"ആയുധജാലത്തിൻ യുദ്ധഭാവം.."പട്ടാളക്കാരനായ സ്‍കോര്‍പിയോയുടെ ഹൃദയം സിവിലിയൻ പതിപ്പില്‍ നിന്നും ഏറെ വ്യത്യസ്‍തം!

By Web TeamFirst Published Jul 17, 2023, 3:11 PM IST
Highlights

സാധാരണ സ്കോർപിയോയുടെ പുതുക്കിയ പതിപ്പാണ് സ്കോർപിയോ ക്ലാസിക്. നിലവിലെ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ 132 PS പരമാവധി കരുത്തും 300 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. സ്റ്റാൻഡേർഡ് അനുസരിച്ച് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയാണ് ഇത് വരുന്നത്. 

ഹീന്ദ്ര സ്‌കോർപിയോ ക്ലാസിക് എസ്‌യുവികളുടെ 1,850 യൂണിറ്റുകൾക്ക് ഇന്ത്യൻ സൈന്യം ഓർഡർ നൽകിയതായി അടുത്തിടെയാണ് വാര്‍ത്തകള്‍ വന്നത്. ഈ എസ്‌യുവികൾ ഉടൻ ഇന്ത്യൻ സൈന്യത്തിന് കൈമാറുമെന്ന് മഹീന്ദ്ര അറിയിച്ചു. ജനുവരിയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ഇന്ത്യൻ സൈന്യത്തില്‍ നിന്നും  സമാനമായ ഓർഡർ ലഭിച്ചിരുന്നു. 1,470 യൂണിറ്റ് സ്കോർപിയോ ക്ലാസിക്കുകൾ സൈന്യത്തിന് കൈമാറാൻ ആയിരുന്നു ഈ ഓര്‍ഡര്‍. ഇപ്പോൾ, ഈ പുതിയ ഓർഡറിലൂടെ, സ്കോർപിയോ ക്ലാസിക്കിന്റെ മൊത്തം 3420 യൂണിറ്റുകൾ ഇന്ത്യൻ ആർമിക്ക് വേണ്ടി മഹീന്ദ്ര നിർമ്മിക്കും.

സാധാരണ സ്കോർപിയോയുടെ പുതുക്കിയ പതിപ്പാണ് സ്കോർപിയോ ക്ലാസിക്. നിലവിലെ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ 132 PS പരമാവധി കരുത്തും 300 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. സ്റ്റാൻഡേർഡ് അനുസരിച്ച് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയാണ് ഇത് വരുന്നത്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ, സൺഗ്ലാസ് ഹോൾഡർ എന്നിവ ഇതിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Latest Videos

ടാറ്റ സഫാരി സ്റ്റോം GS800-ന് സമാനമായ മാറ്റ് കാമോ ഗ്രീൻ പെയിന്റ് സ്കീമാണ് ഇന്ത്യൻ സൈന്യത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രീ-ഫേസ്‌ലിഫ്റ്റ് സ്കോർപിയോ. ഇന്ത്യൻ ആർമിയുടെ വർണ്ണ സ്‍കീം കൂടിയാണിത്. കൂടാതെ, പഴയ മഹീന്ദ്ര എംബ്ലവും പഴയ ഗ്രില്ലും എസ്‌യുവിയുടെ സവിശേഷതയാണ്, കൂടാതെ മിഡ്-സൈസ് എസ്‌യുവിയുടെ മുൻ പതിപ്പില്‍ കണ്ട അലോയികളു ഇതിലുണ്ട്.

സായുധ സേനയ്ക്ക് നൽകാൻ പോകുന്ന മോഡലിന്റെ സവിശേഷതകളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പ്രധാനപ്പെട്ട ഒരു വ്യത്യാസം സൈനിക സ്‍കോര്‍പ്പിയോയ്ക്ക് ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  4×4 ഡ്രൈവ്ട്രെയിനിനൊപ്പം 140 PS/320 Nm സ്‌റ്റേറ്റ് ട്യൂണാണ് വാഹനത്തിന് കരുത്ത് പകരുന്നത് എന്നതാണ്.  ഇന്ത്യൻ സൈന്യത്തിന് നിലവിൽ ഫോഴ്‌സ് ഗൂർഖ, ടാറ്റ സഫാരി, ടാറ്റ സെനോൺ, മാരുതി സുസുക്കി ജിപ്‌സി തുടങ്ങി നിരവധി ഓഫ്‌റോഡിംഗ് വാഹനങ്ങളുണ്ട്. ഇപ്പോഴിതാ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കും ഈ പട്ടികയിൽ ചേരും. സ്കോർപിയോ നെയിംപ്ലേറ്റ് ഒമ്പത് ലക്ഷം ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ചതായി മഹീന്ദ്ര അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്കോർപിയോ-എൻ വേരിയന്റിലാണ് കമ്പനി ഇപ്പോൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

"പടപൊരുതണം.." വീണ്ടും ആയിരത്തിലധികം സ്‍കോര്‍പിയോകളെ ഒരുമിച്ച് പട്ടാളത്തിലെടുത്തു!
 

click me!