വരുന്നൂ ഹാർലിയുടെ പുതിയ കാളക്കൂറ്റൻ!

By Web Team  |  First Published Jul 12, 2021, 5:33 PM IST

ഹാർലി​യുടെ തന്നെ പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ച അതേ 1250 സി സി ലിക്വിഡ്​ കൂൾഡ്​ എഞ്ചിനായിരിക്കും​ ഈ ബൈക്കിന്‍റെയും ഹൃദയം


ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാർലി ഡേവിഡ്​സൻറ ഏറ്റവും പുതിയൊരു ബൈക്ക് കൂടി നിര്‍ത്തില്‍ എത്താന്‍ ഒരുങ്ങുകയാണ്. എച്ച്​ ഡി സ്​പോർട്​സ്​റ്റർ എസ്​ എന്ന ഈ മോഡല്‍ ജൂലൈ 13ന്​ നിരത്തിലെത്തും എന്ന് ന്യൂസ് ബൈറ്റ്സ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹാർലി​യുടെ തന്നെ പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ച അതേ 1250 സി സി ലിക്വിഡ്​ കൂൾഡ്​ എഞ്ചിനായിരിക്കും​ ഈ ബൈക്കിന്‍റെയും ഹൃദയം. അതേസമയം സ്​പോർട്​സ്​റ്ററിൽ എത്തു​മ്പോൾ എഞ്ചിന്‍റെ ഔട്ട് പുട്ടിൽ വ്യത്യാസമുണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍​. പാൻ അമേരിക്കയിൽ ഈ എഞ്ചിൻ 150 എച്ച്പി കരുത്താണ് സൃഷ്‍ടിച്ചിരുന്നത്. എന്നാല്‍ പുത്തന്‍ സ്‌പോർട്‌സ്റ്ററില്‍ 121 എച്ച്പി മാത്രമാകും ഉത്പാദിപ്പിക്കുക. എങ്കിലും സ്‌പോർട്‌സ്റ്റർ എസ് ഹാർലി നിരയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ബൈക്കായിരിക്കും. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വരെ ബൈക്ക് കുതിക്കും. 

Latest Videos

107 എച്ച്പി കരുത്തുള്ള സിവിഒ ട്രൈ ഗ്ലൈഡിനെ സ്​പോർട്​സ്​റ്റർ കരുത്തിൽ മറികടക്കും. ഒരു ​മോഡലിലെ കൂടുതൽ ശക്തമായ പതിപ്പിനെ സൂചിപ്പിക്കാനാണ്​ ഹാർലി സാധാരണയായി 'എസ്' എന്ന അക്ഷരം ഉപയോഗിക്കുന്നത്​. ഭാവിയിൽ കുറഞ്ഞ കരുത്തുള്ള സ്‌പോർട്‌സ്റ്ററും വരാമെന്നാണിത്​ സൂചിപ്പിക്കുന്നത്​.

വേറിട്ട ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വശത്ത് ഇരട്ട എക്‌സ്‌ഹോസ്റ്റുകൾ, ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വൃത്താകൃതിയിലുള്ള ഡിആർഎൽ തുടങ്ങിയ നേക്കഡ് സ്‍ട്രീറ്റ് രൂപകൽപ്പന ഹാർലി-ഡേവിഡ്‌സൺ സ്‌പോർട്‌സ്റ്റർ എസിൽ പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ, എല്ലാ എൽഇഡി ലൈറ്റിംഗ് ക്രമീകരണവും ബ്ലാക്കൌട്ട് അലോയ് വീലുകളും അടങ്ങിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ബൈക്കില്‍ ഉണ്ടാകും. 1,519 എംഎം വീൽബേസുള്ള ബൈക്കിന് 2,270 എംഎം നീളം ഉണ്ടാകും.  മുന്നിലും പിൻ ചക്രങ്ങളിലും ഡിസ്‍ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസും ഉണ്ടായിരിക്കും. മുൻവശത്ത് ഇന്‍വേര്‍ട്ടഡ് ഫോർക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്ക് യൂണിറ്റും ആയിരിക്കും സസ്പെൻഷൻ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!