രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ സാഹചര്യത്തിലാണ് കമ്പനി ബൈക്കിന്റെ അവതരണം നീട്ടിവയ്‍ക്കാന്‍ ഒരുങ്ങുന്നത്.
രാജ്യത്തെ ഇരുചക്ര വാഹന വിപണിയും റൈഡര്‍മാരും ബൈക്ക് പ്രേമികളുമൊക്കെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഹീറോയുടെ എക്സ്ട്രീം 160R. എന്നാല്‍ ബൈക്ക് വിപണിയില്‍ എത്തുന്നത് വൈകിയേക്കും എന്നാണ് സൂചന. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ സാഹചര്യത്തിലാണ് കമ്പനി ബൈക്കിന്റെ അവതരണം നീട്ടിവയ്‍ക്കാന്‍ ഒരുങ്ങുന്നത്.
ഹീറോ എക്‌സ്ട്രീം 160R -നെ സ്‌പോര്‍ട്‌സ് ബൈക്കിനെക്കാളും സ്‌പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ബിഎസ്6 നിലവാരത്തിലുള്ള 160 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 4.7 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ. 138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തന്‍ ബൈക്ക് 160 സിസി സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളാണ്.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹീറോ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 2020 ഏപ്രില്‍ 14 വരെയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ എക്‌സ്ട്രീം 160R സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി ആണ് ഹീറോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത്.