ഫോക്‌സ്‌വാഗൺ ഇന്ത്യ ഈ മാസം (ജൂലൈ 2024) തങ്ങളുടെ ആഡംബര സെഡാൻ വിർടസിൽ മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ഈ കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.45 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
ഫോക്‌സ്‌വാഗൺ ഇന്ത്യ ഈ മാസം (ജൂലൈ 2024) തങ്ങളുടെ ആഡംബര സെഡാൻ വിർടസിൽ മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ഈ കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.45 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ മാസം കമ്പനി ഈ കാറിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2024 വർഷത്തെ 1.0 TSI-യുടെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് ഈ ഓഫർ ബാധകമാണ്. അതേസമയം, കമ്പനി എൻട്രി-സ്പെക്ക് കംഫർട്ട്‌ലൈൻ 1.0 MT 10.90 ലക്ഷം രൂപ പ്രത്യേക എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചു. ഈ കാറിൽ എക്സ്ചേഞ്ചും ലോയൽറ്റി ബോണസും ലഭ്യമാണ്. ഇന്ത്യയിൽ ഇത് ഹ്യൂണ്ടായ് വെർണയുമായി നേരിട്ട് മത്സരിക്കും.
ഇതിനുപുറമെ, വിർടസ് 1.5 TSI-യുടെ തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ 70,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലോയൽറ്റി ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടൈഗൺ പോലെ, വിർടസിൻ്റെ ചില ഡ്യുവൽ എയർബാഗ് വകഭേദങ്ങളും 40,000 രൂപ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ശേഷിക്കുന്ന സ്റ്റോക്ക് പൂർണ്ണമായും ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. ഇതിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.56 ലക്ഷം രൂപയാണ്. അതേസമയം, അതിൻ്റെ എതിരാളിയായ വെർണയുടെ വില 11 ലക്ഷം രൂപയാണ്.
ഫോക്‌സ്‌വാഗൺ വിർറ്റസിന് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ പരമാവധി 115 ബിഎച്ച്പി കരുത്തും 178 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇത് കൂടാതെ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുണ്ട്, ഇത് പരമാവധി 150 ബിഎച്ച്പി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കും. കാറിൻ്റെ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ഘടിപ്പിച്ചിരിക്കുന്നു. 1.0 ലിറ്റർ മാനുവൽ വേരിയൻ്റിൽ ലിറ്ററിന് 19.40 കിലോമീറ്ററും 1.0 ലിറ്റർ ഓട്ടോമാറ്റിക് വേരിയൻ്റിൽ 18.12 കിലോമീറ്ററും 1.5 ലിറ്റർ ഡിസിടി വേരിയൻ്റിൽ 18.67 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, 8-സ്പീക്കർ ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകളാണ് ഫോക്‌സ്‌വാഗൺ വിർറ്റസിന് ലഭിക്കുന്നത്.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.