ടാറ്റ, ഹ്യുണ്ടായ് എന്നിവയുടെ ഓരോ മോഡലുകള്‍ മാത്രം പട്ടികയിൽ ഇടം നേടിയപ്പോഴാണ് മാരുതി സുസുക്കിയുടെ ഈ മിന്നുന്ന നേട്ടം.
മെയ് മാസത്തിൽ ഇന്ത്യയിലെ വാഹന വിൽപ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ആദ്യത്തെ പത്തില്‍ എട്ടും സ്ഥാനങ്ങളില്‍ മാരുതി സുസുക്കിയുടെ കാറുകള്‍. ടാറ്റ, ഹ്യുണ്ടായ് എന്നിവയുടെ ഓരോ മോഡലുകള്‍ മാത്രം പട്ടികയിൽ ഇടം നേടിയപ്പോഴാണ് മാരുതി സുസുക്കിയുടെ ഈ മിന്നുന്ന നേട്ടം. 16,814 യൂനിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ വാഗൺ ആർ എതിരാളിയില്ലാതെ മുന്നേറ്റം തുടരുകയാണ്. 2021 മേയിൽ 2086 യൂനിറ്റുകൾ മാത്രം വിറ്റ വാഗൺ ആർ 708 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാർ വാഗൺ ആർ ആയിരുന്നു. ഇതാ ആ കണക്കുകള്‍ പരിശോധിക്കാം.
Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!
പട്ടികയിലെ രണ്ടാം സ്ഥാനം ടാറ്റാ നെക്സോണ്‍ സ്വന്തമാക്കിയപ്പോള്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക് കുറച്ചുകാലത്തിന് ശേഷം ടോപ്പ്-10 പട്ടികയിലേക്ക് തിരിച്ചെത്തി. മെയ് മാസത്തിൽ 14,133 യൂണിറ്റ് സ്വിഫ്റ്റ് വിറ്റ മാരുതി, മൂന്നാം സ്ഥാനം നേടി. ഈ വർഷം ഏപ്രിലിൽ 9,000 യൂണിറ്റ് സ്വിഫ്റ്റുകൾ പോലും വിൽക്കാൻ മാരുതിക്ക് കഴിഞ്ഞില്ല എന്നത് കണക്കിലെടുത്താണ് വിൽപ്പനയിലെ കുതിപ്പ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, 7,000 യൂണിറ്റുകളിൽ അൽപ്പം കൂടുതൽ വിതരണം ചെയ്‍ത ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ശേഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറായിരുന്നു മാരുതി സ്വിഫ്റ്റ്.
Ertiga Facelift : 8.35 ലക്ഷം രൂപയ്ക്ക് മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി
നാലാം സ്ഥാനം സ്വന്തമാക്കിയ മാരുതി മോഡല്‍ ബലേനോയാണ്. മെയ് മാസത്തിൽ 13,970 യൂണിറ്റുകളുടെ വിൽപ്പന ബലേനോ നേടി. കഴിഞ്ഞ മാസം മാരുതി 10,938 യൂണിറ്റുകൾ വിറ്റതിന് ശേഷം പ്രതിമാസ വിൽപ്പനയിൽ ഇത് ഗണ്യമായ കുതിച്ചുചാട്ടമാണ്. നിരവധി ഫീച്ചറുകളും ടെക് നവീകരണങ്ങളുമായാണ് മാരുതി ഈ വർഷം ആദ്യം പുതിയ ബലേനോ പുറത്തിറക്കിയത്.
മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ
ജനപ്രിയ ആൾട്ടോ ഹാച്ച്ബാക്കാണ് അഞ്ച് സ്ഥാനത്ത്. മെയ് മാസത്തില്‍ 12,933 അള്‍ട്ടോ കാറുകളാണ് റോഡിലിറങ്ങിയത്. 3,220 യൂനിറ്റുകൾ മാത്രമായിരുന്നു 2021 മേയിൽ വിറ്റത്. വളർച്ച 302 ശതമാനമായി കുതിച്ചുയർന്നു. ഈ ഏപ്രിലിൽ കാർ നിർമ്മാതാവ് 10,443 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്.
Maruti YFG : മാരുതി - ടൊയോട്ട സഖ്യത്തിന്‍റെ പുതിയ മോഡല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മൂന്ന് നിരകളുള്ള മാരുതി എർട്ടിഗ എംപിവി കഴിഞ്ഞ മാസം 12,226 യൂണിറ്റുകൾ വിറ്റഴിച്ച് ആറാം സ്ഥാനത്താണ്. മാരുതി എർട്ടിഗയുടെ 14,889 യൂണിറ്റുകൾ വിറ്റ ഏപ്രിലിനെ അപേക്ഷിച്ച് വിൽപ്പന കുറഞ്ഞു. ഏപ്രിലിൽ പുതിയ ഗിയർബോക്‌സും മറ്റ് അപ്‌ഡേറ്റ് ചെയ്‌ത ഫീച്ചറുകളും സഹിതം പുതിയ തലമുറ എർട്ടിഗയെ മാരുതി പുറത്തിറക്കി. ഏഴാം സ്ഥാനത്ത് ജനപ്രിയ ഡിസയറാണ്. മാരുതി കഴിഞ്ഞ മാസം 11,603 ഡിസയർ വിറ്റഴിച്ചു. ഏപ്രിലിൽ ഇത് 10,701 യൂണിറ്റായിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ തുടരുന്ന ഒരേയൊരു സെഡാനാണ് ഡിസയർ.
2022 ബ്രെസ മാരുതിയുടെ ആദ്യ സിഎൻജി എസ്‌യുവിയാകും
ഹ്യുണ്ടായി ക്രെറ്റ എട്ടാംസ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഈക്കോയുമായി മാരുതി ഒമ്പതാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം ഈക്കോയുടെ 10,482 യൂണിറ്റുകൾ വിൽക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു. 856 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് നേടിയത്. ഏപ്രിലിൽ 11,154 യൂണിറ്റ് വാനുകളാണ് മാരുതി ഇന്ത്യയിൽ വിറ്റഴിച്ചത്.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!
പട്ടികയിൽ 10-ാം സ്ഥാനത്ത് മാരുതി ബ്രെസയാണ്. ഈ എസ്‌യുവിയുടെ 10,312 യൂണിറ്റുകൾ മാരുതി വിറ്റഴിച്ചു. ഏപ്രിലിൽ 11,764 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്.
Tata Nexon EV : മൈലേജ് 437 കിമീ, അമ്പരപ്പിക്കും വില; പുത്തന്‍ നെക്സോണ്‍ അവതരിപ്പിച്ച് ടാറ്റ!