ഈ എസ്‌യുവി ഇന്ത്യൻ എസ്‍യുവി വിപണിയിൽ വിപ്ലവം സൃഷ്‍ടിക്കുകയും ഇന്ത്യൻ മണ്ണിൽ കാലുറപ്പിക്കാൻ കമ്പനിയെ വളരെയധികം സഹായിക്കുകയും ചെയ്‍തു. ഇപ്പോഴിതാ വീണ്ടും ഡസ്റ്ററിനൊപ്പം അതേ മാജിക്കിന് വീണ്ടും ഒരുങ്ങുകയാണ് റെനോ. കമ്പനി തങ്ങളുടെ പുതിയ ഡസ്റ്റർ ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ പുതിയ രൂപത്തിൽ കമ്പനി ഇത് വീണ്ടും അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ഫ്രാൻസിലെ മുൻനിര കാർ നിർമാതാക്കളായ റെനോ ഇന്ത്യൻ വാഹന വിപണിയിലെ സമവാക്യങ്ങളെ ഏറെക്കുറെ മാറ്റിമറിച്ച ഒരു വാഹനത്തെ അവതരിപ്പിച്ചിട്ട് കാലമേറെയായി. റെനോ ഡസ്റ്റർ ആയിരുന്നു ആ മോഡൽ. 12 വർഷം മുമ്പ്, സമീപകാല പരാജയങ്ങളിൽ നിന്ന് പഠിക്കുകയും വളരെയധികം ഗവേഷണങ്ങൾ നടത്തുകയും ചെയ്‍തതിന് ശേഷമാണ് റെനോ തങ്ങളുടെ പുതിയ എസ്‌യുവിയായ വഡസ്റ്ററിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ എസ്‌യുവി ഇന്ത്യൻ എസ്‍യുവി വിപണിയിൽ വിപ്ലവം സൃഷ്‍ടിക്കുകയും ഇന്ത്യൻ മണ്ണിൽ കാലുറപ്പിക്കാൻ കമ്പനിയെ വളരെയധികം സഹായിക്കുകയും ചെയ്‍തു. ഇപ്പോഴിതാ വീണ്ടും ഡസ്റ്ററിനൊപ്പം അതേ മാജിക്കിന് വീണ്ടും ഒരുങ്ങുകയാണ് റെനോ. കമ്പനി തങ്ങളുടെ പുതിയ ഡസ്റ്റർ ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ പുതിയ രൂപത്തിൽ കമ്പനി ഇത് വീണ്ടും അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
രണ്ട് പതിറ്റാണ്ടിലേറെയായി റെനോ ഇന്ത്യൻ വിപണിയിൽ ഉണ്ട്. എന്നാൽ 2012 ജൂലൈ നാലിന് തങ്ങളുടെ പുതിയ ഡസ്റ്റർ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതോടെയാണ് റെനോയുടെ തലവര തെളിയുന്നത്. ഈ എസ്‌യുവി വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, 2011 ൽ ഫ്ലൂയൻസ് സെഡാനുമായി റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡായി യാത്ര ആരംഭിച്ചു. ഇതിന് ശേഷം കോലിയോസ് എസ്‌യുവിയും പൾസ് ഹാച്ച്ബാക്കും അവതരിപ്പിച്ചു. എന്നാൽ ഈ കാറുകൾ കാര്യമായ വിജയം നൽകിയില്ല.
undefined
ഈ മോഡലുകൾ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനി രാജ്യത്തെ അഞ്ച് നഗരങ്ങളിൽ ഒരു സർവേ നടത്തിയെന്നും ഇന്ത്യൻ ഉപഭോക്താവിന് എന്താണ് വേണ്ടതെന്ന് അറിയാൻ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച എല്ലാ ഗവേഷണങ്ങളും ഫീഡ്‌ബാക്കും പഠിച്ച ശേഷം ഇന്ത്യൻ ഉപഭോക്താക്കൾക്കനുസരിച്ച് ആഗോള വിപണിയിൽ ലഭ്യമായ ഡസ്റ്ററിൽ ചെറുതും വലുതുമായ നിരവധി പരിഷ്‍കാരങ്ങൾ കമ്പനി വരുത്തി. ഇന്ത്യൻ ഉപഭോക്താക്കൾക്ക് കാറിന്‍റെ പുറംഭാഗത്തുള്ള ക്രോം ട്രീറ്റ്‌മെന്‍റ് ഇഷ്ടമാണെന്നും അവർ ബോഡി-നിറമുള്ള ബമ്പറുകളും ഡ്യുവൽ ടോൺ ഇൻ്റീരിയറുകളുമാണ് ഇഷ്ടപ്പെടുന്നതെന്നും റെനോ നടത്തിയ ഈ ഗവേഷണങ്ങൾ വെളിപ്പെടുത്തി. കൂടാതെ, പിൻവശത്തെ എസി വെൻ്റുകൾ, പവർ ഔട്ട്‌ലെറ്റ്, റീഡിംഗ് ലൈറ്റ്, ആംറെസ്റ്റിനൊപ്പം സുഖകരവും ചാരിയിരിക്കുന്നതുമായ പിൻ സീറ്റുകൾ എന്നിവ ഇന്ത്യക്കാർക്ക് ഇഷ്ടപ്പെട്ടു. എന്നാൽ യൂറോപ്യൻ ഡസ്റ്ററിന് അത്തരം സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കമ്പനി അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി.
