പുതിയ റെനോ ഡസ്റ്ററിനെ കുറിച്ച് ഇതുവരെ അറിയാവുന്ന അഞ്ച് പ്രധാന വസ്‍തുതകൾ ഇതാ.
ഫ്രഞ്ച് (French) വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യ (Renault India) പുതിയ തലമുറ റെനോ ഡസ്റ്ററിനെ ഇന്ത്യയ്ക്കായി പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവരെയാണ് എസ്‌യുവിയുടെ പുതിയ മോഡല്‍ മത്സരിക്കുക. പുതിയ റെനോ ഡസ്റ്ററിനെ കുറിച്ച് ഇതുവരെ അറിയാവുന്ന അഞ്ച് പ്രധാന വസ്‍തുതകൾ ഇതാ.
CMF-B പ്ലാറ്റ്ഫോം
ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ അടിസ്ഥാന ഭാഗങ്ങളില്‍ ലഭിക്കുന്ന മാറ്റങ്ങളാണ്. വ്യത്യസ്‍ത മോഡലുകൾ വികസിപ്പിക്കാൻ ഉപയോഗിക്കാവുന്ന CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഡസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങൾ ഫ്ലോർ, ആക്‌സിൽ ഡിസൈൻ, ക്യാബിൻ ഘടന, മെക്കാനിക്കൽ ക്രമീകരണം എന്നിവ പങ്കിടുന്നു. പരസ്പരം മാറ്റാവുന്ന ഘടകങ്ങൾ ഉപയോഗിച്ച്, വ്യത്യസ്ത വിപണികൾക്കും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും അനുയോജ്യമാക്കാം പുതിയ വാഹനം. പുതിയ പ്ലാറ്റ്‌ഫോം ആഗോള സുരക്ഷാ, എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിൽ അടുത്ത തലമുറ ഡസ്റ്ററിനെ നിർമ്മിക്കും എന്നതാണ് ശ്രദ്ധേയം.
പുതിയ ഡിസൈൻ
കമ്പനിയുടെ ഭാവി 7-സീറ്റർ എസ്‌യുവിയെ പ്രിവ്യൂ ചെയ്യുന്ന ഡാസിയ ബിഗ്‌സ്റ്റർ കൺസെപ്‌റ്റുമായി പുതിയ ഡസ്റ്റർ അതിന്റെ ചില ഡിസൈൻ ഘടകങ്ങൾ പങ്കിട്ടേക്കാം. എന്നിരുന്നാലും, നിലവിലെ തലമുറയിൽ നിന്ന് ഹെഡ്‌ലാമ്പ് സജ്ജീകരണം, ഫ്രണ്ട് ഗ്രിൽ, വീൽ ആർച്ചുകൾ, സ്‌ക്വയർ ഓഫ് ഫെൻഡറുകൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.
അഡ്വാൻസ്ഡ് ടെക്
പുതിയ സാങ്കേതികവിദ്യയും സവിശേഷതകളും കൊണ്ട് അടുത്ത തലമുറ ഡസ്റ്ററിനെ റെനോ സജ്ജീകരിക്കാൻ സാധ്യതയുണ്ട്. പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഹ്യൂണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും വാഗ്ദാനം ചെയ്യുന്നു.
ഹൈബ്രിഡ്/ഇലക്ട്രിക് പവർട്രെയിൻ
പുതിയ CMF-B പ്ലാറ്റ്ഫോം ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കാൻ റെനോയെ പ്രാപ്‍തമാക്കും. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും, പുതിയ തലമുറ റെനോ ഡസ്റ്റർ ഹൈബ്രിഡ് പവർട്രെയിനുമായി വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. കമ്പനി ആഗോള-സ്പെക്ക് റെനോ ക്യാപ്റ്ററിന്റെ ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ചേക്കും. നിലവിൽ, 156 ബിഎച്ച്പി, 1.3 എൽ ടർബോ പെട്രോൾ എഞ്ചിനിലാണ് ഡസ്റ്റർ ഇന്ത്യയിൽ ലഭ്യമാകുന്നത്.
