കത്തിയമർന്നത് കെഎസ്ആർടിസിയുടെ മിനി ട്രെയിൻ, എന്താണ് വെസ്റ്റിബ്യൂൾ ബസുകൾ?

By Web Team  |  First Published Feb 23, 2024, 4:22 PM IST

 കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ഈ സംഭവത്തെ തുട‍ന്ന് ഇത്തരം ബസുകൾ വാ‍ത്തകളിൽ നിറയുകയാണ്. എന്താണ് വെസ്റ്റിബ്യൂൾ ബസുകൾ?


കായംകുളത്ത് യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. തലനാരിഴയ്ക്കാണ് ഈ അപകടത്തിൽ നിന്നും യാത്രികരും ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ള ജീവനക്കാരും രക്ഷപ്പെട്ടത്. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ഈ സംഭവത്തെ തുട‍ന്ന് ഇത്തരം ബസുകൾ വാ‍ത്തകളിൽ നിറയുകയാണ്. എന്താണ് വെസ്റ്റിബ്യൂൾ ബസുകൾ? ഇതാ അറിയേണ്ടതെല്ലാം

വെസ്റ്റിബ്യൂൾ ബസ് എന്നത് രണ്ട് ബസുകളെ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കുന്ന നീളമേറിയ ബസുകളാണ്. ഉയർന്ന യാത്രാ ശേഷിക്കായി പിവറ്റിംഗ് ജോയിൻ്റുകൾ ഉപയോഗിച്ച് ഒരു മിനി ട്രെയിനിൻ്റെ രൂപം ഈ ബസുകൾക്ക് നൽകുന്നു. ഡബിൾ ഡെക്കർ ബസുകളുടെ പിൻഗാമിയായാണ് ഇത്തരം ബസുകൾ നിരത്തിലേക്ക് വന്നത്. അക്കോഡിയൻ ബസ് , ആർട്ടിക്കുലേറ്റഡ് ബസ്, സ്ലിങ്കി ബസ് , ബെൻഡി ബസ്, ടാൻഡം ബസ്, സ്ട്രെച്ച് ബസ് തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഈ നീളമേറിയ വെസ്റ്റിബ്യൂൾ ബസ് ബസുകൾ ലോകമെങ്ങും പൊതുഗതാഗതത്തിൽ ഉപയോഗിക്കുന്ന ഒരു വാഹനമാണ്.   കേരളത്തിൽ ആദ്യമായി വെസ്റ്റിബ്യൂൾ ബസ് സർവീസ് ആരംഭിച്ചത് 2011ലാണ്. തിരുവനന്തപുരം പേരൂർക്കടയിലായിരുന്നു ഈ സർവ്വീസ്. ഒരു ട്രെയിനിന് സമാനമായി, ഒരു കമ്പാർട്ടുമെൻ്റിൽ നിന്ന് മറ്റൊന്നിലേക്ക് യാത്രക്കാരെ മാറാൻ സഹായിക്കുന്ന പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാസേജ് വേ ഇത്തരം ട്രെയിനുകളുടെ പ്രത്യേകതയാണ്. നീളം കൂടി ഈ ബസുകൾ നിയന്ത്രിക്കാൻ ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. 

Latest Videos

undefined

1937-ൽ ഇറ്റലിയിലെ മിലാനിലെ റോഡുകളിലാണ് ഈ നീളൻ ബസുകളുടെ ആദ്യരൂപം പ്രത്യക്ഷപ്പെട്ടത്. 1938-ൽ, ബാൾട്ടിമോർ നഗരത്തിനായി ട്വിൻ കോച്ച് ഒരു ആർട്ടിക്യുലേറ്റഡ് ബസ് നിർമ്മിച്ചു. 47 അടി (14.33 മീറ്റർ) നീളമുള്ള ബോഡിയിൽ നാല് ആക്‌സിലുകളുള്ളതായിരുന്നു ഈ ബസ്. ഒരു ഡബിൾ ഡെക്കർ ബസിനെ അപേക്ഷിച്ച് ഒരു ആർട്ടിക്യുലേറ്റഡ് അഥവാ വെസ്റ്റിബ്യൂൾ ബസിൻ്റെ പ്രധാന ഗുണം കൂടുതൽ വലിയ വാതിലുകളിലൂടെ പെട്ടെന്ന് യാത്രികരെ കയറ്റുകയും ഇറക്കുകയും ചെയ്യാം എന്നതാണ്. യാത്രക്കാരുടെ ശേഷിയും കൂടുതലാണ്. നീളത്തിലുള്ള രൂപം ഡബിൾ ഡെക്ക‍റിനെക്കാൾ ഇതിന് സ്ഥിരത വർദ്ധിപ്പിക്കുന്നു. താഴ്ന്ന ഗുരുത്വാകർഷണ കേന്ദ്രം, ഡബിൾ ഡെക്കർ ബസുകളേക്കാൾ വായു പ്രതിരോധം നൽകുന്ന ചെറിയ മുൻഭാഗം, മികച്ച ഇന്ധനക്ഷമത, പലപ്പോഴും ചെറിയ ടേണിംഗ് റേഡിയസ്, ഉയർന്ന പരമാവധി സർവീസ് വേഗത, താഴ്ന്ന പാലങ്ങളിലൂടെ കടന്നുപോകാനുള്ള കഴിവ്, ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും മെച്ചപ്പെട്ട പ്രവേശനക്ഷമത തുടങ്ങിയവ ഇത്തരം ബസുകൾ ഉറപ്പാക്കുന്നു.

അതേസമയം വെസ്റ്റിബ്യൂൾ ബസുകൾക്ക് ചില ദോഷങ്ങളും ഉണ്ട്. നഗരത്തിലെ ഓട്ടത്തിന് ചില സാഹചര്യങ്ങളിൽ ഇവയ്ക്ക വലിയ ബുദ്ധിമുട്ടാണ്. ഇടുങ്ങിയ തെരുവുകളും ഇടുങ്ങിയ തിരിവുകളുമുള്ള പ്രദേശങ്ങളിൽ ഇവ ഓടിക്കൽ അതീവ ദുഷ്‍കരമായിരിക്കും. അതുപോലെ ആർട്ടിക്യുലേറ്റഡ് ബസുകൾ സാധാരണ ബസുകളേക്കാൾ കൂടുതൽ അപകടങ്ങളിൽ ഉൾപ്പെട്ടേക്കാം. ലണ്ടനിലെ ആർട്ടിക്യുലേറ്റഡ് ബസുകളുടെ കണക്കുകൾ കാൽനടയാത്രക്കാർ ഉൾപ്പെടുന്ന അപകടങ്ങളിൽ അവരുടെ പങ്കാളിത്തം മറ്റെല്ലാ ബസുകളേക്കാളും അഞ്ചിരട്ടിയിലധികവും സൈക്കിൾ യാത്രക്കാർ ഉൾപ്പെടുന്ന അപകടങ്ങളിൽ ഇരട്ടിയിലധികം കൂടുതലുമാണെന്നാണ് കണക്കുകൾ. മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗത്ത് ഇത്തരം ബസുകൾക്ക് ഗുരുതരമായ നിരവധി എഞ്ചിൻ തീപിടിത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാൾട്ട ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വെസ്റ്റിബ്യൂൾ ബസുകൾ ഒരുകാലത്ത് സർവ്വീസിൽ നിന്നും ഇക്കാരണത്താൽ ഒഴിവാക്കിയിരുന്നു.

youtubevideo

click me!