കട്ടപ്പുറത്തേറി. ബസിന്റെ ദുർഗ്ഗതി കണ്ടാണ് വാഹനപ്രേമികൾ കൂടിയായ വിദ്യാർത്ഥികൾ ഒത്തുപിടിച്ചത്. പിന്നെയെല്ലാം വേഗത്തിൽ.
കൊച്ചി: പഴയകാലത്ത് നിരത്ത് കീഴടക്കി പിന്നെ കട്ടപ്പുറത്തായ വിന്റേജ് ബസിന് പുതുജീവനേകി ഒരുകൂട്ടം വിദ്യാർത്ഥികൾ. ഇടുക്കി രാജകുമാരിയിലെ എംജിഎം ഐടിഐയിലെ വിദ്യാർത്ഥികളാണ് അറുപതുകളിലെ ചങ്കിടിപ്പായ മെഴ്സിസിഡസ് ബെൻസ് ബസിന് പുതുമോടി നൽകിയത്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ താരമാകാൻ ഒരുങ്ങുകയാണ് ഈ വിൻഡേജ് കിംഗ്.
തലസ്ഥാനത്തെ നഗരവീഥികൾ കീഴടക്കി ഒരുകാലത്ത് ചീറിപ്പാഞ്ഞ ഇവൻ്റെ രൂപം ഏറെക്കാലമായി പരിതാപകരമായിരുന്നു. ഓർമകളുടെ അടിത്തട്ടിലേക്ക് പോയപ്പോൾ തുരുമ്പുകയറി കട്ടപ്പുറത്തേറി. ബസിന്റെ ദുർഗ്ഗതി കണ്ടാണ് വാഹനപ്രേമികൾ കൂടിയായ വിദ്യാർത്ഥികൾ ഒത്തുപിടിച്ചത്. പിന്നെയെല്ലാം വേഗത്തിൽ.
ബസിന്റെ കഥയിങ്ങിനെ...ടാറ്റയും മെഴ്സിഡീസ് ബെൻസുംചേർന്ന് നിർമ്മിച്ച ബസ്സ് 1962 -ലാണ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. 1965ൽ കെഎസ്ആർടിസിയുടെ ഭാഗമായി. KLX 604 എന്ന നമ്പറിൽ കേരളത്തിലുടനീളം സർവീസ് നടത്തിയി. പ്രായമായതോടെ, സർവ്വീസ് അവസാനിപ്പിച്ച ബസിനെ 1978ൽ പഠനാവശ്യത്തിനായി ഐടിഐ സ്വന്തമാക്കി. പിന്നീടെന്നോ വിശ്രമത്തിലായ ബസിനാണ് ഇപ്പോൾ പുതുജീവൻ നൽകിയത്.
പഴയ കാലത്തിൻ്റെ ഓർമ്മ നിലനിർത്താൻ വിദ്യാർത്ഥികൾ ഇറങ്ങിയപ്പോൾ ഐടിഐ അധികൃതരും ഒപ്പം കൂടി.
ഇന്ന് കാണുന്ന പുതിയ രൂപത്തിലാക്കാൻ ഒരുലക്ഷത്തിലേറെ രൂപ ചെലവിട്ടു. ബസ് മുത്തശ്ശെന്ന ബോർഡും സ്ഥാപിച്ച് കൂടൊരുക്കിയിട്ടുണ്ട് വിദ്യാർത്ഥികൾ. വേഗത്തിലോടിയ ഇന്നലെകളുടെ ഓർമ്മകളുടെ ഈ പ്രതീകം കാണാൻ നാട്ടുകാർക്കും സൗകര്യമുണ്ട്.
ഗിയർമാറി കഷ്‍ടപ്പെടേണ്ട,ആർക്കും സുഖമായിഓടിക്കാം ഈഎസ്‍യുവികൾ