2005ലാണ് ഇന്ത്യൻ നിരത്തുകളിൽ മാരുതി സ്വിഫ്റ്റിൻ്റെ യാത്ര ആരംഭിച്ചത്. അതിനുശേഷം അതിൻ്റെ വിലയിലും ഭാരത്തിലും മൈലേജിലും എത്രമാത്രം വ്യത്യാസം വന്നിട്ടുണ്ടെന്ന് അറിയാം.
രാജ്യത്തെ ജനപ്രിയ ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. വർഷങ്ങളായി വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന രാജ്യത്തെ ഒരു കാർ കൂടിയാണിത്. നാലാം തലമുറ സ്വിഫ്റ്റ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തി. കമ്പനി പുതിയ സ്വിഫ്റ്റ് പ്രീമിയവും സുരക്ഷിതവുമാക്കി. ഇതിൻ്റെ അടിസ്ഥാന മോഡലിന് ആറ് എയർബാഗുകളും ഉണ്ട്. 2005ലാണ് ഇന്ത്യൻ നിരത്തുകളിൽ മാരുതി സ്വിഫ്റ്റിൻ്റെ യാത്ര ആരംഭിച്ചത്. അതിനുശേഷം അതിൻ്റെ വിലയിലും ഭാരത്തിലും മൈലേജിലും എത്രമാത്രം വ്യത്യാസം വന്നിട്ടുണ്ടെന്ന് നമുക്ക് അറിയാം.
തലമുറമാറ്റത്തിന് അനുസരിച്ച് മാരുതി സ്വിഫ്റ്റിന്‍റെ വിലയിൽ വന്ന വ്യത്യാസം
2005ലാണ് മാരുതി സുസുക്കി ഒന്നാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. അപ്പോൾ അതിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില 3.87 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിൻ്റെ വില 4.85 ലക്ഷം രൂപയുമായിരുന്നു. അതായത് രണ്ടും തമ്മിൽ 98,000 രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു. 2011ലാണ് രണ്ടാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. അപ്പോൾ അതിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില 4.22 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിൻ്റെ വില 6.38 ലക്ഷം രൂപയുമായിരുന്നു. അതായത് രണ്ടും തമ്മിൽ 2.16 ലക്ഷം രൂപയുടെ വ്യത്യാസം വന്നിരുന്നു. 2014 ലാണ് സ്വിഫ്റ്റിന്‍റെ രണ്ടാം തലമുറയുടെ പരിഷ്‍കരിച്ച പതിപ്പ് പുറത്തിറക്കിയത്. അപ്പോൾ അതിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില 4.42 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിൻ്റെ വില 6.95 ലക്ഷം രൂപയുമായിരുന്നു. അതായത് രണ്ടും തമ്മിൽ 2.53 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു.
മൂന്നാം തലമുറ സ്വിഫ്റ്റ് 2018 ലാണ് പുറത്തിറക്കിയത്. അപ്പോൾ അതിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില 4.99 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിൻ്റെ വില 8.29 ലക്ഷം രൂപയുമായിരുന്നു. അതായത് രണ്ടും തമ്മിൽ 3.30 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു. മൂന്നാംതലമുറ ഫേസ്‍ലിഫ്റ്റഡ് സ്വിഫ്റ്റ് 2021-ലാണ് ലോഞ്ച് ചെയ്തത്. അപ്പോൾ അതിൻ്റെ അടിസ്ഥാന വേരിയൻ്റിന് 5.73 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിന് 8.41 ലക്ഷം രൂപയുമായിരുന്നു വില. അതായത് രണ്ടും തമ്മിൽ 2.68 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു. 2024 ലാണ് നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. അപ്പോൾ അതിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില 6.49 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിൻ്റെ വില 9.64 ലക്ഷം രൂപയുമായിരുന്നു. അതായത് രണ്ടും തമ്മിൽ 3.15 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു.
