ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അതിൻ്റെ രണ്ട് ജനപ്രിയ മോഡലുകളായ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കും വെന്യു സബ്കോംപാക്റ്റ് എസ്‌യുവിയും പുതിയ തലമുറ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അതിൻ്റെ രണ്ട് ജനപ്രിയ മോഡലുകളായ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കും വെന്യു സബ്കോംപാക്റ്റ് എസ്‌യുവിയും പുതിയ തലമുറ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട് . 2025 ഒക്ടോബറിൽ ഉൽപ്പാദനം തുടങ്ങുന്ന പുതിയ തലേഗാവ് നിർമ്മാണ കേന്ദ്രം, പുതിയ തലമുറ വെന്യുവിന്‍റെ പ്രൊഡക്ഷൻ ഹബ്ബായി പ്രവർത്തിക്കും.
ഈ പുതിയ പ്രൊഡക്ഷൻ പ്ലാൻ്റ് ഏകദേശം ഒരു വർഷം മുമ്പ് ജനറൽ മോട്ടോഴ്‌സിൽ നിന്ന് ഹ്യുണ്ടായ് ഏറ്റെടുത്തു. ശ്രീപെരുമ്പത്തൂർ, തലേഗാവ് പ്ലാന്‍റുകൾ ഉപയോഗിച്ച് ഒരുദശലക്ഷം വാർഷിക ഉൽപ്പാദന ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഹ്യുണ്ടായ് ഇവി (ഇലക്‌ട്രിക് വാഹനങ്ങൾ) നിർമ്മിക്കുന്നതിന് ശ്രീപെരുമ്പത്തൂർ പ്ലാൻ്റ് ഉപയോഗിക്കും.
undefined
QU2i എന്ന കോഡുനാമത്തിൽ, 2025 ഹ്യുണ്ടായ് വെന്യുവിന് ഡിസൈനിലും ഫീച്ചറുകളിലും സമഗ്രമായ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സബ് കോംപാക്റ്റ് എസ്‌യുവി അതിൻ്റെ എഞ്ചിൻ സജ്ജീകരണവും പ്ലാറ്റ്‌ഫോമും നിലനിർത്തും. 2024 സെപ്റ്റംബറിൽ വരാനിരിക്കുന്ന ക്രെറ്റ, അൽകാസർ ഫെയ്‌സ്‌ലിഫ്റ്റുകളുമായി പുതിയ വെന്യു ചില ഡിസൈൻ ഘടകങ്ങൾ പങ്കിട്ടേക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ..
മൂന്നാം തലമുറ ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസ് (Ai4 എന്ന കോഡ് നാമം) 2027 അവസാനത്തോടെ പുറത്തിറക്കും. അതേസമയം പുതിയ മോഡലിന്‍റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. പുതിയ ഗ്രാൻഡ് ഐ10 നിയോസിന് ശേഷം ഔറ കോംപാക്റ്റ് സെഡാൻ്റെയും എക്‌സ്‌റ്റർ മിനി എസ്‌യുവിയുടെയും അടുത്ത തലമുറ മോഡലുകൾ ഹ്യുണ്ടായ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.