അതേസമയം ആഗോള വിപണികൾക്കായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) നിർമ്മിക്കാനുള്ള പദ്ധതികളും പിന്നാലെ ഫോർഡ് മോട്ടോർ കമ്പനി മുന്നോട്ടുവച്ചിരുന്നു.
കഴിഞ്ഞ വർഷം, ഫോർഡ് മോട്ടോർ ഇന്ത്യയിൽ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പ്രാദേശികമായി ഉൽപ്പാദനം നിർത്തുമെന്നും ഇറക്കുമതി വഴി മാത്രം ഉയർന്ന മോഡലുകൾ ഇവിടെ വിൽക്കുമെന്നും ആയിരുന്നു ആ പ്രഖ്യാപനം. അതേസമയം ആഗോള വിപണികൾക്കായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) നിർമ്മിക്കാനുള്ള പദ്ധതികളും പിന്നാലെ ഫോർഡ് മോട്ടോർ കമ്പനി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിയും കമ്പനി ഉപേക്ഷിച്ചതായി റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ രാജ്യത്തെ കമ്പനിയുടെ ഫാക്ടറികളുടെ വിൽപ്പന തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!
ടാറ്റ മോട്ടോഴ്‌സുമായി ഗുജറാത്തിലെ ഫോറ്‍ഡിന്‍റെ സാനന്ദ് പ്ലാന്റ് വിൽക്കുന്നതിനുള്ള ചർച്ചകൾ നന്നായി പുരോഗമിക്കുന്നുണ്ട്. അതേസമയം ഫോർഡ് അതിന്റെ ചെന്നൈ ഫാക്ടറിക്കായി മറ്റ് നിരവധി കമ്പനികളുമായും ചര്‍ച്ച ചെയ്യുന്നതായും റിപ്പോർട്ട് പറയുന്നു.
ഇന്ത്യ വിട്ട് മാസങ്ങള്‍ക്കകം ഫോര്‍ഡ് തിരികെ വരുന്നു, അമ്പരപ്പില്‍ വാഹനലോകം!
ഈ വർഷമാദ്യം, കയറ്റുമതിക്കായി ഇന്ത്യയിൽ ഇവികൾ നിർമ്മിക്കുന്നത് പരിഗണിക്കുകയാണെന്ന് കമ്പനി പറഞ്ഞിരുന്നു. ഒരുപക്ഷേ ആഭ്യന്തര വിപണിയിൽ വിൽക്കാൻ കൂടിയായിരുന്നു ഈ നീക്കം. കഴിഞ്ഞ വർഷം, വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും രാജ്യത്ത് പ്രാദേശികമായി ഉൽപ്പാദനം നിർത്തുമെന്നും ഇറക്കുമതി വഴി രാജ്യത്ത് ഉയർന്ന മോഡലുകൾ മാത്രമേ വിൽക്കൂ എന്നും പ്രഖ്യാപിച്ചിരുന്നു. ബ്രാൻഡിന് 10 വർഷത്തിനിടെ 2 ബില്യൺ ഡോളറിലധികം പ്രവർത്തന നഷ്ടം ഉണ്ടായതിനെ തുടർന്നാണ് പിന്‍വാങ്ങല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇതുകൂടാതെ, 2019-ൽ 0.8 ബില്യൺ ഡോളറിന്റെ പ്രവർത്തനരഹിതമായ ആസ്‍തി എഴുതിത്തള്ളലും ഗുജറാത്തിലെയും ചെന്നൈയിലെയും രണ്ട് ഇന്ത്യൻ പ്ലാന്റുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ കലാശിച്ചു.
അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഇനി ചൈനീസ് വണ്ടികള്‍ പിറന്നേക്കും!
1920-കളിൽ കാനഡയിലെ ഫോർഡ് മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായി രാജ്യത്ത് എത്തിയതോടെയാണ് ഫോർഡ് മോട്ടോറിന്റെ ഇന്ത്യയിലെ യാത്ര ആരംഭിച്ചത്. 1950കളില്‍ രാജ്യം വിട്ട ഫോർഡ് കമ്പനി 1995-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഇത്തവണ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ചെങ്കിലും വൈകാതെ ഫോർഡും മഹീന്ദ്രയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 1998 ൽ ഫോർഡ് ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡായി.
ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ച അവസാന മോഡൽ ഫ്രീസ്റ്റൈൽ ആണ്. ഫിഗോ ഹാച്ച്‌ബാക്കിനും ഇക്കോസ്‌പോർട്ട് എസ്‌യുവിക്കും ഇടയിൽ ഒരു ലൈഫ്‌സ്‌റ്റൈൽ അഡ്വഞ്ചർ വാഹനമായാണ് ഫോർഡ് ഇതിനെ അവതരിപ്പിച്ചത് . നിലവിൽ എൻഡവർ , ഇക്കോസ്‌പോർട്ട്, ഫിഗോ, ഫിഗോ ആസ്പയർ , ഫ്രീസ്റ്റൈൽ മോഡലുകളാണ് ഫോർഡ് ഇന്ത്യയിൽ വിൽക്കുന്നത്.
ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!
