മാവ്റിക്ക് 440 ബുക്കിംഗ് തുടങ്ങി ഹീറോ

By Web Team  |  First Published Feb 15, 2024, 10:38 AM IST

ഈ വര്‍ഷത്തെ ഏറ്റവും അധികം പ്രതീക്ഷിക്കപ്പെട്ട ഈ മോട്ടോര്‍സൈക്കിള്‍ ബെയ്‌സ്, മിഡ്, ടോപ്പ് വേരിയന്റുകള്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായി ലഭ്യമാകും. രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ ഡീലര്‍ഷിപ്പുകളില്‍ നിന്നും ആകര്‍ഷകമായ നിരക്കുകളായ രൂപ 1,99,000/- (ബെയ്‌സ്), രൂപ 2,14,000/- (മിഡ്), രൂപ 2,24,000 (ടോപ്പ്) നിരക്കുകളില്‍ യഥാക്രമം ലഭ്യമാകും. ഇന്ത്യയിലുടനീളം ഈ വിലകള്‍ എക്‌സ്‌ഷോറൂം നിരക്കുകളാണ്.


പ്പര്‍ പ്രീമിയം സെഗ്മെന്റില്‍ നവയുഗത്തിന് തുടക്കം കുറിച്ചുകൊണ്ട്  ഏറ്റവും വലിയ സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ മാവ്റിക്ക് 440-ന്റെ ബുക്കിങ്ങ് ആരംഭിച്ചു. പ്രത്യേക ഹീറോ മോട്ടോകോര്‍പ്പ് ഉപഭോക്തൃ ഔട്ട്ലെറ്റുകളിലും കമ്പനിയുടെ വെബ്‍സൈറ്റ് വഴി ഡിജിറ്റലായും ഉപഭോക്താക്കള്‍ക്ക് ഈ മോട്ടോര്‍സൈക്കിളുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്നും ഏപ്രില്‍ മുതല്‍ മാവ്റിക്കിന്റെ വിതരണം ആരംഭിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഈ വര്‍ഷത്തെ ഏറ്റവും അധികം പ്രതീക്ഷിക്കപ്പെട്ട ഈ മോട്ടോര്‍സൈക്കിള്‍ ബെയ്‌സ്, മിഡ്, ടോപ്പ് വേരിയന്റുകള്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായി ലഭ്യമാകും. രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ ഡീലര്‍ഷിപ്പുകളില്‍ നിന്നും ആകര്‍ഷകമായ നിരക്കുകളായ രൂപ 1,99,000/- (ബെയ്‌സ്), രൂപ 2,14,000/- (മിഡ്), രൂപ 2,24,000 (ടോപ്പ്) നിരക്കുകളില്‍ യഥാക്രമം ലഭ്യമാകും. ഇന്ത്യയിലുടനീളം ഈ വിലകള്‍ എക്‌സ്‌ഷോറൂം നിരക്കുകളാണ്.

Latest Videos

undefined

ഇതോടൊപ്പം കമ്പനി 'വെല്‍കം ടു മാവ്റിക്ക് ക്ലബ്ബ് ഓഫര്‍' കൂടി അവതരിപ്പിച്ചിരിക്കുന്നു. മാര്‍ച്ച് 15-നു മുന്‍പ് മാവ്റിക്ക് 440 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായിരിക്കും ഈ വാഗ്ദാനം ലഭ്യമാവുക. 10,000 രൂപ വിലമതിപ്പുള്ള ആക്‌സസ്സറികളുടേയും മെര്‍ക്കന്റൈസുകളുടേയും ഒരു കസ്റ്റമൈസ് ചെയ്ത മാവ്റിക്ക് കിറ്റ് ആയിരിക്കും ഈ വാഗ്ദാനത്തിന്റെ ഭാഗമായി ലഭിക്കുക എന്നും കമ്പനി പറയുന്നു..

ഇടത്തരം ഭാരമുള്ള മോട്ടോര്‍സൈക്കിളുകളുടെ സെഗ്മെന്റിലേക്കുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ ചരിത്രം കുറിക്കുന്ന കടന്നുവരവിനെ പ്രതിനിധീകരിക്കുന്നു മാവ്റിക്ക് 440 എന്ന് കമ്പനി പറയുന്നു. നവീനതകള്‍ കണ്ടെത്തുവാനും മികവ് പുലര്‍ത്തുവാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വിളിച്ചോതുന്നത്. ജനുവരി 23-ന് ജയ്പ്പൂരില്‍ ഹീറോ വേള്‍ഡ് 2024-ല്‍  വെളിപ്പെടുത്തിയ ഈ ഡയനാമിക് മോട്ടോര്‍സൈക്കിള്‍, പ്രകടനത്തിന്റേയും സ്‌റ്റൈലിന്റേയും അത്യാധുനിക സാങ്കേതിക വിദ്യയുടേയും സമാനതകളില്ലാത്ത സമന്വയവുമായാണ് വന്നെത്തുന്നത്.

 ഗതാഗതകുരുക്കുകളില്‍ വഴക്കത്തോടെ മുന്നേറുകയും അതേസമയം തന്നെ ദീര്‍ഘദൂര യാത്രകള്‍ക്ക് സുഖം പകരുന്ന തരത്തില്‍ അങ്ങേയറ്റം കരുത്തുമുള്ള ഒരു ശക്തമായ എഞ്ചിനുമായി വന്നെത്തുന്ന മാവ്റിക്ക് 440 പ്രചോദനമേകുന്ന റൈഡിങ്ങ് അനുഭവത്തിന്റെ ഒരു പുതിയ ലോകമാണ് തുറന്നു നല്‍കുന്നത്. തീര്‍ത്തും വ്യത്യസ്തവും ആധുനികവും യുവത്വം തുളുമ്പുന്നതുമായ ഡിസൈനിലൂടേയും സമ്പൂര്‍ണ്ണ മെറ്റല്‍ ബോഡിയിലൂടേയും റോഡുകളില്‍ പൗരുഷത്വത്തിന്റെ സാന്നിദ്ധ്യമായി മാറുകയും ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.

youtubevideo
 

click me!