അടിച്ചുമോളേ..! 458 ലിറ്റർ വമ്പൻ ബൂട്ട് സ്പേസുള്ള ഈ എസ്‌യുവിക്ക് വമ്പൻ വിലക്കിഴിവും!

By Web Team  |  First Published May 4, 2024, 11:53 AM IST

ഇപ്പോഴിതാ ഹോണ്ട എലിവേറ്റ് എസ്‌യുവിയിൽ കിഴിവ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഹോണ്ടയുടെ ഇടത്തരം എസ്‌യുവി എലവേറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആയിരക്കണക്കിന് രൂപ ലാഭിക്കാം. ഏകദേശം 55,000 രൂപയുടെ വിലക്കിഴിവുകൾ എലിവേറ്റിന്ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ഓഫറിൻ്റെ വിശദാംശങ്ങൾ അറിയാം. 
 


ജാപ്പനീസ് ജനപ്രിയ കാർ നിർമ്മാതാക്കളായ ഹോണ്ടയുടെ ഏറ്റവും ഡിമാൻഡുള്ള എസ്‌യുവിയാണ് എലിവേറ്റ് എസ്‌യുവി.  അഞ്ച് സീറ്റർ എസ്‌യുവിയാണ് ഹോണ്ട എലിവേറ്റ്.  ഇപ്പോഴിതാ ഹോണ്ട എലിവേറ്റ് എസ്‌യുവിയിൽ കിഴിവ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഹോണ്ടയുടെ ഇടത്തരം എസ്‌യുവി എലവേറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആയിരക്കണക്കിന് രൂപ ലാഭിക്കാം. ഏകദേശം 55,000 രൂപയുടെ വിലക്കിഴിവുകൾ എലിവേറ്റിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ഓഫറിൻ്റെ വിശദാംശങ്ങൾ അറിയാം. 

ഹോണ്ട എലിവേറ്റിൽ ലഭ്യമായ കിഴിവ് ഓഫറുകളെക്കുറിച്ച് പറയുമ്പോൾ , അതിൻ്റെ വി വേരിയൻ്റിന് 55,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നു. മറ്റ് എല്ലാ വേരിയൻ്റുകൾക്കും 45,000 രൂപ കിഴിവ് ലഭിക്കുന്നു. അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌ത എലിവേറ്റിൻ്റെ ടോപ്പ്-സ്പെക്ക് ZX വേരിയൻ്റിന് മാത്രമേ 25,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂ. ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ എക്സ്-ഷോറൂം വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, മുൻനിര മോഡലിന് 11.91 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 16.43 ലക്ഷം രൂപ വരെ ഉയരുന്നു.

Latest Videos

ഹോണ്ട എലിവേറ്റ് കാറിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉള്ളത്, ഇത് പരമാവധി 121 പിഎസ് കരുത്തും 145 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഇതോടെ, 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിൻ്റെ തിരഞ്ഞെടുപ്പ് ലഭ്യമാണ്. ഇതിൻ്റെ മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, മാനുവൽ ട്രാൻസ്മിഷൻ്റെ മൈലേജ് 15.31 കിലോമീറ്ററാണ്. ലിറ്ററിന്. അതേസമയം, സിവിടി വേരിയൻ്റിൻ്റെ മൈലേജ് 16.92 കിലോമീറ്ററാണ് ലിറ്ററിന്. 458 ലിറ്റർ ബൂട്ട് സ്പേസാണ് ഹോണ്ട എലിവേറ്റ് കാറിനുള്ളത്. ഹോണ്ടയിൽ നിന്നുള്ള ഈ സബ് കോംപാക്ട് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് 220 എംഎം ആണ്. കാറിൻ്റെ ക്യാബിനിൽ, ഉപഭോക്താക്കൾക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജ്, സിംഗിൾ പാൻ സൺറൂഫ് എന്നിവയും ലഭിക്കും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികളോടാണ് ഹോണ്ട എലിവേറ്റ് മത്സരിക്കുന്നത്. 

അതേസമയം ശ്രദ്ധിക്കുക, മേൽപ്പറഞ്ഞ ഓഫറുകൾ രാജ്യത്തെ വിവിധ ഭൂപ്രദശങ്ങളെയു ഡീലർഷിപ്പുകളെയും വാഹനത്തിന്‍റെ വേരിയന്‍റുകളെയും നിറത്തെയും സ്റ്റോക്കിനെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ തൊട്ടടുത്ത ഹോണ്ട ഷോറൂം സന്ദർശിക്കുക. 

 

click me!