ഒരുലക്ഷത്തിൽ താഴെ വിലയുള്ള ഇലക്ട്രിക് സ്‍കൂട്ടറാണോ നോട്ടം? ഇതാ ഹീറോ ഒപ്പമുണ്ട്!

By Web Team  |  First Published Mar 18, 2023, 4:31 PM IST

ഇന്ത്യൻ ടു വീലർ വിപണിയിലെ രാജാക്കന്മാരായ ഹീറോ മോട്ടോഴ്‌സ് രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് ബൈക്കുകളുടെ വില ആരംഭിക്കുന്നത് ഒരു ലക്ഷത്തിൽ താഴെയുള്ള പ്രാരംഭ ശ്രേണിയിലാണെന്നത് ശ്രദ്ധേയമാണ്. ആ ബൈക്കുകൾ എന്തൊക്കെയാണെന്നും അവയുടെ സ്പെസിഫിക്കേഷനുകൾ എന്താണെന്നും നമുക്ക് നോക്കാം.


നിലവിൽ വിപണിയിൽ ലഭ്യമായ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ കുറഞ്ഞത് ഒരു ലക്ഷത്തിൽ കൂടുതൽ ചിലവാക്കണം. മറുവശത്ത്, പെട്രോൾ ഇരുചക്രവാഹനങ്ങൾ ഒരു ലക്ഷത്തിൽ താഴെയാണ്. ഇതുമൂലം ഇപ്പോഴും പെട്രോൾ വാഹനങ്ങിളിലേക്കാണ് ആളുകൾ ചായുന്നത്. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ആളുകൾ കൂടുതലും തിരയുന്നത് ഒരു ലക്ഷത്തിൽ താഴെയുള്ള വാഹനങ്ങളാണ്. ഈ സാഹചര്യത്തിലാണ് മുൻനിര ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോഴ്‌സ് ഒരുലക്ഷം രൂപയിൽ താഴെയുള്ള രണ്ട് മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. അതിനെക്കുറിച്ചുള്ള പൂർണ്ണമായ വിശദാംശങ്ങൾ ഇപ്പോൾ അറിയിക്കാം. 

ഒപ്റ്റിമ സിഎക്‌സ് 5.0 (ഡ്യുവൽ ബാറ്ററി), ഒപ്റ്റിമ സിഎക്‌സ് 2.0 (സിംഗിൾ ബാറ്ററി) എൻവൈഎക്‌സ് (ഡ്യുവൽ ബാറ്ററി) എന്നിവയുടെ നവീകരിച്ച പതിപ്പുകൾ ഹീറോ ഇലക്ട്രിക് കഴിഞ്ഞ ദിവസം പുറത്തിറക്കി. 85,000 രൂപ മുതൽ 1.05 ലക്ഷം രൂപ വരെയാണ് ഇവയുടെ വില.  ഈ വില വേരിയന്റിനെ ആശ്രയിച്ചിരിക്കുന്നു. ഹീറോ ഇലക്ട്രിക്ക് ഒപ്റ്റിമ CX 5.0 മാറ്റ് ബ്ലൂ ഷേഡ് മാറ്റ് മെറൂൺ ഷേഡിലും ഒപ്റ്റിമ CX 2.0 മാറ്റ് ബ്ലൂ ബ്ലാക്ക് നിറത്തിലും NYX കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യമാണ്.

Latest Videos

undefined

പുതിയ ഹീറോ ഇലക്ട്രിക് സ്‍കൂട്ടറുകൾ മികച്ച സാങ്കേതിക ശേഷികളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. കമ്പനിയുടെ മുൻനിര മോഡൽ ഉയർന്ന മൈലേജ് നൽകാൻ ഒരു പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നതിനാലാണിത്. ഹൈബർനേറ്റിംഗ് ബാറ്ററി സാങ്കേതികവിദ്യയും അവർ അവതരിപ്പിക്കുന്നു. അഞ്ച് ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി ഉണ്ടെന്ന് അവകാശപ്പെടുന്ന കമ്പനി രാജസ്ഥാനിൽ 20 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുള്ള ഒരു ഗ്രീൻഫീൽഡ് പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയിടുന്നു.

15 വർഷത്തിനിടെ ആറ് ലക്ഷം ബൈക്കുകളിൽ നിന്നുള്ള ഫീഡ്‌ബാക്ക് പവർ ട്രെയിനുകളുടെ ഒരു പുതിയ ശ്രേണി രൂപകൽപ്പന ചെയ്യാൻ തങ്ങളെ സഹായിച്ചതായി ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു. തങ്ങളുടെ ബൈക്കുകളുടെ രൂപത്തിന്റെ ജനപ്രീതി കണക്കിലെടുത്ത്, മിക്ക ബാഹ്യ രൂപകൽപ്പനയും നിലനിർത്തിയിട്ടുണ്ട്. വാഹനം 'പണത്തിന് യഥാർത്ഥ മൂല്യം' വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുടെ ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള 15 വർഷത്തെ അചഞ്ചലമായ പ്രതിബദ്ധതയോടെ, രാജ്യത്തിന്റെ ഇലക്ട്രിക് മൊബിലിറ്റി ദൗത്യം യാഥാർത്ഥ്യമാക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് ഹീറോ ഇലക്ട്രിക് എംഡി നവീൻ മുഞ്ജാൽ പറഞ്ഞു. രാജ്യത്ത് ഇവികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. തൽഫലമായി, ഞങ്ങളുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം ഒരുദശലക്ഷം വാഹനങ്ങൾ പുറത്തിറക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!