പക്ഷാഘാതം ബാധിച്ച ജീവനക്കാരിക്ക് പ്രത്യേകമായി നിര്‍മ്മിച്ച ഹാർലി റോഡ്‍ കിംഗ് സമ്മാനിച്ച് ഹീറോ

By Web Team  |  First Published Apr 5, 2023, 4:01 PM IST

ജന്മനാ പക്ഷാഘാതം ബാധിച്ച കമ്പനിയിലെ ജീവനക്കാരിക്ക് പ്രത്യേകമായി നിര്‍മ്മിച്ച ഹാർലി-ഡേവിഡ്‌സൺ റോഡ് കിംഗ് സമ്മാനിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്. കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ ചിത്ര സുത്‌ഷിക്കാണ് ഹീറോ മോട്ടോകോർപ്പ് പ്രത്യേകമായി നിർമ്മിച്ച ഹാർലി-ഡേവിഡ്‌സൺ റോഡ് കിംഗ് സമ്മാനിച്ചത്. 


ന്മനാ പക്ഷാഘാതം ബാധിച്ച കമ്പനിയിലെ ജീവനക്കാരിക്ക് പ്രത്യേകമായി നിര്‍മ്മിച്ച ഹാർലി-ഡേവിഡ്‌സൺ റോഡ് കിംഗ് സമ്മാനിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്. കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ ചിത്ര സുത്‌ഷിക്കാണ് ഹീറോ മോട്ടോകോർപ്പ് പ്രത്യേകമായി നിർമ്മിച്ച ഹാർലി-ഡേവിഡ്‌സൺ റോഡ് കിംഗ് സമ്മാനിച്ചത്. രാജസ്ഥാനിലെ ജയിപൂരിലുള്ള കമ്പനിയുടെ ഗ്ലോബൽ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയിൽ (സിഐടി) നടന്ന ചടങ്ങിൽ ചെയർമാൻ പവൻ മുഞ്ജാൽ  മോട്ടോർസൈക്കിൾ സമ്മാനിച്ചു. സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയിലെ ടെസ്റ്റിംഗ് ട്രാക്കിൽ സുത്ഷി മോട്ടോർസൈക്കിൾ ഓടിക്കുന്ന വീഡിയോ ഹാർലി ഷെയർ ചെയ്‍തിട്ടുണ്ട്.

ഒരു വിദഗ്‍ധന്‍റെ മേൽനോട്ടത്തിൽ ചിത്ര സുത്‌ഷി ആദ്യമായി ബൈക്ക് ഓടിച്ചു. കൂടാതെ കൈകൊണ്ട് പ്രവർത്തിപ്പിക്കേണ്ട യൂണിറ്റുകൾ നിയന്ത്രിക്കുന്നതിനുള്ള പരിശീലനവും നൽകി. അപ്രതീക്ഷിതമായ സാഹചര്യത്തിൽ വാഹനം നിയന്ത്രണത്തിലാക്കാനും ചിത്ര സുത്‌ഷിയെ പഠിപ്പിച്ചു. ഹാർലി ഓടിക്കുന്ന നിമിഷം സുത്‍ഷിക്ക് ഒരു സ്വപ്‍നസാക്ഷാത്കാരമായിരുന്നു. തനിക്ക് ഇപ്പോഴും ആ വികാരം വിവരിക്കാൻ കഴിയില്ല എന്നാണ് ഇതേക്കുറിച്ച് സുത്‍ഷി പറഞ്ഞത്. 

Latest Videos

undefined

റൈഡ് സുസ്ഥിരമാക്കുന്നതിനായി പിൻഭാഗത്ത് രണ്ട് ഓക്സിലറി വീലുകൾ ഘടിപ്പിച്ച് മോട്ടോർസൈക്കിൾ പരിഷ്‍കരിച്ചു. ഇത് ചിത്രയുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. സുത്ഷിക്ക് മോട്ടോർസൈക്കിളിന്റെ താക്കോൽ സമ്മാനിച്ച ഹീറോ മോട്ടോകോർപ്പിന്റെ മുഞ്ജൽ, സിഐടിയിലേക്കുള്ള തന്റെ അടുത്ത യാത്രയിൽ അവളോടൊപ്പം പില്യൺ റൈഡ് ചെയ്യാമെന്ന് വാഗ്‍ദാനവും ചെയ്‍തു. 

