സ്റ്റാലിന്‍റെ നയതന്ത്രം വിജയം! ടാറ്റയും മഹീന്ദ്രയും ഇനിപാടുപെടും, ഇന്ത്യയിലേക്ക് മടങ്ങാൻ ഫോർഡ് തയ്യാർ!

By Web TeamFirst Published Sep 17, 2024, 8:37 AM IST
Highlights

തമിഴ്‌നാട്ടിൽ കയറ്റുമതിക്കായി പ്ലാൻ്റ് പുനരാരംഭിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രിയും ഫോർഡ് അധികൃതരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതാണ് ഏറ്റവും പുതിയ നീക്കം. അതുകൊണ്ടുതന്നെ ഇന്ത്യ വിട്ട് ഏകദേശം മൂന്നു വർഷത്തിന് ശേഷം ഫോർഡ് വീണ്ടും ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. 

ക്കണിക്ക് അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലേക്ക് തിരികെയെത്തുന്ന വാർത്ത വീണ്ടും സജീവമാകുകയാണ്. തമിഴ്‌നാട്ടിൽ കയറ്റുമതിക്കായി പ്ലാൻ്റ് പുനരാരംഭിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രിയും ഫോർഡ് അധികൃതരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതാണ് ഏറ്റവും പുതിയ നീക്കം. അതുകൊണ്ടുതന്നെ ഇന്ത്യ വിട്ട് ഏകദേശം മൂന്നു വർഷത്തിന് ശേഷം ഫോർഡ് വീണ്ടും ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. 

അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അമേരിക്കൻ പര്യടനം നടത്തിയിരുന്നു. അവിടെ അദ്ദേഹം ഫോർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും കമ്പനിയുടെ ഇന്ത്യയിൽ പ്ലാൻ്റ് പുനരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ഈ വിഷയത്തിൽ കമ്പനി സംസ്ഥാന സർക്കാരിനും കത്തെഴുതിയതായി ഫോർഡ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. 

Latest Videos

ഈ യോഗത്തിനുശേഷം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിലെ പോസ്റ്റുകളിലൊന്നിൽ സ്റ്റാലിൻ എഴുതി, "ഫോർഡ് മോട്ടോഴ്‌സിൻ്റെ ടീമുമായി വളരെ ശ്രദ്ധേയമായ ഒരു ചർച്ച നടത്തി! തമിഴ്‌നാടുമായുള്ള ഫോർഡിൻ്റെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പങ്കാളിത്തം പുതുക്കുന്നത് പരിഗണിക്കുന്നു. അതുവഴി ലോകത്തിന് വേണ്ടി വീണ്ടും തമിഴ്‌നാട്ടിൽ നിർമ്മാണം ആരംഭിക്കാൻ കഴിയും"

ഈ പോസ്റ്റിനൊപ്പം ചില ചിത്രങ്ങളും സ്റ്റാലിൻ പങ്കുവച്ചിരുന്നു. അതിൽ എം കെ ഫോർഡ് ഉദ്യോഗസ്ഥനുമായി സ്റ്റാലിൻ ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും ഉണ്ട്. മുഖ്യമന്ത്രി ഫോർഡ് ഉദ്യോഗസ്ഥർക്ക് ഒരു പുരാവസ്തു കൈമാറുന്നതാണ് മറ്റൊരു ഫോട്ടോ. 17 ദിവസത്തെ അമേരിക്കൻ സന്ദർശന വേളയിൽ തമിഴ്‌നാട് മുഖ്യമന്ത്രി തൻ്റെ സംസ്ഥാനത്തിലേക്കുള്ള വിദേശ നിക്ഷേപത്തിന് മുൻകൈയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. 

അതേസമയം ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ നീക്കം പ്ലാൻ്റിനെ പുനരുജ്ജീവിപ്പിക്കുമെന്ന് ഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. ഈ പ്ലാൻ്റിൽ ഫോർഡ് നിർമ്മിക്കുന്ന കാറുകളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സ് അവസാനിപ്പിക്കുന്നതിന് മുമ്പ്, തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിലെ പ്ലാൻ്റിൽ ഫോർഡ് കാറുകളും എഞ്ചിനുകളും നിർമ്മിച്ചിരുന്നു. 

ഫോർഡിൻ്റെ പ്രസ്‍താവന:
ആഗോള വിപണിയിൽ വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഈ പ്ലാൻ്റ് വീണ്ടും ഉപയോഗിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഈ പ്ലാൻ്റിൽ നിർമിച്ച വാഹനങ്ങളെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. നേരത്തെ, ഫോർഡ് ഈ പ്ലാൻ്റിൽ കാറുകളും എഞ്ചിനുകളും ഉത്പാദിപ്പിച്ചിരുന്നു, എന്നാൽ ഇന്ത്യയിലെ ബിസിനസ്സ് അടച്ചതിനുശേഷം ഈ പ്ലാൻ്റ് പ്രവർത്തനരഹിതമായി.

