നിലവിൽ മാരുതി സുസുക്കി, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ കാറുകൾക്ക് മികച്ച കിഴിവുകൾ നൽകുന്നുണ്ട്. നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏത് കാറിന് എത്ര കിഴിവ് ലഭിക്കുമെന്ന് വിശദമായി അറിയാം.
ഫെസ്റ്റിവൽ സീസണിൽ തങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി, കാർ കമ്പനികൾ നിലവിൽ വൻ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. വിൽപ്പന വളരെ കുറവായ കാറുകൾക്ക് കാർ കമ്പനികൾ പരമാവധി കിഴിവ് നൽകുന്നു. നിലവിൽ മാരുതി സുസുക്കി, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ കാറുകൾക്ക് മികച്ച കിഴിവുകൾ നൽകുന്നുണ്ട്. നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏത് കാറിന് എത്ര കിഴിവ് ലഭിക്കുമെന്ന് വിശദമായി അറിയാം.
മാരുതി ജിംനിയിൽ 2.30 ലക്ഷം രൂപ കിഴിവ്
വിൽപ്പന വർധിപ്പിക്കുന്നതിനായി മാരുതി സുസുക്കി നിലവിൽ തങ്ങളുടെ വിൽപ്പന കുറഞ്ഞ എസ്‌യുവിയായ ജിംനിയിൽ മികച്ച കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. ജിംനി വിൽപ്പന തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വാഹനത്തിൻ്റെ രൂപകൽപ്പനയും വിലക്കൂടുതലും കാരണമാകണം ഉപഭോക്താക്കൾ ഇത് വാങ്ങാൻ താൽപര്യം കാണിക്കുന്നില്ല. മാരുതി ജിംനിയുടെ സെറ്റ, ആൽഫ വേരിയൻ്റുകൾക്ക് യഥാക്രമം 1.75 ലക്ഷം രൂപയും 2.30 ലക്ഷം രൂപയും കിഴിവ് ലഭിക്കുന്നു.
undefined
ജിംനിയുടെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനാണ് ജിംനിക്കുള്ളത്. ഒരു ലിറ്ററിൽ 16.94 കിലോമീറ്റർ വരെ മൈലേജ് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോർ വീൽ ഡ്രൈവുമായാണ് ഇത് വരുന്നത്. വലിപ്പത്തിൽ ഒതുക്കമാണെങ്കിലും ബോഡി ഉറച്ചതാണ്. ഇതിൽ മികച്ച സ്ഥലവും ഉണ്ട്. നിങ്ങൾക്ക് ബജറ്റ് പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ നിങ്ങൾക്ക് ജിംനിയെ പരിഗണിക്കാം.
മഹീന്ദ്ര ഥാറിന് ബമ്പർ കിഴിവ്
ഈ മാസം മഹീന്ദ്ര ഥാർ 4×4 വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, ഈ അവസരം നിങ്ങൾക്ക് അനുയോജ്യമാണ്. ഈ ഉത്സവ സീസണിൽ 1.25 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപയുടെ ആക്‌സസറികളും ലഭ്യമാണ്. 11.35 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിൻ്റെ വില. അതിൻ്റെ മൂന്ന് ഡോർ മോഡലിലാണ് ഈ കിഴിവ്.
ടൊയോട്ടയും മികച്ച ഓഫർ നൽകി
ടൊയോട്ട തങ്ങളുടെ കാറുകൾക്ക് കിഴിവ് ഓഫറുകൾ അവതരിപ്പിച്ചു. ഈ ഫെസ്റ്റിവൽ സീസണിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഒരു ലക്ഷം രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിൻ്റെ ആനുകൂല്യം ഫോർച്യൂണറിനും ലഭിക്കുന്നു.
ഇതിനുപുറമെ, 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, ഒരു ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, എക്‌സ്‌ട്രാ ആക്‌സസറീസ് പാക്കേജ് എന്നിവയും ഫോർച്യൂണർ ലെജൻഡറിൽ ലഭ്യമാണ്. നിങ്ങൾ ടൊയോട്ട കാംറി വാങ്ങുകയാണെങ്കിൽ, അഞ്ച് വർഷത്തെ വാറൻ്റിക്കൊപ്പം ഈ കാറിന് ഒരു ലക്ഷം രൂപ എക്‌സ്‌ചേഞ്ച് ബോണസും 50,000 രൂപ കോർപ്പറേറ്റ് കിഴിവും നൽകുന്നു.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.