എംവിഡിക്ക് പുല്ല് വില, ഹമ്മറുമായി ഇരച്ചെത്തി ഡ്രിഫ്റ്റിംഗ്; ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ അഭ്യാസപ്രകടനം-VIDEO

By Web TeamFirst Published Oct 2, 2024, 4:07 PM IST
Highlights

വിദ്യാർത്ഥി വലയത്തിന് നടുവിൽ ആയിരുന്നു ഹമ്മർ  ഡ്രിഫ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നയാളെ കൂടാതെ മുകൾവശം തുറന്ന എസ് യു വിക്കുള്ളിൽ രണ്ട് വിദ്യാർത്ഥികൾ നിൽക്കുന്നതും വീഡിയോയിൽ കാണാം.

തൃശ്ശൂർ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിലക്ക് മറികടന്ന് കോളേജ് ഗ്രൌണ്ടിൽ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത വാഹനവുമായി അഭ്യാസപ്രകടനം നടത്തി വിദ്യാർത്ഥികൾ. തൃശ്ശൂർ ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ് കോളേജിലാണ്  വിദ്യാർത്ഥി വലയത്തിനുള്ളിൽ ഹമ്മർ എന്ന ആഡംബര വാഹനം കൊണ്ട് അഭ്യാസപ്രകടനം നടത്തിയത്. ക്യാമ്പസിന് ഉള്ളിൽ ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്ന എംവിഡിയുടെ വിലക്ക് അവഗണിച്ചായിരുന്നു അഭ്യസ പ്രകടനം. 

അപകടകരമായ രീതിയിലാണ് കോളേജ് ഗ്രൗണ്ടിൽ വാഹനം ഡ്രിഫ്റ്റ് ചെയ്ത് അഭ്യാസപ്രകടനം നടത്തിയത്. വിദ്യാർത്ഥി വലയത്തിന് നടുവിൽ ആയിരുന്നു ഹമ്മർ  ഡ്രിഫ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നയാളെ കൂടാതെ മുകൾവശം തുറന്ന എസ് യു വിക്കുള്ളിൽ രണ്ട് വിദ്യാർത്ഥികൾ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഓട്ടോ ഷോയുടെ ഭാഗമായി നടക്കുന്ന വാഹന അഭ്യാസ പ്രകടനങ്ങളിൽ അപകടങ്ങൾ തുടർക്കഥയാവുകയും ഒരു വിദ്യാർത്ഥി കൊസ്സപ്പെടുകയും ചെയ്തതിന് പിന്നാലെ ഇത്തരം പ്രവൃത്തികൾ നടത്തരുതെന്ന് എംവിഡിയും പൊലീസും കർശന നിർദ്ദേശം നൽകിയിരുന്നു.

Latest Videos

എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ്  ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ് കോളേജിൽ നടന്ന ഓട്ടോ ഷോയുടെ ഭാഗമായി ഹമ്മർ കൊണ്ട് ഡ്രിഫ്റ്റിംഗ് അടക്കമുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾ നിറഞ്ഞ് കോളേജ് ഗ്രൌണ്ടിൽ അപകടകരമായ രീതിയിലാണ് വാഹനം ഓടിക്കുന്നതെന്ന് വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസോ എംവിഡിയോ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. പരാതിയൊന്നും ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

വീഡിയോ സ്റ്റോറി കാണാം

വാഹന ലോകത്ത് ഒരു 'ബാഡ് ബോയ്' ഉണ്ടായിരുന്നെങ്കിൽ അതാണ് അമേരിക്കൻ ബ്രാൻഡായ ഹമ്മർ. അമേരിക്കൻ പട്ടാളത്തിനായാണ് ജനറൽ മോട്ടേഴ്സിന്‍റെ ഹമ്മർ ആദ്യമെത്തുന്നത്. പിന്നീട് ഗൾഫ് രാജ്യങ്ങളിലും മസ്സിൽ ബോയ് ഹരമായി മാറി. ഗംഭീര റോഡ് പ്രസൻസ് ഉള്ള വാഹനത്തിന് ഇന്ത്യയിലും ആരാധകർ ഏറെയായിരുന്നു. 2005 ആയപ്പോഴേക്കും ഹമ്മറിന്റെ വില്പന ഗണ്യമായി കുറഞ്ഞു. അവസാനം 2010 ലാണ് ഹമ്മർ ബ്രാൻഡിന്റെ പ്രവർത്തനം ജനറൽ മോട്ടോർസ് നിർത്തി വെച്ചുവെങ്കിലും അറബ് രാജ്യങ്ങളിൽ നിന്നും കാർ നെറ്റ് വഴി ഹമ്മറുകൾ കേരളത്തിൽ ഇടയക്ക് പ്രത്യക്ഷപ്പെടാറുണ്ട്. 

Read More : ഒന്നും രണ്ടും അല്ല, 90.5 ലിറ്റർ! ഡ്രൈ ഡേയിൽ വിൽക്കാൻ സൂക്ഷിച്ച മദ്യം പൊക്കി, 19 വയസുകാരനടക്കം 4 പേർ പിടിയിൽ

tags
click me!