നമോ ഭാരത്! കണ്ണഞ്ചും വേഗമുള്ള ഇന്ത്യയിലെ ഈ ആദ്യ ട്രെയിനിന് പുതിയ പേര്! പേരുമാറ്റം ഫ്ളാഗ് ഓഫിന് തൊട്ടുമുമ്പ്!

By Web Team  |  First Published Oct 20, 2023, 11:54 AM IST

 റാപ്പിഡ് എക്‌സ് എന്ന പേരിലായിരുന്നു ട്രെയിൻ അറിയപ്പെട്ടത്. ഇപ്പോഴിതാ ട്രെയിനിന് പുതിയ പേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  'നമോ ഭാരത്' എന്നാണ് പുതിയ പേര്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. 


ല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ട്രെയിൻ ഇടനാഴി ഒക്‌ടോബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റത്തിന്‍റെ (ആർആർടിഎസ്) ആരംഭം കൂടിയാവുന്ന റാപിഡ് എക്‌സ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങും നടക്കും. റാപ്പിഡ് എക്‌സ് എന്ന പേരിലായിരുന്നു ട്രെയിൻ അറിയപ്പെട്ടത്. ഇപ്പോഴിതാ ട്രെയിനിന് പുതിയ പേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  'നമോ ഭാരത്' എന്നാണ് പുതിയ പേര്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. 

അതിവേഗ ട്രെയിനെന്ന നിലയിലാണ് 'നമോ ഭാരത്' പുറത്തിറക്കുന്നത്. ഒരു നഗരത്തില്‍ നിന്നും അടുത്ത നഗരത്തിലേക്ക് എത്താന്‍ നമോ ഭാരതുകള്‍ക്ക് വേണ്ടി വരുന്നത് പതിനഞ്ചു മിനിറ്റാണ്. എല്ലാ അഞ്ചുമിനിറ്റിലും ഇത്തരം ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം പേരുമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ സ്വയം സ്‍നേഹത്തിന് അതിരുകളില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. 

Latest Videos

undefined

കണ്ണഞ്ചും വേഗം, ഇത് ഇന്ത്യയിലെ ആദ്യ ട്രെയിൻ! ഈ മോദി മാജിക്ക് ചീറിപ്പായാൻ ഇനി മണിക്കൂറുകള്‍ മാത്രം!

റെയിൽ അധിഷ്ഠിത സെമി-ഹൈ-സ്‌പീഡ്, ഹൈ ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്‌റ്റമാണ് ആര്‍ആര്‍ടിഎസ്‌.  ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി വികസിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) എന്ന പദ്ധതിയെത്തുന്നത്.  മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്‍റെ വേഗത. ഓരോ 15 മിനിറ്റിലും സ്‌റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിൻ യാത്രികരുമായി കുതിച്ചുപായും. 30,000 കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്. രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഒരുങ്ങുന്നത്. ഇവയില്‍ ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയെ കൂടാതെ ഡൽഹി - ഗുരുഗ്രാം - എസ്എൻബി - അൽവാർ ഇടനാഴി, ഡല്‍ഹി-പാനിപത്ത് ഇടനാഴി എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.

2019ൽ അടിത്തറ
ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ 17 കിലോമീറ്റർ മുൻഗണനാ വിഭാഗം ഗാസിയാബാദ്, ഗുൽധർ, ദുഹായ് സ്റ്റേഷനുകൾ വഴി സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കും. അതേസമയം ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ്‌ ഇടനാഴിയുടെ സാഹിബാദ് മുതല്‍ ദുഹായ് വരെ നീളുന്ന 17 കിലോമീറ്റര്‍ നീളുന്ന ആദ്യഘട്ട മേഖലയാണ് നിലവില്‍ ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്. ഗാസിയാബാദ്, ഗുൽധർ, ദുഹായ് സ്‌റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുക.  ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയുടെ ശിലാസ്ഥാപനം 2019 മാർച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് നിർവഹിച്ചത്. പുതിയ ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റിയെ പരിവർത്തനം ചെയ്യുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ആർആർടിഎസ് പദ്ധതി വികസിപ്പിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളില്‍ അവസരങ്ങൾ മെച്ചപ്പെടുത്തുക എന്നതും ഗതാഗത തിരക്കും വായു മലിനീകരണവും ഗണ്യമായി കുറയ്ക്കുക എന്നതുമെല്ലാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

youtubevideo

click me!