ഇനി തലമുറമാറ്റത്തിന് അനുസരിച്ച് മാരുതി സ്വിഫ്റ്റിന്‍റെ ഭാരത്തിൽ വന്ന വ്യത്യാസം അറിയാം. സ്വിഫ്റ്റ് ജെൻ, കർബ് ഭാരം (KG), പഴയ തലമുറയിൽ നിന്നുള്ള വ്യത്യാസം എന്ന ക്രമത്തിൽ
ഒന്നാം തലമുറ (2005-10) 1,010 -
രണ്ടാം തലമുറ (2010-18) 965 -45
മൂന്നാം തലമുറ (2018-24) 905 -60
നാലാം തലമുറ (2024-) 925 20
2005-ൽ പുറത്തിറങ്ങി 2010 വരെ നീണ്ടുനിന്ന ഒന്നാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ കർബ് ഭാരം 1,010 കിലോഗ്രാം ആയിരുന്നു. 2010-ൽ പുറത്തിറങ്ങിയ രണ്ടാതലമുറ 2018 വരെ നീണ്ടുനിന്നു. 965 കിലോഗ്രാം ആയിരുന്നു ഇതിൻ്റെ ഭാരം. അതായത് ഒന്നാം തലമുറെയ അപേക്ഷിച്ച് അതിൻ്റെ ഭാരം 45 കിലോഗ്രാം കുറഞ്ഞു. മൂന്നാം തലമുറ സ്വിഫ്റ്റ് 2018-ൽ പുറത്തിറക്കി. അതാണ് നിലവിൽ വിൽക്കുന്നത്. 905 കിലോഗ്രാം ആണ് ഇതിൻ്റെ ഭാരം. രണ്ടാം ജനറുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിൻ്റെ ഭാരം 60 കിലോഗ്രാം കുറഞ്ഞു. അതേ സമയം, കമ്പനി 2024 ൽ പുറത്തിറക്കിയ നാലാം തലമുറ സ്വിഫ്റ്റിന് 925 കിലോഗ്രാമാണ് ഭാരം. മൂന്നാം തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിൻ്റെ ഭാരം 20 കിലോഗ്രാം വർദ്ധിച്ചു.
ഇനി തലമുറ മാറ്റത്തിന് അനുസരിച്ച് മാരുതി സ്വിഫ്റ്റിന്‍റെ മൈലേജിൽ വന്ന വ്യത്യാസം അറിയാം. സ്വിഫ്റ്റ് തലമുറ, കമ്പനി അവകാശപ്പെടുന്ന മൈലേജ് പെട്രോൾ (Kmpl), പഴയ തലമുറയിൽ നിന്നുള്ള വ്യത്യാസം എന്ന ക്രമത്തിൽ
ഒന്നാം തലമുറ (2005-10) 12.36 -
രണ്ടാം തലമുറ (2010-18) 20.4 8.04
മൂന്നാം തലമുറ (2018-24) 22.56 2.16
നാലാം തലമുറ (2024-) 25.75 3.19
ഇനി നമുക്ക് മാരുതി സ്വിഫ്റ്റിൻ്റെ തലമുറ തിരിച്ചുള്ള മൈലേജിനെക്കുറിച്ച് അറിയാം. ഒന്നാം തലമുറയുടെ (2005-10) കമ്പനി അവകാശപ്പെടുന്ന മൈലേജ് 12.36 കിമി ആയിരുന്നു. അതേസമയം, രണ്ടാം തലമുറയുടെ (2010-18) മൈലേജ് 20.4 കിമി ആയി. അതായത് ഒന്നാമത്തെ തലമുറയെ അപേക്ഷിച്ച് അതിൻ്റെ മൈലേജ് 8.04 കിമി കൂടി. മൂന്നാം തലമുറയുടെ (2018-24) കമ്പനി അവകാശപ്പെടുന്ന മൈലേജ് 22.56 ആയി ഉയർന്നു. അതായത് രണ്ടാം തലമുറയെ അപേക്ഷിച്ച് അതിൻ്റെ മൈലേജ് 2.16 കിമി വർദ്ധിച്ചു. നാലാംതലമുറ (2024)യുടെ കമ്പനി അവകാശപ്പെടുന്ന മൈലേജ് 25.75 കിമി ആയി വർദ്ധിച്ചു. അതായത് മൂന്നാംതലമുറയെ അപേക്ഷിച്ച് അതിൻ്റെ മൈലേജ് 3.19 കിമി വർദ്ധിച്ചു.