ഇരുചക്രവാഹനങ്ങളുടെ ഓൺലൈൻ വിപണി ഒരുക്കി ഫ്ലിപ്പ്കാർട്ട്

By Web Team  |  First Published Sep 24, 2024, 4:16 PM IST

ഹീറോ, ജാവ, യെസ്‍ഡി, ബജാജ്, ടിവിഎസ്, ഒല, എഥർ, ചേതക്, വിദ തുടങ്ങിയ മുൻനിര കമ്പനികളുടെ പെട്രോൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ മികച്ച വിലയിൽ ഓഫറുകളോടെ ലഭ്യമാക്കുകയാണ് ഫ്ലിപ്പ്കാർട്ട് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.


രുചക്രവാഹന വിപണിയിൽ മുന്നേറ്റവുമായി ഓൺലൈൻ കൊമേഴ്സ്യൽ വിൽപ്പന പ്ലാറ്റ് ഫോമായ ഫ്ലിപ്പ്കാർട്ട്. ഹീറോ, ജാവ, യെസ്‍ഡി, ബജാജ്, ടിവിഎസ്, ഒല, എഥർ, ചേതക്, വിദ തുടങ്ങിയ മുൻനിര കമ്പനികളുടെ പെട്രോൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ മികച്ച വിലയിൽ ഓഫറുകളോടെ ലഭ്യമാക്കുകയാണ് ഫ്ലിപ്പ്കാർട്ട് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യവ്യാപകമായി 700-ലധികം നഗരങ്ങളിൽ ഡെലിവറി സംവിധാനം ഒരിക്കിയിട്ടുണ്ട്. ഓഡിയോ/വീഡിയോ മാർഗ്ഗനിർദ്ദേശത്തിലൂടെ, ഉപഭോക്താക്കൾക്ക് വീട്ടിലെ ഇരുന്നുകൊണ്ട് തന്നെ ഇൻഷുറൻസ്, രജിസ്‌ട്രേഷൻ, ഫിനാൻസിങ് എന്നീ മുഴുവൻ വാങ്ങൽ പ്രക്രിയയും പൂർത്തിയാക്കാനാകും. കൂടാതെ, 3D, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള നൂതന ഫീച്ചറുകൾ ഇരുചക്രവാഹനങ്ങളെ നന്നായി മനസിലാക്കാനും സഹായിക്കും എന്നും കമ്പനി പറയുന്നു.

ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, പ്രമുഖ ബാങ്കുകളിൽ നിന്നുള്ള പ്രത്യേക ഡീലുകൾ, സൂപ്പർ കോയിൻസ് വഴിയുള്ള ലോയൽറ്റി ആനുകൂല്യങ്ങൾ, താങ്ങാനാവുന്ന ഫിനാൻസിംഗ് ഓപ്ഷനുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രയോജനം നേടാം.

Latest Videos

undefined

ഇരുചക്രവാഹന ഷോപ്പിംഗ് പ്രക്രിയയിൽ സമാനതകളില്ലാത്ത സൗകര്യവും സുതാര്യതയും വാഗ്ദാനം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്ലിപ്പ്കാർട്ടിന്‍റെ ഇലക്ട്രോണിക്സ് വൈസ് പ്രസിഡൻ്റ് ജഗ്ജീത് ഹരോഡ് പറഞ്ഞു. തങ്ങളുടെ വൈവിധ്യമാർന്ന പെട്രോൾ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച്, നഗര, അർദ്ധ നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾത നിറവേറ്റുന്നുവെന്നും അറിവോടെയുള്ള വാങ്ങൽ തീരുമാനങ്ങൾ എടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറുകൾ തങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്ലിപ്കാർട്ടിലെ കാറ്റഗറി എക്‌സ്പീരിയൻസ് പ്രൊഡക്‌ട് മേധാവി രവി കൃഷ്ണൻ, ഷോപ്പിംഗ് പ്രക്രിയ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ കണ്ടുപിടുത്തങ്ങൾ എടുത്തുകാണിച്ചു. “ഇൻഷുറൻസും രജിസ്ട്രേഷനും ഉൾപ്പെടെ സമഗ്രമായ ഓൺ-റോഡ് വിലനിർണ്ണയം ഞങ്ങൾ നൽകുന്നു, കൂടാതെ ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് മുഴുവൻ വാങ്ങൽ പ്രക്രിയയും പൂർത്തിയാക്കാൻ കഴിയും. കൂടാതെ, 3D, ഓഗ്മെൻ്റഡ് റിയാലിറ്റി തുടങ്ങിയ ഫീച്ചറുകൾ ഉപഭോക്താക്കളെ ഇരുചക്രവാഹനങ്ങൾ സ്വന്തം പരിതസ്ഥിതിയിൽ ദൃശ്യവൽക്കരിക്കാൻ അനുവദിക്കുന്നു. ഇത് തീരുമാനമെടുക്കൽ പ്രക്രിയ മെച്ചപ്പെടുത്തുന്നു" അദ്ദേഹം പറഞ്ഞു.

മുൻവർഷത്തെ അപേക്ഷിച്ച് 2024 ഓഗസ്റ്റിൽ ആറിരട്ടി വർധനവോടെ ഫ്ലിപ്പ്കാർട്ടിൽ ഇരുചക്രവാഹനങ്ങളുടെ ആവശ്യം ഉയർന്നതായി കമ്പനി പറയുന്നു. കമ്മ്യൂട്ടർ ബൈക്കുകൾ, സ്‍കൂട്ടറുകൾ, പ്രീമിയം ഇരുചക്രവാഹനങ്ങൾ എന്നിവയിൽ, പ്രത്യേകിച്ച് ഇലക്ട്രിക് വാഹന വിഭാഗത്തിൽ പ്ലാറ്റ്ഫോം ശക്തമായ വളർച്ച കൈവരിച്ചു. ഫ്ലിപ്പ്കാർട്ടിൻ്റെ ഓഫറുകളിൽ കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ പ്രീമിയം മോഡലുകൾ വരെയുള്ള പെട്രോൾ ഇരുചക്രവാഹനങ്ങളുടെ വിശാലമായ സെലക്ഷൻ ഉൾപ്പെടുന്നു, കൂടാതെ ലൈസൻസ് ആവശ്യമില്ലാത്ത ലോ-സ്പീഡ് മോഡലുകൾ മുതൽ അതിവേഗ ഓപ്‌ഷനുകൾ വരെയുള്ള വൈവിധ്യമാർന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഉൾപ്പെടുന്നു. 

click me!