എപ്പോൾ പ്രതീക്ഷിക്കണം?
പുതിയ ഡസ്റ്ററിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ വാഹന നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 2023-ലോ 2024-ലോ ഇത് ഇന്ത്യൻ നിരത്തുകളിൽ എത്താൻ സാധ്യതയുണ്ട്.
2022 മാർച്ചിൽ 1.30 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് റെനോ ഇന്ത്യ
ഫ്രഞ്ച് (French) വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ (Renault India) അതിന്റെ മുഴുവൻ ശ്രേണിയിലുള്ള കാറുകൾക്കും മാർച്ച് മാസത്തിൽ കിഴിവുകൾ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിക്ക് ഏറ്റവും ഉയർന്ന ഓഫർ ലഭിക്കുമ്പോൾ, ട്രൈബർ എംപിവിയുടെ MY2021, MY2022 എന്നിവയിൽ ആകർഷകമായ ഓഫറുകളുണ്ട് എന്ന് കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡൽ തിരിച്ചുള്ള ഓഫറുകൾ.
റെനോ കിഗർ
ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഈ കോംപാക്റ്റ് എസ്‌യുവിക്ക് 55,000 രൂപ വരെ ലോയൽറ്റി ബോണസ് ലഭിക്കും. ഇതുകൂടാതെ, കിഗർ 10,000 രൂപ വരെ കോർപ്പറേറ്റ് കിഴിവോടെയും 5,000 രൂപ വരെ ഗ്രാമീണ ആനുകൂല്യത്തോടെയും വാങ്ങാം. ലോയൽറ്റി ഓഫറുകളിൽ മാത്രമേ താഴ്ന്ന RXE ട്രിം ലഭിക്കൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
റെനോ ട്രൈബർ
റെനോ ട്രൈബര്‍ എംപിവി (Renault Triber MPV) യുടെ MY2021, MY2022 മോഡലുകൾക്ക് 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും (RXE ഒഴികെ), 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവുമുണ്ട്. ട്രൈബറിന് എല്ലാ വേരിയന്റുകൾക്കും സാധാരണ 5,000 രൂപ ഗ്രാമീണ കിഴിവ് ലഭിക്കുന്നു.
കഴിഞ്ഞ മാസമാണ് റെനോ ട്രൈബർ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടത്. ഈ അവസരത്തിന്റെ സ്‍മരണയ്ക്കായി, കാർ നിർമ്മാതാവ് എംപിവിയുടെ ലിമിറ്റഡ് എഡിഷൻ (എൽഇ) പതിപ്പ് അവതരിപ്പിച്ചു. ബ്ലാക്ക് റൂഫുള്ള ഡ്യുവൽ ടോൺ എക്സ്റ്റീരിയർ ഷേഡിൽ ഇത് ലഭ്യമാണ്, മാനുവൽ, എഎംടി ഗിയർബോക്സുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. 44,000 രൂപ വരെ ലോയൽറ്റി ബോണസോടെയാണ് ലിമിറ്റഡ് എഡിഷൻ വാഗ്ദാനം ചെയ്യുന്നത്.
റെനോ ക്വിഡ്
ക്വിഡ് ബജറ്റ് ഹാച്ച്ബാക്ക് MY2021 ലും MY2022 ലും സ്വന്തമാക്കാം. മോഡലിന്‍റെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 10,000 രൂപ വരെ ക്യാഷ് കിഴിവും 15,000 രൂപ (1.0 ലിറ്റർ പതിപ്പ്), 10,000 രൂപ (0.8 ലിറ്റർ പതിപ്പ്) വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. അതേസമയം, കോർപ്പറേറ്റ്, ഗ്രാമീണ കിഴിവുകൾ യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ്.
റെനോ ഡസ്റ്റർ
റെനോ ഡസ്റ്ററിന് 1.30 ലക്ഷം രൂപ വരെയുള്ള ഏറ്റവും ഉയർന്ന കിഴിവ് ഓഫർ ലഭിക്കുന്നത് തുടരുന്നു. 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും RXZ 1.5 ലിറ്റർ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവുമുണ്ട്.