രാജ്യത്തെ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ വാഹന നിരയിൽ വിർറ്റസ് സെഡാൻ, ടൈഗൺ, മുൻനിര ടിഗ്വാൻ എസ്‌യുവി എന്നിവ ഉൾപ്പെടുന്നു. ഈ മാസം ഒരു പുതിയ ഫോക്‌സ്‌വാഗൺ കാറിൽ നിങ്ങൾക്ക് എത്രത്തോളം ലാഭിക്കാം എന്നത് വിശദമായി അറിയാം.
ഇന്ത്യയിലുടനീളമുള്ള ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകൾ ഈ ജൂണിൽ എല്ലാ മോഡലുകൾക്കും ഗണ്യമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ വാഹന നിരയിൽ വിർറ്റസ് സെഡാൻ, ടൈഗൺ, മുൻനിര ടിഗ്വാൻ എസ്‌യുവി എന്നിവ ഉൾപ്പെടുന്നു. ഈ മാസം ഒരു പുതിയ ഫോക്‌സ്‌വാഗൺ കാറിൽ നിങ്ങൾക്ക് എത്രത്തോളം ലാഭിക്കാം എന്നത് വിശദമായി അറിയാം.
ടിഗ്വാൻ കിഴിവുകൾ
ബ്രാൻഡിൻ്റെ മുൻനിര എസ്‌യുവിയായ ഫോക്‌സ്‌വാഗൺ ടിഗ്വാൻ, 2023 ൽ നിർമ്മിച്ച മോഡലുകൾക്ക് 3.40 ലക്ഷം രൂപ വരെ വിലമതിക്കുന്ന കാര്യമായ നേട്ടങ്ങളോടെ ലഭ്യമാണ്. ഈ ആനുകൂല്യങ്ങളിൽ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 90,000 രൂപ മൂല്യമുള്ള നാല് വർഷത്തെ സേവന പാക്കേജ്, ഒരു ലക്ഷം രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2024 വർഷം നിർമ്മിച്ച ടിഗ്വാൻ 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി ലഭ്യമാണ്.
ടൈഗൺ ഡിസ്‌കൗണ്ടുകൾ
2023 ൽ നിർമ്മിച്ച ഫോക്‌സ്‌വാഗൺ ടൈഗൺ 1.0-ലിറ്റർ TSI-ന്, ഈ മാസം 1.80 ലക്ഷം രൂപ വരെ കിഴിവുകൾ ലഭ്യമാണ്. 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ ലോയൽറ്റി ബോണസും ഓഫറുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഡ്യുവൽ എയർബാഗുകൾ ഘടിപ്പിച്ച 2023 മോഡലുകൾക്ക് 40,000 രൂപ അധിക ക്യാഷ് ബെനിഫിറ്റ് ലഭിക്കും. 1.5 ലിറ്റർ TSI GT വേരിയൻ്റുകൾക്ക് 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 20,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും. 2023 ടൈഗൺ 1.5 GT TSI MT ക്രോം,ട്രയൽ എഡിഷനിൽ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ ലോയൽറ്റി ബോണസും ഉൾപ്പെടുന്നു. അതേസമയം മറ്റ് 2023 മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന 50,000 രൂപ അധിക കിഴിവ് ഇതിന് ലഭിക്കില്ല.
വിർടസ് കിഴിവുകൾ
75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ് എന്നിവ ഉൾപ്പെടുന്ന 1.05 ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളോടെ ഫോക്‌സ്‌വാഗൺ വിർടസ് 1.0 TSI ലഭ്യമാണ്. വിർടസ് 1.5 GT വേരിയൻ്റുകൾ എക്സ്ചേഞ്ച്, ലോയൽറ്റി ബോണസുകൾ മാത്രം വാഗ്ദാനം ചെയ്യുന്നു. ടൈഗൺ പോലെ, വിർടസിൻ്റെ 2023 യൂണിറ്റുകൾക്ക് 50,000 രൂപ അധിക കിഴിവ് ലഭിക്കുന്നു. ഡ്യുവൽ എയർബാഗ് വേരിയൻ്റുകൾക്ക് മറ്റെല്ലാ ഡിസ്‌കൗണ്ടുകൾക്കും ഉപരിയായി 40,000 രൂപ അധിക കിഴിവ് ലഭിക്കുന്നു.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.