ഇപ്പോഴിതാ, ഹീറോ-ഹാർലി കൂട്ടുകെട്ടും ബജാജ്-ട്രയംഫ് കൂട്ടുകെട്ടും ഇന്ത്യൻ വിപണിയിൽ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നിലവിൽ രാജ്യത്തെ 350 സിസി മോട്ടോർസൈക്കിൾ സെഗ്‌മെന്റിെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഭരിക്കുന്നു എന്നത് രഹസ്യമല്ല. ഹണ്ടർ 350, ക്ലാസിക് 350, മെറ്റിയർ 350, ബുള്ളറ്റ് 350 എന്നിവയുൾപ്പെടെ 350 സിസി വിഭാഗത്തിൽ ഒന്നിലധികം ബൈക്കുകൾ കമ്പനി വിൽക്കുന്നുണ്ട്. ഇപ്പോഴിതാ, ഹീറോ-ഹാർലി കൂട്ടുകെട്ടും ബജാജ്-ട്രയംഫ് കൂട്ടുകെട്ടും ഇന്ത്യൻ വിപണിയിൽ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പുതിയ ഹീറോ-ഹാർലി, ബജാജ്-ട്രയംഫ് ബൈക്കുകൾ റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് എതിരെ ആയിരിക്കും മത്സരിക്കുക. ബജാജ്-ട്രയംഫ് മോട്ടോർസൈക്കിൾ ഒരു സ്‌ക്രാംബ്ലർ ആയിരിക്കും. ഇത് ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതാത് മിക്കവാറും 2023 ഉത്സവ സീസണിൽ എത്തിയേക്കും. അതുപോലെ, ഹീറോ-ഹാർലി ആദ്യ മോട്ടോർസൈക്കിൾ 2023-24ൽ അവതരിപ്പിച്ചക്കും.
undefined
ട്രയംഫിന്റെ ഇന്ത്യയിലെ എല്ലാ വിൽപ്പനയും സേവന പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുമെന്ന് ബജാജ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ കൂട്ടുകെട്ട് പുതിയ എൻട്രി ലെവൽ മിഡ് കപ്പാസിറ്റി ട്രയംഫ് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നു. ബജാജ് അതിന്റെ ചക്കൻ പ്ലാന്‍റിൽ ഇത് നിർമ്മിക്കും. ഒരു പുതിയ ട്രയംഫ് സ്‌ക്രാമ്പ്‌ളർ മോട്ടോർസൈക്കിൾ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. പുതിയ മോട്ടോർസൈക്കിളിന് ഏകദേശം മൂന്നു ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
ആദ്യത്തെ ബജാജ്-ട്രയംഫ് മോട്ടോർസൈക്കിളിന് ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ ലഭിക്കും, അത് ഏകദേശം 300-400 സിസി കരുത്ത് ഉള്‍പ്പാദിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോട്ടോർസൈക്കിളിന്റെ പ്രകടന കണക്കുകൾ കെടിഎം 390 അഡ്വഞ്ചറിന് സമാനമായിരിക്കും. സ്‌പോട്ടഡ് മോഡലിന് ഡബിൾ ബാരൽ എക്‌സ്‌ഹോസ്റ്റ് സംവിധാനവുമുണ്ട്. അത് പ്രൊഡക്ഷൻ ബൈക്കിലും നൽകാനാണ് സാധ്യത.
സിംഗിൾ പീസ് ഡിസൈൻ ഫീച്ചർ ചെയ്യുന്നതിനായി ഹെഡ്‌സ്റ്റോക്കും ഡൗൺട്യൂബുകളും ഉള്ള ഒരു പുതിയ ഡിസൈനിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ മോട്ടോർസൈക്കിൾ. കുത്തനെയുള്ള ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഘടിപ്പിക്കും. 19 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് പിൻ ചക്രത്തിലുമാണ് ബൈക്ക് സഞ്ചരിക്കുക. ബോബർ ശൈലിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റ് ഉൾപ്പെടെയുള്ള വലിയ ട്രയംഫ് ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ ഘടകങ്ങൾ. ഇതിന് എൽഇഡി ലൈറ്റിംഗ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ് മുതലായവ ഉണ്ടായിരിക്കും. മോട്ടോർസൈക്കിളിന് ട്രാക്ഷൻ കൺട്രോൾ അല്ലെങ്കിൽ ക്വിക്ക് ഷിഫ്റ്ററും ലഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.