ഉത്സവ സമ്മാനവുമായി ഹീറോ, ലഭിക്കുന്നത് കിടിലൻ ഓഫറുകള്‍

By Web Team  |  First Published Oct 1, 2022, 4:40 PM IST

ഹീറോ മോട്ടോകോർപ്പ്, ഈ വർഷത്തെ  ഉത്സവ സീസണിന്റെ തുടക്കത്തോടാനുബന്ധിച്ച്,ഗ്രാൻഡ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫ് ട്രസ്റ്റായ ഹീറോ ഗിഫ്റ്റ് അവതരിപ്പിച്ചു. 


മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളില്‍ ഒരാളായ ഹീറോ മോട്ടോകോർപ്പ്, ഈ വർഷത്തെ  ഉത്സവ സീസണിന്റെ തുടക്കത്തോടാനുബന്ധിച്ച്,ഗ്രാൻഡ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫ് ട്രസ്റ്റായ ഹീറോ ഗിഫ്റ്റ് അവതരിപ്പിച്ചു. മികച്ച രീതിയിലുള്ള മോഡൽ നവീകരണം,  റീട്ടെയിൽ ആനുകൂല്യങ്ങൾ, ഫിനാൻസിംഗ് സ്‌കീമുകൾ, പ്രീ-ബുക്കിംഗ് ഓഫറുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലോഞ്ചിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. .

ഈ പ്രമോഷന്റെ ഭാഗമായി, കമ്പനി ഇൻഷുറൻസ് ആനുകൂല്യങ്ങളും ഈസി ഫിനാൻസിംഗ് സ്കീമുകളായ ഇപ്പോൾ വാങ്ങുക-പിന്നീട് പണമടയ്ക്കുക, കുറഞ്ഞ ഡൗൺ പേയ്‌മെന്റ്, ക്യാഷ് ഇഎംഐ, അഞ്ച് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി, വിവിധ ഉൽപ്പന്നങ്ങൾക്ക് ക്യാഷ് ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ലോൺ ആപ്ലിക്കേഷനായ സുവിധ സ്‍കീമിനും അപേക്ഷിക്കാവുന്നതാണ്. വാഹന ധനസഹായത്തിന് യോഗ്യത നേടുന്നതിന് ഉപഭോക്താക്കൾ അവരുടെ ആധാർ കാർഡ് മാത്രം ഹാജരാക്കിയാൽ മതി

Latest Videos

സൂപ്പർ-6 ധമാക്ക പാക്കേജും മറ്റ് അനുകൂല്യങ്ങളുമുള്ള ഹീറോ സ്‌കൂട്ടറുകൾ  13,500 മുതൽ ഓഫറോട് കൂടിയാണ് വരുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഇൻഷുറൻസ് ആനുകൂല്യം, രണ്ട് വർഷത്തെ സൗജന്യ അറ്റകുറ്റപ്പണി, 3000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 4000 രൂപയുടെ ഗുഡ് ലൈഫ് ഗിഫ്റ്റ് വൗച്ചറുകൾ, പൂജ്യം ശതമാനം പലിശയോടെ അഞ്ച് വർഷത്തെ വാറന്റിയും ആറ് മാസത്തെ EMI ഓഫറുകളും തുടങ്ങി നിരവധി അനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍, കഴിഞ്ഞ ദിവസം ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയുമായി വരുമെന്ന് സ്ഥിരീകരിച്ചിരുന്നു.  തായ്‌വാൻ ആസ്ഥാനമായുള്ള ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡറായ ഗൊഗോറോയുമായി തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഹീറോ ഇത് സാധ്യമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്കും പിന്നീട് ആഗോള വിപണികൾക്കുമായി ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കാൻ ഇരു കമ്പനികളും സമ്മതിച്ചു. ഹീറോ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുമ്പോൾ, ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തം ഗോഗോറോയ്ക്കായിരിക്കും.

അടുത്തിടെ, ഹീറോ മോട്ടോകോർപ്പും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) രാജ്യത്ത് വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും. ആദ്യഘട്ടത്തിൽ ഡൽഹിയിലും ബെംഗളൂരുവിലും മറ്റ് 7 നഗരങ്ങളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഡിസി, എസി ചാർജുകൾ ഓരോ സ്റ്റേഷനിലും ലഭിക്കും.

click me!