കാർ പോലെ ശക്തി നൽകും ഈ ബൈക്കിന്‍റെ എഞ്ചിൻ! വില കേട്ടാലോ സ്‍കോർപിയോയും ഹാരിയറും കണ്ടംവഴി ഓടും!

By Web Team  |  First Published Aug 9, 2024, 12:18 PM IST

മഹീന്ദ്ര സ്‌കോർപിയോ എൻ, ടാറ്റ ഹാരിയർ തുടങ്ങിയ എസ്‌യുവികളുടെ വിലയേക്കാൾ കൂടുതൽ വിലയിലാണ് അടുത്തിടെ ഇന്ത്യയിൽ ഒരു പുതിയ ബൈക്ക് പുറത്തിറക്കിയത്. കാർ പോലെ പവർ നൽകുന്ന എഞ്ചിനിലാണ് ഈ ബൈക്ക് വരുന്നത്. ഇറ്റാലിയൻ മോട്ടോർസൈക്കിൾ കമ്പനിയായ ഡ്യുക്കാട്ടി 19.05 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കിയ ഈ ബൈക്കിൻ്റെ പേര് ഡ്യുക്കാറ്റി ഹൈപ്പർമോട്ടാർഡ് 950 SP എന്നാണ്.


ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് വിപണികളിലൊന്നാണ് ഇന്ത്യ. വിലകുറഞ്ഞത് മുതൽ വിലകൂടിയ ബൈക്കുകൾ വരെ ഇവിടെ കാണാം. മഹീന്ദ്ര സ്‌കോർപിയോ എൻ, ടാറ്റ ഹാരിയർ തുടങ്ങിയ എസ്‌യുവികളുടെ വിലയേക്കാൾ കൂടുതൽ വിലയിലാണ് അടുത്തിടെ ഇന്ത്യയിൽ ഒരു പുതിയ ബൈക്ക് പുറത്തിറക്കിയത്. കാർ പോലെ പവർ നൽകുന്ന എഞ്ചിനിലാണ് ഈ ബൈക്ക് വരുന്നത്. 

ഇറ്റാലിയൻ മോട്ടോർസൈക്കിൾ കമ്പനിയായ ഡ്യുക്കാട്ടി 19.05 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കിയ ഈ ബൈക്കിൻ്റെ പേര് ഡ്യുക്കാറ്റി ഹൈപ്പർമോട്ടാർഡ് 950 SP എന്നാണ്. ഹൈപ്പർമോട്ടോറാഡ് 950 RVE-നേക്കാൾ വിലയിലാണ് ഹൈപ്പർമോട്ടാർഡ് 950 SP ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 950 SP ബൈക്കിന് RVE-യെക്കാൾ ഏകദേശം മൂന്നു ലക്ഷം രൂപ വില കൂടുതലാണ്. ഡ്യുക്കാറ്റിയുടെ പുതിയ ബൈക്കിൻ്റെ വില ഇന്ത്യയിലെ ചില മികച്ച എസ്‌യുവികളേക്കാൾ ചെലവേറിയതാണ് എന്നതാണ് ശ്രദ്ധേയം.

Latest Videos

undefined

മഹീന്ദ്ര സ്‌കോർപിയോ N-ൻ്റെ അടിസ്ഥാന മോഡലിൻ്റെ എക്‌സ്‌ഷോറൂം വില 13.85 ലക്ഷം രൂപയും ടാറ്റ ഹാരിയറിൻ്റെ അടിസ്ഥാന പതിപ്പിന് 14.99 ലക്ഷം രൂപയുമാണ് വില. ഇന്ത്യയിൽ വിൽക്കുന്ന പല കാറുകളേക്കാളും വില കൂടിയ ബൈക്കാണ് ഹൈപ്പർമോട്ടാർഡ് 950 എസ്പിയെന്ന് ഇത് വ്യക്തമാക്കുന്നു.

RVE-യുടെ അതേ 937cc എൽ-ട്വിൻ എഞ്ചിനാണ് ഹൈപ്പർമോട്ടാർഡ് 950 SP-യ്ക്ക് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സിലും ഇത് ലഭ്യമാകും. മാരുതി ആൾട്ടോ 800 പോലെയുള്ള ഒരു കാറിൻ്റെ അത്രയും പവർ നൽകാൻ കഴിയുന്ന വളരെ ശക്തമായ എഞ്ചിൻ ആണിത്. ആൾട്ടോയ്ക്ക് 796 സിസി എഞ്ചിൻ കരുത്തും ഹൈപ്പർമോട്ടാർഡ് 950 എസ്പിക്ക് 937 സിസി എഞ്ചിനുമുണ്ട്.

ഹൈപ്പർമോട്ടാർഡ് 950 SP-ന് ഓഹ്ലിൻസ് സസ്‌പെൻഷൻ, ഭാരം കുറഞ്ഞ ചക്രങ്ങൾ, എക്സ്ക്ലൂസീവ് പെയിൻ്റ് സ്കീം, RVE പോലെയുള്ള എൽ-ട്വിൻ എഞ്ചിൻ തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. ഫുൾ-ടിഎഫ്ടി കളർ ഡിസ്‌പ്ലേ, പവർ മോഡ്, DRL-കൾ, ഡുക്കാറ്റി ക്വിക്ക് ഷിഫ്റ്റ് (DQS) അപ്/ഡൗൺ EVO, കാർബൺ ഫൈബർ, USB പവർ സോക്കറ്റ്, ആൻ്റി-തെഫ്റ്റ് സിസ്റ്റം, ഹീറ്റഡ് ഗ്രിപ്പ്, ഡ്യുക്കാട്ടി മൾട്ടിമീഡിയ സിസ്റ്റം (DMS) തുടങ്ങിയ ഫീച്ചറുകൾ ഡ്യുക്കാറ്റി ഹൈപ്പർമോട്ടോറാഡ് 950 SP-യിൽ ഉണ്ട്.

റൈഡിംഗ് മോഡ്, ബോഷ് കോർണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ (ഡിടിസി) ഇവിഒ, ഡ്യുക്കാട്ടി വീലി കൺട്രോൾ (ഡിഡബ്ല്യുസി) ഇവിഒ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ലഭ്യമാണ്. ഇതിൻ്റെ സീറ്റ് ഉയരം 890 മില്ലീമീറ്ററും വീൽബേസ് 1,498 മില്ലീമീറ്ററുമാണ്. ഇന്ധന ടാങ്കിൻ്റെ കപ്പാസിറ്റി 14.5 ലിറ്ററും ബൈക്കിൻ്റെ ഭാരം 191 കിലോയുമാണ്.

click me!