്ങള്‍ ആകെ 4.7 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കും എന്ന് ഹോണ്ട
പുനരുപയോഗിക്കാനാവാത്ത വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നിന് കാറ്റും സൗരോര്‍ജവും ഉപയോഗിച്ചുളള ഹൈബ്രിഡ് എനര്‍ജി (Hybrid Energy) സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (Honda 2Wheelers India) പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്തില്‍ തങ്ങളുടെ രണ്ടാമത്തെ കാറ്റാടി യന്ത്രം സ്ഥാപിച്ചു.
ആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട
കമ്പനിയുടെ വിത്തലാപൂര്‍ (Vithalapur ) പ്ലാന്റില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ദ്വാരക ജില്ലയിലെ (Dwarka) ഭന്‍വാദിലാണ് (Bhanvad) രണ്ടാമത്തെ കാറ്റാടി യന്ത്ര സംവിധാനം ഉദ്ഘാടനം ചെയ്‍തത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ തന്നെ പട്ടാന്‍ ജില്ലയിലെ രാധന്‍പൂരില്‍ ഹോണ്ട തങ്ങളുടെ ആദ്യത്തെ കാറ്റാടിയന്ത്ര സംവിധാനം (2 മെഗാവാട്ട് ശേഷി) സ്ഥാപിച്ചിരുന്നു. ഇതുള്‍പ്പെടെ 17.6 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച കാറ്റാടി യന്ത്രങ്ങള്‍ ആകെ 4.7 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കും.
ഇതോടെ കമ്പനിയുടെ മനേസര്‍ (ഹരിയാന), തപുകര (രാജസ്ഥാന്‍), നര്‍സാപുര (കര്‍ണാടക), വിത്തലാപൂര്‍ (ഗുജറാത്ത്) എന്നിവിടങ്ങളിലെ നാല് ഉല്‍പ്പാദന പ്ലാന്റുകളിലുമുള്ള മിശ്രിത പുനരുപയോഗ ഊര്‍ജ സംവിധാനങ്ങളില്‍ നിന്ന് ഊര്‍ജ ആവശ്യകതയുടെ 50 ശതമാനം നിറവേറ്റാന്‍ ഹോണ്ട പ്രാപ്തമായി. 2020-21 കാലയളവില്‍ പുനരുപയോഗിക്കാവുന്ന മാര്‍ഗങ്ങളില്‍ നിന്ന് 77 ദശലക്ഷം (കെഡബ്ല്യുഎച്ച്) യൂണിറ്റ് വൈദ്യുതിയാണ് ഹോണ്ട ഉത്പാദിപ്പിച്ചത്. ഇതുവഴി പരിസ്ഥിതിയില്‍ 55,000 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കുകയും ചെയ്തു. പ്രതിവര്‍ഷം 66 മെഗാവാട്ട് വൈദ്യുതി പുനരുപയോഗ ഊര്‍ജ സംവിധാനങ്ങളിലൂടെ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്.
CB300Rനെ വീണ്ടും അവതരിപ്പിക്കാന്‍ ഹോണ്ട
സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ജാഗ്രതയുള്ള ഒരു കമ്പനി എന്ന നിലയില്‍, ഊര്‍ജ സുരക്ഷയാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു. താപവൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിലൂടെ, 2050ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ഹോണ്ടയുടെ ദീര്‍ഘകാല പാരിസ്ഥിതിക കാഴ്ചപ്പാടിലേക്ക് കമ്പനി കൂടുതല്‍ അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.