നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച് ഇയാള്‍ അടിച്ചുതകർക്കുകയായിരുന്നു.
ജോലിയിൽനിന്ന് പിരിച്ചുവിട്ടപ്പെട്ട ആഡംബര വാഹന നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളി തകര്‍ത്തത് കമ്പനിയുടെ കോടികള്‍ വിലയുള്ള 50 പുത്തന്‍ കാറുകള്‍. സ്പെയിനിലെ വിറ്റോറിയയിലെ മെഴ്സിഡസ് പ്ലാന്റിലാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രതികാര സംഭവം നടന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഷ്ടിച്ച കൂറ്റന്‍ ജെസിബി ഓടിച്ചെത്തി ബെൻസിന്റെ ഫാക്ടറിയിൽ കടന്ന 38 കാരനായ തൊഴിലാളി പുതുതായി നിർമിച്ചിട്ടിരുന്ന 50 വി ക്ലാസ് ആഡംബര വാനുകൾ തകർക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ത്തതില്‍ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ബെന്‍സിന്റെ മുന്തിയ മോഡലായ വി-ക്ലാസും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തുവന്ന് ദിവസങ്ങൾ മാത്രമായ പുതുപുത്തൻ വി ക്ലാസുകളാണ് നശിപ്പിക്കപ്പെട്ടത്.
undefined
പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. മോഷ്ടിച്ച കാറ്റർപില്ലർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചായിരുന്നു ഇയാളുടെ അതിക്രമം. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച് ഇയാള്‍ അടിച്ചുതകർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരും അറ്റകുറ്റപ്പണിക്കാരും അടങ്ങുന്ന കുറച്ചു തൊഴിലാളികൾ മാത്രമാണ് ഈ സമയം ഫാക്ടറിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ആര്‍ക്കും പരിക്കില്ലെന്ന് സ്പാനിഷ് ഓട്ടോ ജേണലായ പീരിയോഡിസ്മോ ഡെൽ മോട്ടോർ റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബെൻസ് നിർമാണശാലയാണ് വിറ്റോറിയയിലേത്.
ജോലി സംബന്ധമായി കമ്പനിയുമായി ഉണ്ടായിരുന്ന പ്രശ്നമാണ് ആക്രമണത്തിന് കരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ 2016-17 കാലഘട്ടത്തില്‍ ഈ പ്ലാന്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പുതുവർഷത്തിന്റെ തലേന്നാണ് തൊഴിലാളിയെ പിരിച്ചുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒടുവില്‍ പൊലീസ് എത്തി ആകാശത്തേക്ക് വെടിവച്ചശേഷമാണ് അക്രമിയെ കീഴടക്കിയത്. ജെസിബി മോഷ്ടിച്ചതിനും പ്ലാന്റില്‍ നാശനഷ്ടമുണ്ടാക്കിയതിനും തൊഴിലാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 കാറുകൾ പൂർണമായോ ഭാഗികമായോ തകർന്നതായി ഫാക്ടറി അധികൃതർ പറയുന്നു. ഏകദേശം ആറ് മില്യൺ ഡോളർ അഥവാ 44 കോടി രൂപയോളമാണ് കണക്കാക്കുന്ന നഷ്ടം.