2022 നവംബർ 20 മുതൽ ഐക്കണിക്ക് അമേരിക്കൻ ഇരുചക്ര വാഹന ബ്രാൻഡായ ഹാർലി-ഡേവിഡ്‌സണിന്റെ ഇന്ത്യയിലെ വിൽപ്പന, സേവന പ്രവർത്തനങ്ങൾ ഹീറോ മോട്ടോകോർപ്പാണ് കൈകാര്യം ചെയ്യുന്നത്. 2022 ഒക്ടോബറിൽ ഹീറോ മോട്ടോകോർപ്പ് അതിന്റെ ഹാർലി-ഡേവിഡ്‌സൺ ബിസിനസ് യൂണിറ്റിലെ ബ്രാൻഡ് മാനേജരുടെ സ്ഥാനത്തേക്ക് നടത്തിയ സെലക്ഷനില്‍ വിജയിക്കാൻ സാധിച്ചതോടെയാണ് ചിത്ര സുത്‌ഷി ഹാർലി റോഡ് കിംഗ് സ്വന്തമാക്കിയതിന്റെ കഥ ആരംഭിക്കുന്നത്. സുത്ഷി അവസാന 13 മത്സരാർത്ഥികളിൽ ഇടം നേടുകയും ഒടുവില്‍ ഹീറോ മോട്ടോകോർപ്പിന്റെ ടീമിന്റെ ഭാഗമാകുകയുമായിരുന്നു. ചിത്രയുടെ ഒരിക്കലും വറ്റാത്ത ആത്മവിശ്വാസമാണ് അവസാന 13 മത്സരാർത്ഥികളിൽ നിന്നും  ബ്രാൻഡ് മാനേജരുടെ സ്ഥാനത്ത ഇടം നേടിയതെന്ന് ഉറപ്പാക്കി. 

ആ സമയത്ത്, ചിത്ര സുത്‌ഷിയും സ്വപ്‍ന ജോലിയും തമ്മിലുള്ള ഒരു ടാസ്‌ക്കായിരുന്നു മോട്ടോർ സൈക്കിൾ റൈഡിംഗ് സ്‌കിൽസ് ചലഞ്ച്. പക്ഷേ ശാരീരിക പ്രശ്‍നങ്ങളാല്‍ അവൾക്ക് ആ ടെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ചിത്ര സുത്‌ഷിക്ക് പില്യൺ റൈഡറാകാൻ സാധിച്ചു. എന്നിരുന്നാലും, ഒരു ഹാൻഡിൽ ബാറിൽ പിടിച്ച് സ്വന്തം റൈഡ് നിയന്ത്രിക്കുന്നതിന്റെ അനുഭവം ചിത്ര സുത്‌ഷിയെ മാടി വിളിച്ചുകൊണ്ടിരുന്നു. 

അങ്ങനെ 'സൃഷ്ടിക്കുക, സഹകരിക്കുക, പ്രചോദിപ്പിക്കുക' എന്ന ദൗത്യത്തിന് അനുസൃതമായി ഒരു വെല്ലുവിളി ഏറ്റെടുക്കാൻ സുത്‌ഷിയുടെ ഈ നിശ്‍ചയ ദാര്‍ഢ്യം ഹീറോ മോട്ടോകോർപ്പിലെ ടീമിനെ പ്രേരിപ്പിച്ചു . തുടർന്ന് ടീം രജ്‍പുതന കസ്റ്റംസിന്റെ സഹായം സ്വീകരിച്ച് സുത്ഷിയുടെ സ്വപ്‍ന ബൈക്ക് സൃഷ്‍ടിക്കുകയായിരുന്നു.

click me!