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മൈലേജ് എപ്പോഴും ഒരു വലിയ ചോദ്യമാണ്. അതുകൊണ്ടുതന്നെ കമ്പനി ഡസ്റ്റർ എഞ്ചിൻ ട്യൂൺ ചെയ്‍തു. ലിറ്ററിന് 19 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് വാഗ്‍ദാനം. ഇതിനായി എഞ്ചിൻ റീട്യൂണിംഗ് പ്രത്യേകമായി പാരീസിൽ നടത്തി. എഞ്ചിൻ നേരിട്ട് ഫൈൻ ട്യൂൺ ചെയ്ത് ഇന്ത്യയിലേക്ക് അയച്ചു. ഇതിനുശേഷം, 2011-ൽ, കമ്പനി ദില്ലിയിൽ ഇന്ത്യൻ സ്പെക്ക് റെനോ ഡസ്റ്റർ ആദ്യമായി ഒരു പ്രോട്ടോടൈപ്പായി അവതരിപ്പിച്ചു. ഈ കാമ്പെയ്‌നിൽ ലഭിച്ച പോസിറ്റീവ് ഫീഡ്‌ബാക്കിനും ആവശ്യമായ മാറ്റങ്ങൾക്കും ശേഷം, ഒടുവിൽ ഡസ്റ്റർ പുറത്തിറക്കാനുള്ള പദ്ധതി തയ്യാറാക്കി.
നീണ്ട ഗവേഷണത്തിനും, നിരവധി മാറ്റങ്ങൾക്കുമൊക്കെ ശേഷം, 2012 ജനുവരിയിൽ റെനോ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഡസ്റ്ററിനെ അവതരിപ്പിച്ചു. ഇതിനുശേഷം, 2012 ജൂലൈയിൽ കമ്പനി ഇതിനെ സമ്പൂർണ്ണമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ അശ്രാന്ത പരിശ്രമവും കഠിനാധ്വാനവും ഫലം കണ്ടു. റെനോ ഡസ്റ്റർ വിപണിയിൽ കോളിളക്കം സൃഷ്‍ടിച്ചു. ഈ എസ്‌യുവി ഏകദേശം 29 അവാർഡുകൾ നേടി. അതിൽ 2012 ലെ ഇന്ത്യൻ കാർ ഓഫ് ദ ഇയർ (ഐസിഒടിവൈ) ഉൾപ്പെടുന്നു.
ഡസ്റ്ററിന്‍റെ വിജയം വളരെ ഗംഭീരമായിരുന്നു. അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ ഡസ്റ്റർ 23 ശതമാനം വിപണി വിഹിതം നേടി. റെനോയുടെ മൊത്തം ഉൽപ്പാദനത്തിന്‍റെ 86 ശതമാനം, വിൽപ്പനയുടെ 81 ശതമാനം, കയറ്റുമതിയുടെ 100 ശതമാനം എന്നിവയും ഡസ്റ്ററിന്‍റെ സംഭാവനയായിരുന്നു അക്കാലത്ത്. വിപണിയിൽ ഡസ്റ്ററിന് ഡിമാൻഡ് വളരെ കൂടുതലായതിനാൽ ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ കമ്പനിക്ക് അതിന്‍റെ ഉത്പാദനം മൂന്നിരട്ടിയാക്കേണ്ടി വന്നു. എന്നിരുന്നാലും, കാലക്രമേണ, നിരവധി പുതിയ മോഡലുകൾ ഡസ്റ്ററിന് എതിരാളികളായി വന്നു. 2022-ൽ കമ്പനി ഡസ്റ്റർ വിൽപ്പന അവസാനിപ്പിച്ചു.
എന്നാൽ വീണ്ടും റെനോ ഡസ്റ്റർ ഒരു തകർപ്പൻ തിരിച്ചുവരവിനായി ഒരുക്കങ്ങൾ നടക്കുത്തുകയാണ്. ഇത്തവണ കമ്പനി അതിന്‍റെ രൂപവും രൂപകൽപ്പനയും മുമ്പത്തേക്കാൾ മികച്ചതാക്കി. ഈയിടെ അതിന്‍റെ ചില ഔദ്യോഗിക ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ പുറംമോടിയും ഇന്‍റീരിയറും ഒരുപാട് മാറിയിരിക്കുന്നു. അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിയിൽ പുതിയ രൂപത്തിൽ ഡസ്റ്റർ പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിൽ, റെനോ ഇന്ത്യയുടെ ശ്രേണിയിൽ ക്വിഡ്, കിഗർ, ട്രൈബർ എന്നിവയുൾപ്പെടെ മൂന്നു മോഡലുകൾ ഉൾപ്പെടുന്നു.