പുതിയ സേവന ക്യാംപെയിനുമായി ഫോർഡ് ഇന്ത്യ
ഐക്കണിക്ക് അമേരിക്കന്‍ (USA) വാഹന നിര്‍മ്മാതാക്കളായ ഫോർഡ് ഇന്ത്യയിൽ (Ford India) പ്രവർത്തനം നിർത്തിയിട്ട് ഏകദേശം മൂന്ന് മാസം തികയുന്നു. 2021 സെപ്റ്റംബറിൽ ഐക്കണിക്ക് കാർ നിർമ്മാതാവ് അതിന്‍റെ പുനർനിർമ്മാണ പദ്ധതികൾ പ്രഖ്യാപിക്കുകയും രാജ്യത്തെ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയും ചെയ്‍തു. എന്നിരുന്നാലും, കാർ നിർമ്മാതാവ് അതിന്‍റെ ഉടമകളോട് അർപ്പണബോധമുള്ളവരാണെന്ന് തെളിയിക്കുകയാണ് പുതിയ ക്യാംപെയിനിലൂടെ. 'കമ്മിറ്റഡ് ടു സെർവ്' (Committed to Serve) എന്ന കാംപെയിന്‍ ആണ് ഫോര്‍ഡ് ഇന്ത്യ ആരംഭിച്ചത് എന്ന് കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഇനി ചൈനീസ് വണ്ടികള്‍ പിറന്നേക്കും!
ഉപഭോക്താക്കൾക്ക് സേവനവും സ്‌പെയർ പാർട്‌സും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. 240 നഗരങ്ങളിലെ സേവന ടച്ച് പോയിന്റുകളിലൂടെ വാഹന നിർമ്മാതാവ് തങ്ങളുടെ സാന്നിധ്യം തുടരുന്നു. എല്ലാ ഫോർഡ് വാഹന ഉടമകൾക്കും സർവീസ്, പാർട്‌സ് കാൽക്കുലേറ്റർ, വിപുലീകൃത വാറന്‍റി എന്നിവയും മറ്റും ഇത് വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ പ്രവര്‍ത്തനം നഷ്ടത്തില്‍ തുടരുന്നത് കണക്കിലെടുത്താണ് ഫോര്‍ഡ് ഇന്ത്യ വിടുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, തിരഞ്ഞെടുത്ത മോഡലുകള്‍ ഇറക്കുമതിയിലൂടെ ഇന്ത്യയില്‍ വില്‍പ്പന തുടരുമെന്നാണ് ഫോര്‍ഡ് അറിയിച്ചിട്ടുള്ളത്. അതേസമയം, ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍, ഇക്കോസ്‌പോട്ട്, എന്‍ഡേവര്‍ തുടങ്ങിയ മോഡലുകള്‍ സ്‌റ്റോക്ക് തീരുന്നത് വരെ മാത്രം വില്‍ക്കാനാണ് ഫോര്‍ഡിന്‍റെ നീക്കം. കൂടുതൽ മുന്നോട്ട് പോകുമ്പോൾ, സിബിയു റൂട്ട് വഴി മസ്‍താങ് കൂപ്പെയും മസ്‍താങ് മാക്-ഇയും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഫോർഡ് പദ്ധതിയിടുന്നുണ്ട്. എന്നിരുന്നാലും, പ്രത്യേക സമയക്രമമോ വിശദാംശങ്ങളോ കാർ നിർമ്മാതാവ് വെളിപ്പെടുത്തിയിട്ടില്ല.
ഇക്കോസ്പോർട്ടിന്റെ നിർമ്മാണം വീണ്ടും തുടങ്ങി ഫോര്‍ഡ്, കാരണം ഇതാണ്
അതേസമയം ഇന്ത്യയിലെ വാഹന നിര്‍മ്മാണം അവസാനിപ്പിക്കുകയാണെന്നും പ്ലാന്റുകള്‍ പൂട്ടും എന്നും പ്രഖ്യാപിച്ചതിനു പിന്നാലെ ജന്മനാടായ അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതിയും ഫോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ 11.4 ശതകോടി ഡോളര്‍ നിക്ഷേപത്തിനാണ് ഫോര്‍ഡ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ടെന്നസി, കെന്റക്കി എന്നിവിടങ്ങളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കാവശ്യമായ മൂന്ന് ബാറ്ററി നിര്‍മാണ ഫാക്ടറികളും അസംബ്ലി പ്ലാന്റും നിര്‍മിക്കുന്നതിനായിട്ടാണ് 11.4 ശതകോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ എസ് കെ ഇന്നവേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഫോര്‍ഡ് 7 ശതകോടി ഡോളറും എസ്‌കെ 4.4 ശതകോടി ഡോളറുമാകും ചെലവിടുക.
ഫോര്‍ഡ് വൈദ്യുത വാഹന നിര്‍മാണത്തിനായി രണ്ട് പ്ലാന്റുകളും സ്ഥാപിക്കും. ഏകദേശം 11000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. 2025 ഓടെ വൈദ്യുത വാഹനങ്ങള്‍ക്കായി 30 ശതകോടി ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഫോര്‍ഡിന്റെ പുതിയ പ്രഖ്യാപനമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജിം ഫാര്‍ലെ പറയുന്നു. ടെന്നസിയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പദ്ധതി ആറു ചതുരശ്ര മൈല്‍ പ്രദേശത്താണ്. ഒരു നൂറ്റാണ്ട് മുമ്പ് ഫോര്‍ഡ് സ്ഥാപകന്‍ ഹെന്റി ഫോര്‍ഡ് മിഷിഗണില്‍ നിര്‍മിച്ച പ്ലാന്റിനേക്കാള്‍ മൂന്നിരട്ടി വലിപ്പമാണ് ഇതിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
2021 സെപ്റ്റംബര്‍ ആദ്യമാണ്, കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം അറിയിച്ചത്. ഏകദേശം നാലായിരത്തിലേറെ തൊഴിലാളികള്‍ക്ക് ഇതോടെ തൊഴില്‍ നഷ്‍ടപ്പെടുകയും ചെയ്‍തിരുന്നു. ഗുജറാത്തിലെയും ചെന്നൈയിലെയും പ്ലാന്‍റുകള്‍ പൂട്ടും എന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022-ന്‍റെ പകുതിയോടെ തമിഴ്‌നാട്ടിലേയും പ്ലാന്‍റുകളിലെ വാഹനം നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.