ഫോർഡ് ഇന്ത്യയിൽ കാറുകൾ അവതരിപ്പിക്കുമോ?
തമിഴ്‌നാട് സർക്കാരും ഫോർഡും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഫോർഡിൻ്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ ശക്തമായിട്ടുണ്ട്. എന്നാൽ, കയറ്റുമതിക്കായുള്ള വാഹനങ്ങളാണ് ഫോർഡ് പ്രധാനമായും നിർമിക്കുകയെന്ന് സ്റ്റാലിൻ്റെ പ്രസ്താവന വ്യക്തമാക്കുന്നു. ഫോർഡ് ഇന്ത്യയിൽ പുതിയ വാഹനം അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഫോർഡിൻ്റെ തിരിച്ചുവരവിനെക്കുറിച്ച് ഓട്ടോമൊബൈൽ വ്യവസായത്തിൽ വളരെക്കാലമായി ഊഹാപോഹങ്ങൾ നിലവിലുണ്ട്, കൂടാതെ കമ്പനി അതിൻ്റെ ജനപ്രിയ എസ്‌യുവി ഫോർഡ് എൻഡവറിലൂടെ ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിച്ചേക്കുമെന്ന് സംസാരമുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും ഭാവിയിൽ പ്രതീക്ഷിക്കാം. 

ഫോർഡിൻ്റെ ഇന്ത്യൻ ചരിത്രം
ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കാനഡയിലെ ഫോർഡ് മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായി 1926-ൽ ഉൽപ്പാദനം ആരംഭിച്ചു. ആ സമയത്ത് കമ്പനി ഇന്ത്യയിൽ മോഡൽ എ പോലുള്ള കാറുകൾ അവതരിപ്പിക്കുകയായിരുന്നു. പക്ഷേ കടുത്ത ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഫോർഡ് ഇന്ത്യ കമ്പനിക്ക് 1953 മെയ് മാസത്തിൽ ഉത്പാദനം നിർത്തേണ്ടിവന്നു. ഇതിനുശേഷം, 1995-ൽ, 51-49 ശതമാനം ഓഹരിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സംയുക്ത സംരംഭമായി (മഹീന്ദ്ര ഫോർഡ് ഇന്ത്യ ലിമിറ്റഡ്) ഫോർഡ് വീണ്ടും ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു.

മഹീന്ദ്രയുമായി സഹകരിച്ച് ഫോർഡ് തങ്ങളുടെ ആദ്യത്തെ കാർ എസ്കോർട്ട് പുറത്തിറക്കി. അത് 2001 വരെ നിർമ്മിച്ചു. ഈ സെഡാൻ കാർ ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതായിരുന്നു. ഇത് ഇന്ത്യയിൽ അമേരിക്കൻ ബ്രാൻഡിന് വേദിയൊരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1.8 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എഞ്ചിനുകളുമായാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഫോർഡ് എസ്‌കോർട്ട് പവർ സ്റ്റിയറിംഗ്, പവർഡ് ഫ്രണ്ട് വിൻഡോകൾ, ഒആർവിഎം, എയർ കണ്ടീഷനിംഗ്, മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ അതിൽ അവതരിപ്പിച്ചു.

ഇതിനുശേഷം, 1999-ൽ ഐക്കൺ, 2001-ൽ മോണ്ടിയോ, 2003-ൽ എൻഡവർ എസ്‌യുവി, 2004-5-ൽ ഫ്യൂഷൻ, ഫിയസ്റ്റ ക്ലാസിക് സെഡാൻ തുടങ്ങിയ കാറുകളും 2010-ൽ ഹാച്ച്ബാക്ക് ഫിഗോയും വിപണിയിൽ അവതരിപ്പിച്ചു. 2013-ൽ കമ്പനി സബ്-കോംപാക്റ്റ് എസ്‌യുവി ഇക്കോസ്‌പോർട്ട് അവതരിപ്പിച്ചു. ഈ എസ്‌യുവി ഇന്ത്യയിലെ നിരവധി കാർ നിർമ്മാതാക്കളെ ഒരു പുതിയ സെഗ്‌മെൻ്റിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു. അതിൻ്റെ ഫലമാണ് ഇന്ന് വിപണിയിൽ ഹിറ്റായി ഓടുന്ന നെക്‌സോൺ, ബ്രെസ, ക്രെറ്റ, എക്‌സ്‌യുവി 300 തുടങ്ങിയ നിരവധി കാറുകൾ. 

click me!